Malayalam
പണം തന്നില്ലെങ്കിൽ കരിയർ നശിപ്പിക്കും.. ഷംന കാസിമിനെതിരെ ഭീഷണി; ഞെട്ടലോടെ സിനിമ ലോകം!
പണം തന്നില്ലെങ്കിൽ കരിയർ നശിപ്പിക്കും.. ഷംന കാസിമിനെതിരെ ഭീഷണി; ഞെട്ടലോടെ സിനിമ ലോകം!
നടി ഷംന കാസിമിനെ ഭീഷിണിപ്പെടുത്തി പണം തട്ടാൻ ശ്രമം. സംഭവുമായി ബന്ധപ്പെട്ട് നാലുപേർ അറസ്റ്റില്‍. വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂർ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റുവ സ്വദേശി അഷ്റഫ് എന്നിവരാണ് പിടിയിലായത്. മരടിലെ നടിയുടെ വീട്ടിലെത്തിയ സംഘം വീടും പരിസരവും വീഡിയോയിൽ പകർത്തിയ ശേഷം പണം തന്നില്ലെങ്കിൽ കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
എന്നാൽ ഈ സംഭവം മാസങ്ങള്‍ക്ക് മുമ്പാണ് നടന്നിരിക്കുന്നത് ഇന്നലെയാണ് ഇവരുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയത്. ലോക്ഡൗൺ പശ്ചാത്തലത്തിൽ പരാതിനല്‍കാൻ കഴിഞ്ഞില്ലെന്നാണ് ഇവര്‍ പറഞ്ഞത് .അറസ്റ്റിലായ പ്രതികളെ പൊലീസ് റിമാൻഡ് ചെയ്തു. മികച്ച അഭിനയവും ഒത്ത സൗന്ദര്യവുമുള്ള നൃത്തകിയും നടിയുമാണ് ഷംന കാസിം. മികച്ച അഭിനേത്രിയാണെങ്കിലും നല്ല കുറച്ച് സിനിമകളിലെ ഷംന അഭിനയിച്ചിട്ടുള്ളു. എങ്കിലും മോഹന്‍ലാല്‍, മമ്മൂട്ടി, തമിഴ് നടൻ സൂര്യ തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിട്ടുണ്ട്
