താന്‍ ഇന്ന് ജോലി ചെയ്യുന്നത് പണത്തിന് വേണ്ടിയല്ല അഭിനിവേശം കൊണ്ടാണ്… തനിക്ക് താല്‍പ്പര്യമില്ലെന്ന് തോന്നുന്ന ദിവസം ജോലി നിര്‍ത്തും; അക്ഷയ് കുമാര്‍
താന്‍ അഭിനയിക്കുന്നത് പണത്തിന് വേണ്ടിയല്ലെന്ന് നടൻ അക്ഷയ് കുമാര്‍. ഒരു വര്‍ഷത്തില്‍ ഇത്രയധികം സിനിമകള്‍ എങ്ങനെയാണ് ചിത്രീകരിക്കുന്നതെന്ന് ആളുകള്‍ ചോദിക്കുമ്പോള്‍ താന്‍ അത്ഭുതപ്പെടാറുണ്ട്. പൊലീസുകാരും, മാധ്യമപ്രവര്‍ത്തകരും, ഫോട്ടോഗ്രാഫര്‍മാരും മറ്റുള്ളവരും ഉള്‍പ്പെടെ എല്ലാവരും എല്ലായ്പ്പോഴും ജോലി ചെയ്യുന്നുണ്ട്. ഇന്ന് തനിക്ക് ജീവിതത്തില്‍ എല്ലാം ഉണ്ട്. താന്‍ ഒരു നല്ല ജീവിതം നയിക്കുന്നു. തനിക്ക് എളുപ്പത്തില്‍ വീട്ടിലിരുന്ന് സമ്പാദിക്കാന്‍ കഴിയും, എന്നാല്‍ മറ്റുള്ളവരുടെ കാര്യമോ? താന്‍ ഇന്ന് ജോലി ചെയ്യുന്നത് പണത്തിന് വേണ്ടിയല്ല അഭിനിവേശം കൊണ്ടാണ്. തനിക്ക് താല്‍പ്പര്യമില്ലെന്ന് തോന്നുന്ന ദിവസം ജോലി നിര്‍ത്തും എന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്.
സിനിമയോടുള്ള തന്റെ അഭിനിവേശം കൊണ്ടാണ് താന്‍ രാപ്പകലില്ലാതെ അഭിനയിക്കുന്നത് എന്നാണ് അക്ഷയ് പറയുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായകന്മാരില് ഒരാളാണ് അക്ഷയ് കുമാര്‍.
അതേസമയം, ബച്ചന് പാണ്ഡെ, പൃഥഖ്വിരാജ്, രക്ഷാ ബന്ധന്, രാം സേതു, മിഷന് സിന്‍ഡ്രല്ല, ഒഎംജി 2 എന്നീ സിനിമകളാണ് അക്ഷയ് കുമാറിന്റെതായി ഒരുങ്ങുന്നത്.
