News
പ്രേംകുമാർ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ
പ്രേംകുമാർ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ
Published on
നടൻ പ്രേംകുമാർ കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായി നിയമിച്ച് ഉത്തരവായി. ബീനാ പോളിന് പകരമായിട്ടാണ് പ്രേംകുമാറിൻ്റെ നിയമനമുണ്ടായത്.മൂന്ന് വർഷത്തേക്കാണ് നിയമനം.
ചലച്ചിത്ര അക്കാദമി ചെയർമാനായി സംവിധായകൻ രഞ്ജിത്തിനെ നിയമിച്ച് കൊണ്ട് സംസ്ഥാന സർക്കാർ മുൻപ് ഉത്തരവിറക്കിയിരുന്നു. സംവിധായകൻ കമലിന് പകരമായിട്ടായിരുന്നു രഞ്ജിത്തിൻ്റെ നിയമനം. ഇതിന് പിന്നാലെയാണ് ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായി പ്രേംകുമാറിനെ നിയമിച്ചത്.
നൂറിലധികം സിനിമകളിൽ അഭിനയിച്ച പ്രേംകുമാർ മികച്ച ടെലിവിഷൻ നടനുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്കാരമടക്കമുള്ള നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
Continue Reading
You may also like...
Related Topics:news
