Connect with us

മോഹന്‍ലാലിന് ആകാം അല്ലെ?ചതി നടത്തിയത് ദുല്‍ഖറല്ല മറിച്ച് അവരാണ്.. സത്യം ഇതാണ് എല്ലാം മറനീക്കി പുറത്തേക്ക്! ഓഡിയോ കേൾക്കൂ……

News

മോഹന്‍ലാലിന് ആകാം അല്ലെ?ചതി നടത്തിയത് ദുല്‍ഖറല്ല മറിച്ച് അവരാണ്.. സത്യം ഇതാണ് എല്ലാം മറനീക്കി പുറത്തേക്ക്! ഓഡിയോ കേൾക്കൂ……

മോഹന്‍ലാലിന് ആകാം അല്ലെ?ചതി നടത്തിയത് ദുല്‍ഖറല്ല മറിച്ച് അവരാണ്.. സത്യം ഇതാണ് എല്ലാം മറനീക്കി പുറത്തേക്ക്! ഓഡിയോ കേൾക്കൂ……

മലയാള സിനിമയില്‍ വീണ്ടും വിലക്കിന്റെ കാലം വരുകയാണ്. സിനിമ പ്രേമികളെ ഞെട്ടിച്ച് കൊണ്ട് ദുല്‍ഖര്‍ സല്‍മാനെ കേരളത്തിലെ തിയേറ്റര്‍ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക് വിലക്കിയിരിക്കുകയാണെന്നുള്ള വാർത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. ദുൽഖർ അഭിനയിക്കുന്ന എല്ലാ ഭാഷകളിലുമുള്ള സിനിമകളുമായും നിർമ്മാണ കമ്പനിയായ വേഫറെർ നിർമ്മിക്കുന്ന ചിത്രങ്ങളുമായും ഇനി ഒരു സഹകരണവും ഉണ്ടാകില്ല. തുടര്‍ച്ചയായി ഒടിടിയിലേക്ക് സിനിമ നല്‍കുന്ന താരങ്ങള്‍ ഭാവി സിനിമകളും ഒടിടിയിലേക്ക് നല്‍കിയാല്‍ മതിയെന്ന രീതിയിലാണ് കെ.വിജയകുമാര്‍ പ്രതികരിച്ചത്. ഫിയോക്ക് ദുല്‍ഖറുമായി ഇടഞ്ഞത് അമ്പരപ്പിക്കുന്ന കാര്യമാണ്.

ഫിയോക്കിനെതിരെ ദുല്‍ക്കര്‍ സല്‍മാന്‍ ഫാന്‍സ് അസോസിയേഷന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ചതി നടത്തിയത് ദുല്‍ഖറല്ല മറിച്ച് ഫിയോക്കാണെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ ഫാന്‍സ് അസോസിയേഷന്റെ സ്റ്റേറ്റ് പ്രസിഡന്റായ ഡി.ക്യൂ ഷാരൂഖ് പ്രതികരിച്ചത്. ‘കുറുപ്പ് സിനിമ 50 ശതമാനം ഒക്കുപന്‍സിയില്‍ നല്ല തിരക്കിലാണ് തീയ്യേറ്ററുകളില്‍ ഓടിയിരുന്നത്. എന്നാല്‍ ഫിയോക്ക് സംഘടനയുടെ കീഴിലുള്ള തീയ്യേറ്ററുകള്‍ 100 ശതമാനം ഒക്കുപന്‍സിയില്‍ ആളെ കയറ്റി 50 ശതമാനം ആളുകളുടെ കണക്ക് മാത്രമേ പുറത്തുവിട്ടിരുന്നുള്ളൂ’– ഡി.ക്യൂ ഷാരൂഖ് പറഞ്ഞു.

ഡി.ക്യൂ ഷാരൂഖിന്റെ ഓഡിയോയുടെ പൂർണ്ണ രൂപം കേൾക്കാം..

എന്തുകൊണ്ടാണ് ദുല്‍ഖറിനെതിരെ ഫിയോകിന്റെ ഭാഗത്ത് നിന്ന് ഇത്തരം ഒരു നിലപാട് ഉണ്ടായത് എന്ന കാര്യം വ്യക്തമല്ല. എന്നിരുന്നാലും മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങിയ മറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തപ്പോള്‍ ഇല്ലാത്ത പ്രശ്‌നം ഇപ്പോള്‍ ഉണ്ടായതില്‍ തങ്ങള്‍ക്ക് സംശയമുണ്ടെന്നും ഷാരൂഖ് ചൂണ്ടിക്കാട്ടി. ദുല്‍ഖറിന്റെ വളര്‍ച്ച ഇഷ്ടമില്ലാത്തവരുടെ കരങ്ങള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാകാം എന്നും സ്റ്റേറ്റ് പ്രസിഡന്റായ ഡി.ക്യൂ ഷാരൂഖ് പറയുന്നു

ധാരണകളും വ്യവസ്ഥകളും ലംഘിച്ചാണ് സല്യൂട്ട് എന്ന സിനിമ ഒടിടിക്ക് നല്‍കിയതെന്നും താരങ്ങള്‍ നന്ദികേട് കാണിക്കുന്നു എന്നുമുള്ള ഫിയോക് പ്രസിഡന്റ് കെ.വിജയകുമാറിന്റെ പ്രസ്താവനയും ഷാരൂഖ് തള്ളിക്കളയുകയാണ്. സല്യൂട്ട് യഥാര്‍ത്ഥത്തില്‍ തീയേറ്ററിലും അതിന് പിന്നാലെ ഒടിടിയിലും റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. ജനുവരിയില്‍ തീയേറ്ററുകളില്‍ വരാനിരുന്നതുമാണ്. എന്നാല്‍ അതിനിടെ കൊവിഡ് വന്നതോടെ എല്ലാ പദ്ധതികളും താറുമാറാകുകയാണ് ഉണ്ടായത്. അങ്ങനെയാണ് കരാർ കാര്‍ പ്രകാരം ഒടിടി റിലീസിലേക്ക് എത്തിയത്. മാത്രമല്ല സിനിമ മാര്‍ച്ച് 18 ന് തന്നെ റിലീസ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

More in News

Trending

Recent

To Top