News
വീണ നായർക്ക് അപകടം, സംഭവിച്ചത് ഇതാണ്.. സർജറി കഴിഞ്ഞു, ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ.. നടിയുടെ ആദ്യ പ്രതികരണം
വീണ നായർക്ക് അപകടം, സംഭവിച്ചത് ഇതാണ്.. സർജറി കഴിഞ്ഞു, ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ.. നടിയുടെ ആദ്യ പ്രതികരണം
മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് വീണ നായർ. നിരവധി സീരിയലുകളില്‍ നായികയായും വില്ലത്തിയായിട്ടുമൊക്കെ തിളങ്ങി നിന്ന വീണയ്ക്ക് കഴിഞ്ഞ ദിവസം പരിക്ക് പറ്റിയിരുന്നു. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സൂപ്പര്‍ ചലഞ്ച് എന്ന പരിപാടിയില്‍ പങ്കെടുക്കവേയാണ് അപകടം ഉണ്ടാവുന്നത്.
രണ്ട് മത്സരാര്‍ഥികള്‍ തമ്മിലുണ്ടായ ഗെയിമില്‍ മലര്‍ന്നടിച്ചു വീണതോടെ നടിക്ക് കാര്യമായ പരിക്ക് പറ്റുകയും ചെയ്തിരുന്നു. സര്‍ജറി വരെ ആവശ്യമായി വന്ന പരിക്കുകളാണെന്ന് സൂചിപ്പിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് നടി. സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച് കുറിപ്പിലൂടെയാണ് പേടിക്കാനൊന്നുമില്ലെന്നും വിവരങ്ങള്‍ തിരക്കി വിളിച്ചവരോട് വീണ നന്ദി പറഞ്ഞതും.
‘എനിക്ക് പറ്റിയ അപകടം അറിഞ്ഞു ഒരുപാട് ആളുകൾ നേരിട്ടും അല്ലാതെയും വിവരങ്ങൾ തിരക്കുകയും എനിക്ക് വേണ്ടി പ്രാർഥിക്കുകയും ചെയ്തത് അറിയാൻ സാധിച്ചു . സർജറി നല്ല രീതിയിൽ കഴിഞ്ഞു. കുറച്ചു നാളത്തെ റെസ്റ്റും ഫിസിയോയും ആണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്. നിങ്ങളുടെ വലിയ സ്നേഹത്തിനും ഈ പിന്തുണയ്ക്കും എത്ര നന്ദി പറഞ്ഞാലും മതി വരില്ല. നിങ്ങളുടെ പ്രാർഥനയും ഈ സ്‌നേഹവും എന്നും കൂടെ ഉണ്ടാകണം.’–വീണ നായരുടെ വാക്കുകൾ.
ടെലിവിഷൻ റിയാലിറ്റി ഷോയുടെ ഭാഗമായുള്ള പരിപാടിക്കിടെയാണ് നടിക്ക് അപകടം സംഭവിച്ചത്. കായിക ബലം ഏറെ ആവശ്യമായ ഗെയിം ഷോയിലെ മത്സരാര്‍ഥിയായിരുന്നു വീണ നായർ.
