News
പോലീസ് ആവശ്യപ്പെട്ടത് ആ കാര്യം, അത് തുറന്ന് പറയാൻ നാദിർഷയ്ക്ക് ഭയമോ? കൂടുതൽ തെളിവുകൾ പുറത്തേക്ക്? കൂടികാഴ്ച നടക്കുന്നതോടെ എല്ലാം തകർന്നടിയും
പോലീസ് ആവശ്യപ്പെട്ടത് ആ കാര്യം, അത് തുറന്ന് പറയാൻ നാദിർഷയ്ക്ക് ഭയമോ? കൂടുതൽ തെളിവുകൾ പുറത്തേക്ക്? കൂടികാഴ്ച നടക്കുന്നതോടെ എല്ലാം തകർന്നടിയും
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ നാദിര്‍ഷയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തുവെന്നത് കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്. ഫോണ്‍ കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് ഗൂഢാലോചനകേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനായാണ് ചോദ്യം ചെയ്യല്‍. ക്രൈം ബ്രാഞ്ച് ഓഫീസില്‍ നടന്ന ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂര്‍ നീണ്ടു നിന്നിരുന്നു
കേസുമായി ബന്ധപ്പെട്ട് സിനിമാമേഖലയിലെ കൂടുതല്‍ പേരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് സൂചന. നേരത്തെ നടി ആക്രമിക്കപ്പെട്ട കേസിലും നാദിർഷയെ പോലീസ് ദീർഘ നേരം ചോദ്യം ചെയ്തിരുന്നു.
ഇതിനിടയിലാണ് നേരത്തെ നാദിർഷയെ സ്വാധീനിക്കാന്‍ പൊലീസ് ശ്രമം നടത്തിയെന്ന ആരോപണവുമായി രാഹുല്‍ ഈശ്വർ രംഗത്ത് എത്തിയിരിക്കുകയാണ്. റിപ്പോർട്ടർ ടിവിയുടെ ഇന്നലത്തെ ചർച്ചയ്ക്ക് ഇടയില്‍ തന്നെയായിരുന്നു ഇത്തരമൊരു നിലപാട് അദ്ദേഹം സ്വീകരിച്ചത്. ഇതിനാവട്ടെ കൃത്യമായ മറുപടി നികേഷ് കുമാർ നല്‍കുകയും ചെയ്യുന്നു.
ദിലീപിന്റെ സുഹൃത്തായ വ്യക്തിയോട് ദിലീപിനെതിരായി മൊഴി നൽകാൻ പോലീസ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നായിരുന്നു ചർച്ചയില്‍ പങ്കെടുത്ത രാഹുല്‍ ഈശ്വർ അഭിഭ്രായപ്പെട്ടത്. നാദിർഷയെയാണ് ഉദ്ദേശിച്ചതെങ്കിലും അദ്ദേഹത്തിന്റെ പേര് താൻ പറയുന്നില്ലെന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ നിലപാട്.
അമേരിക്കൻ ട്രിപ്പ് പോയപ്പോൾ എന്റെ കൈയ്യിൽ നിന്നും ഒരബദ്ധം പറ്റിയെന്ന് ദിലീപ് നിങ്ങളോട് പറഞ്ഞതായി എഴുതി തന്നാൽ അദ്ദേഹത്തെ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ വിടുമെന്ന് പറഞ്ഞിട്ടുണ്ടെന്നാണ് പോലീസ് അദ്ദേഹത്തോട് പറഞ്ഞത്. ഇതോടെയാണ് വിഷയത്തില്‍ അവതാരകനായ നികേഷ് കുമാർ ഇടപെടുന്നത്. നാദിർഷയെ ചോദ്യം ചെയ്തപ്പോൾ അദ്ദേഹം എന്ത് അങ്ങോട്ട് പറയണം എന്ന് പോലീസ് പറഞ്ഞുവെന്നാണോ താങ്കൾ പറയുന്നതെന്നായിരുന്നു നികേഷ് ചോദിച്ചത്. അങ്ങനെ പൊലീസ് ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് പുറത്ത് പറയാന്‍ നാദിർഷയ്ക്ക് പേടിയാണോയെന്നും നികേഷ് കുമാർ രാഹുല്‍ ഈശ്വറിനോട് ചോദിക്കുന്നു.
ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ആറ് ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ ഫലം ഇന്ന് ആലുവ കോടതിക്ക് കൈമാറും. അന്വേഷണസംഘം പ്രതീക്ഷിച്ചതിലും കൂടുതല്‍ വിവരങ്ങള്‍ ഫോണില്‍ നിന്ന് ലഭിച്ചതായാണ് സൂചന. ദിലീപിന്റ മൊബൈലിന്‍റെ ഫോറന്‍സിക് റിപ്പോർട്ട് കിട്ടിയാല്‍ കോടതിയില്‍ റിപ്പോർട്ട് കൊടുക്കുന്നതിന് മുമ്പ് ചെയ്യേണ്ടതായിട്ടുള്ള പ്രധാനപ്പെട്ട കാര്യങ്ങള്‍ നിരവധിയുണ്ടെന്ന് മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ മോഹന്‍ദാസ് പറയുന്നു . റിപ്പോർട്ട് പരിശോധിച്ചിട്ട് അതിലെ ക്രിമിനല്‍ ആക്ഷന്റെ ഗ്രാവിറ്റി അനുസരിച്ച് അതുമായി ബന്ധപ്പെട്ട ആളുകളെ വിളിച്ച് ഏത് സാഹചര്യത്തിലാണ് ഇങ്ങനെ ഉപയോഗിക്കേണ്ടി വന്നത് എന്നതടക്കമുള്ള കാര്യങ്ങള്‍ ചോദിച്ച് കൃത്യമായ സ്റ്റേറ്റ്മെന്റ് എടുക്കണം.
ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമില്ലാത്തത് കളയുകയും ഉള്‍പ്പെടുത്തേണ്ട് കൃത്യമായി ഉള്‍പ്പെടുത്തുകയും വേണം. ഇതിന്റെ അടിസ്ഥാനത്തില്‍ വളരെ ശക്തമായ ഒരു റിപ്പോർട്ടായിരിക്കും കോടതിയില്‍ കൊടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ദിലീപിനെ ചോദ്യം ചെയ്യുന്നതിന് മുമ്പായി മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്ന വിദഗ്ധനും അന്വേഷണ ഉദ്യോഗസ്ഥനും തമ്മില്‍ ഒരു കൂടിക്കാഴ്ച നടക്കും. നടി ആക്രമിക്കപ്പെട്ട കേസിലേയും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ച കേസിലേയും തെളിവുകള്‍ ഫോണ്‍ പരിശോധനയിലൂടെ കിട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. ആ തെളിവുകള്‍ എന്തൊക്കെ ആയിരിക്കുമെന്ന് നമുക്ക് പറയാന്‍ കഴിയില്ല. സാധ്യത കൂടുതലായിരിക്കുമെന്ന് മാത്രമേ തനിക്ക് പറയാന്‍ കഴിയുമെന്നും മോഹന്‍ദാസ് കൂട്ടിച്ചേർത്തു.
