മദ്യപിച്ച് വാഹനമോടിച്ചതിനും ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ അധിക്ഷേപിച്ചതിനും ബോളിവുഡ് നടിയായ കാവ്യ ഥാപ്പറിനെതിരെ പോലീസ് കേസ്. വ്യാഴാഴ്ച പുലര്‍ച്ചെ ജുഹുവിലെ ജെ ഡബ്ല്യു മാരിയറ്റ് ഹോട്ടലിന് സമീപമാണ് സംഭവം നടന്നത്. നടിയ്ക്കെതിരെ കേസെടുത്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി പോലീസ് അറിയിച്ചു.
മദ്യപിച്ച് വാഹനം ഓടിച്ചെത്തിയ നടി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനു നേരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും കയ്യേറ്റത്തിന് ശ്രമിക്കുകയുമായിരുന്നു . മദ്യലഹരിയില്‍ നടി ഓടിച്ച വാഹനം മറ്റൊരു വാഹനത്തില്‍ ഇടിക്കുകയായിരുന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാരന് പോലീസ് കണ്ട്രോള് റൂമില്‍ വിളിച്ചറിയിക്കുകയായിരുന്നു. വിവരമറിഞ്ഞയുടന്‍ പോലീസ് സംഭവ സ്ഥലത്തെത്തി. തുടര്‍ന്ന് പോലീസുകാരെ നടി അശ്ലീലം പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. കാവ്യയ്ക്കെതിരെ ഐപിസി 353,504,332,427 എന്നീ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...