News
സന്തോഷം കെട്ടടങ്ങും, ആ ബുദ്ധി ചതിയ്ക്കുമോ? നിർണ്ണായക തെളിവുകൾ ലഭിക്കുന്നതോടെ ദിലീപിനെ ക്രൈം ബ്രാഞ്ച് വീണ്ടും പൂട്ടും! തിങ്കളാഴ്ച അത് സംഭവിക്കുമോ?
സന്തോഷം കെട്ടടങ്ങും, ആ ബുദ്ധി ചതിയ്ക്കുമോ? നിർണ്ണായക തെളിവുകൾ ലഭിക്കുന്നതോടെ ദിലീപിനെ ക്രൈം ബ്രാഞ്ച് വീണ്ടും പൂട്ടും! തിങ്കളാഴ്ച അത് സംഭവിക്കുമോ?
ഗുഢാലോചന കേസില്‍ ഹൈക്കോടതിയിൽ നിന്നും ദിലീപിന് മുന്‍കൂര്‍ ജാമ്യം കിട്ടിയെങ്കിലും അന്വേഷണ സംഘം തോറ്റ് പിന്മാറാൻ തയ്യാറല്ല. ദിലീപിനെ പിടിവിടാതെ ഇപ്പോഴും പിന്തുടർന്ന് കൊണ്ടിരിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടാളികളും ശ്രമിച്ചെന്ന കേസിലെ തുടരന്വേഷണം കരുതലോടെ മുന്നോട്ട് നീങ്ങിയാൽ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം. കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തി കേസ് ശക്തമാക്കാനാണ് ഇനി പ്രോസിക്യൂഷന്റെ നീക്കം.
എന്നാൽ ദിലീപിന്റെ സന്തോഷത്തിന് അല്പായുസ്സ് മാത്രമേ ഉള്ളൂ… കാര്യങ്ങളുടെ പോക്ക് അങ്ങനെയാണ്. വധഗൂഢാലോചന കേസിൽ നടൻ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണുകളുടെ ശാസ്ത്രീയ പരിശോധനാ ഫലം തിങ്കളാഴ്ച അന്വേഷണ സംഘത്തിന് ലഭിച്ചേക്കും.
ഈ മാസം നാലിനാണ് ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരുടെ ആറ് ഫോണുകൾ തിരുവനന്തപുരത്തെ ഹൈടെക്ക് സെല്ലിൽ എത്തിച്ചത്. ഫോണുകളുടെ അൺലോക്ക് പാറ്റേണും കൈമാറിയിരുന്നു. അന്വേഷണ സംഘത്തെ കബളിപ്പിച്ച് ഒളിപ്പിച്ച ഈ ഫോണുകളിൽ നിന്ന് അന്വേഷണത്തിന്റെ ഗതി മാറ്റിയേക്കാവുന്ന വിവരങ്ങൾ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ ലഭിച്ചാൽ ദിലീപിനെ വീണ്ടും ക്രൈം ബ്രാഞ്ച് പൂട്ടും
ദിലീപ് മുംബയിലെ സ്വകാര്യ ഫോറൻസിക് ലാബിലേക്ക് അയച്ച രണ്ട് ഫോണുകൾ ഫോർമാറ്റ് ചെയ്തതായി അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ഇവയിൽ നിന്ന് ഐ.ടി, ഫോറൻസിക് വിദഗ്ദ്ധരുടെ സഹായത്തോടെ വിവരങ്ങൾ വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയാണ് ക്രൈം ബ്രാഞ്ചിനുള്ളത്. ദിലീപ് ഒളിപ്പിച്ച ഒരു ഫോണിൽ 12,000 കോളുകളാണ് പോയിട്ടുള്ളത്. ഒന്നിൽ നിന്ന് ആറും. ഇവയാണ് ഫോർമാറ്റ് ചെയ്തതായി സംശയിക്കുന്നത്. ദിലീപ് കൈവശമില്ലെന്ന് പറഞ്ഞ ഫോണിൽ നിന്ന് 2,000 വിളികൾ പോയിട്ടുണ്ട്. 2021 ആഗസ്റ്രുവരെ ഉപയോഗിച്ച ഈ ഫോണിന്റെ സി.ഡി.ആർ ഹൈക്കോടതിയിൽ നൽകിയിരുന്നു.
മുംബയിലെ സ്വകാര്യ ലാബിൽ സ്വന്തം നിലയിൽ പരിശോധിക്കാൻ രണ്ട് മൊബൈൽ ഫോണുകളാണ് നൽകിയത്. എന്നാൽ, ഏത് ഫോണാണ് മുംബയിലേക്ക് അയച്ചതെന്ന് ദിലീപ് വ്യക്തമാക്കിയിട്ടില്ല. അന്വേഷണത്തിനിടെ തിടുക്കത്തിൽ ഫോണുകൾ സ്വകാര്യ ലാബിൽ എത്തിച്ചത് തെളിവ് നശിപ്പിക്കാനാണെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.
ദിലീപിന്റെ വാദങ്ങള്‍ കണക്കിലെടുത്തായിരുന്നു നടന് ജാമ്യം അനുവദിച്ചത് . ദിലീപിനും ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കും ജാമ്യം അനുവദിച്ചു. പാസ്പോര്‍ട്ട് ഹാജരാക്കണം, ഒരുലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യം നല്‍കണം. ജസ്റ്റിസ് പി.ഗോപിനാഥിന്റേതാണ് ഉത്തരവ്. ഇതോടെ പ്രൊസിക്യൂഷന് തിരിച്ചടിയാവുകയായിരുന്നു. ഒരു ഫോണ്‍ നല്‍കാത്തത് നിസ്സഹകരമായി കണക്കാക്കാന്‍ കഴിയില്ലെന്നും ഗൂഢാലോചനയ്ക്ക് വ്യക്തമായ തെളിവില്ലെന്നും ഹൈക്കോടതി നിധിന്യായത്തില്‍ വ്യക്തമാക്കി.
അതേസമയം വധഗൂഡാലോചന കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ നടന്‍ ദിലീപും മറ്റ് പ്രതികളും ആലുവ കോടതിയില്‍ ഇന്നലെ ഹാജറായി. സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവര്‍ക്കൊപ്പമാണ് ദിലീപ് ആലുവ കോടതിയില്‍ ഹാജരായത്. ഗുഢാലോചന കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിലും ക്രൈം ബ്രാഞ്ചിന് അറസ്റ്റ് രേഖപ്പെടുത്താം. ഈ സാഹചര്യം ഒഴിവാക്കാനാണ് ദിലീപും സംഘവും കോടതിയിലെത്തിയത്. ഹൈക്കോടതി ഉത്തരവില്‍ പറയുന്ന ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ടു പേരുടെ ആള്‍ ജാമ്യവും ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിക്കേണ്ടത്. ഇതിനായാണ് ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതികള്‍ നേരിട്ട് ഹാജരായത്.
ജാമ്യ വ്യവസ്ഥയുടെ ഭാഗമായി കോടതിയിൽ പാസ്പോർട്ട് കെട്ടിവച്ചു. ഒരു ലക്ഷം രൂപയ്ക്ക് തത്തുല്യമായ രണ്ട് ആൾ ജാമ്യം വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്തി ങ്കളാഴ്ചയാണ് വധഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.2017 നവംബര്‍ 15 ന് ആലുവയിലെ ദിലീപിന്റെ വീടായ പത്മസരോവരത്തില്‍ വച്ച് നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിനുള്ള ഗൂഢാലോചന നടന്നു എന്ന സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ദിലീപ് അടക്കം അഞ്ച് പ്രതികള്‍ക്കാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
