News
വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി പരിഗണിക്കുന്ന ജഡ്ജി പിന്മാറി; ട്വിസ്റ്റിൻ മേൽ ട്വിസ്റ്റിലേക്ക്
വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി പരിഗണിക്കുന്ന ജഡ്ജി പിന്മാറി; ട്വിസ്റ്റിൻ മേൽ ട്വിസ്റ്റിലേക്ക്
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി 28ാം തീയ്യതിയിലേക്ക് മാറ്റിയിരിക്കുകയാണ്. കേസില്‍ അന്വേഷണം തുടരാമെന്ന് കോടതി അറിയിച്ചു. അതിനിടെ ദിലീപിന്റെ ഹർജി പരിഗണിക്കുന്ന ജഡ്ജി കെ. ഹരിപാൽ പിന്മാറി. കേസ് പുതിയ ബെഞ്ച് പരിഗണിക്കും.
വധ ഗൂഢാലോചനക്കേസിൽ അന്വേഷണത്തിന് സ്റ്റേയില്ലയെന്ന് ദിലീപിന്റെ ഹർജി പരിഗണിച്ച് കോടതി ഇന്ന് വിധി പറഞ്ഞു. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാനാകില്ല. കേസിൽ വിശദമായ വാദം കേൾക്കണമെന്നും കോടതി പറഞ്ഞു.
ഗൂഢാലോചന നടത്തിയെന്നത് വ്യക്തമാക്കുന്ന തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദീലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. വധഗൂഢാലോചന കേസ് കെട്ടിച്ചമച്ചതാണെന്നും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ആസൂത്രിതമായ നീക്കമാണ് പുതിയ കേസെന്നുമായിരുന്നു ഹര്‍ജിയിലെ ആരോപണം
എന്നാല്‍ കേസില്‍ തെളിവുകള്‍ നശിപ്പിച്ചെന്ന ആരോപണമായിരുന്നു ക്രൈംബ്രാഞ്ച് കോടതില്‍ തെളിയിക്കാന്‍ ശ്രമിച്ചത്. ഫോണിലെ ചില ചാറ്റുകള്‍ ഉള്‍പ്പെടെ നീക്കിയെന്ന് ദിലീപ് തന്നെ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. കേസുമായി ബന്ധമില്ലാത്ത സ്വകാര്യ സംഭാഷണങ്ങളാണ് ഫോണുകളില്‍ നിന്നും നീക്കം ചെയ്തത് എന്നായിരുന്നു ദിലീപിന്റെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി ദിലീപ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
