Malayalam
ജയിലില്‍ വെച്ച് ഇവർ തമ്മില്‍ വലിയ സാമ്പത്തിക ഇടപാടുകളെ കുറിച്ചായിരുന്നു സംസാരിച്ചത്, 50 ലക്ഷവും 1 കോടിയുമൊക്കെ എവിടെയൊക്കെയോ കൊടുക്കാന്‍ വേണ്ടി പറഞ്ഞു…. അങ്ങനെ പറയണമെന്ന് പറഞ്ഞ് ദിലീപ് ക്ലാസ് കൊടുത്തു; തുറന്നടിച്ച് ബാലചന്ദ്രകുമാർ
ജയിലില്‍ വെച്ച് ഇവർ തമ്മില്‍ വലിയ സാമ്പത്തിക ഇടപാടുകളെ കുറിച്ചായിരുന്നു സംസാരിച്ചത്, 50 ലക്ഷവും 1 കോടിയുമൊക്കെ എവിടെയൊക്കെയോ കൊടുക്കാന്‍ വേണ്ടി പറഞ്ഞു…. അങ്ങനെ പറയണമെന്ന് പറഞ്ഞ് ദിലീപ് ക്ലാസ് കൊടുത്തു; തുറന്നടിച്ച് ബാലചന്ദ്രകുമാർ
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയ വ്യക്തിയാണ് ബാലചന്ദ്രകുമാർ. ദിലീപിനെ ജയിലില്‍ കാണാന്‍ പോയിരുന്നുവെന്ന് തുറന്ന് പറഞ്ഞ് ബാലചന്ദ്രകുമാർ. താന്‍ സന്ദർശിക്കാന്‍ ചെന്ന സമയത്താണ് കൊല്ലം തുളസിയും അവിടെ എത്തുന്നത്. അവർ തമ്മില്‍ അവിടെ വെച്ച് വലിയ സംസാരങ്ങള്‍ നടന്നുവെന്നും അതിന് ശേഷമാണ് കൊല്ലം തുളസി ദിലീപിനെ പിന്തുണച്ച് ചാനലുകളില്‍ വന്നിരുന്ന സംസാരിക്കാന്‍ തുടങ്ങിയതെന്നും ബാലചന്ദ്രകുമാർ അവകാശപ്പെടുന്നു. ബൈജുക്കൊട്ടാരക്കരുമായി അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ബാലചന്ദ്ര കുമാർ.
ഞാന്‍ സംസാരിച്ചു നില്‍ക്കുന്നതിനിടെയാണ് നടന് കൊല്ലം തുളസി അവിടെ എത്തുന്നത്. അദ്ദേഹത്തിന്റെ കൂടെ ഒരു അബ്കാരി കോണ്ടാക്ടറും ഉണ്ടായിരുന്നവെന്നും ബാലചന്ദ്ര കുമാർ പറയുന്നു. ജയിലില്‍ വെച്ച് ഇവർ തമ്മില്‍ വലിയ സാമ്പത്തിക ഇടപാടുകളെ കുറിച്ചായിരുന്നു സംസാരിച്ചുകൊണ്ടിരുന്നത്. 50 ലക്ഷവും 1 കോടിയുമൊക്കെ എവിടെയൊക്കെയോ കൊടുക്കാന്‍ വേണ്ടി പറയുകയാണ്. എന്നെ കുറച്ച് മാറ്റി നിർത്തിയെങ്കിലും അവർ സംസാരിക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു. വന്നവർ ആദ്യം ഇറങ്ങിയെങ്കിലും ഞാന്‍ വരുന്നതും കാത്ത് അവർ ജയിലിന് പുറത്ത് കാത്ത് നില്‍പ്പുണ്ടായിരുന്നു.
എല്ലാ ചാനലിലും കയറുകയെന്ന നിർദേശമായിരുന്നു കൊല്ലം തുളസിക്ക് ദിലീപ് കൊടുത്തത്. അന്നാണ് ആദ്യമായി കൊല്ലം തുളസി ദിലീപിനെ അനുകൂലിച്ചുകൊണ്ട് ഏതോ ഒരു ചാനലില്‍ പ്രത്യക്ഷപ്പെടുന്നത്. ഇങ്ങനെ പറയണം, അങ്ങനെ പറയണം എന്നൊക്കെ ദിലീപ് ക്ലാസ് കൊടുത്തു വിടുകയായിരുന്നു. അത് എന്നെ ബാധിക്കാത്ത കാര്യമായതുകൊണ്ടാണ് അതേ കുറിച്ച് ഇതുവരെ ഞാനൊന്നും പറയാതിരുന്നത്.
കൊല്ലം തുളസിയും ദിലീപും തമ്മില്‍ ഏത് തരത്തിലുള്ള ബന്ധമാണെന്നൊന്നും എനിക്ക് അറിയില്ല. പക്ഷെ നേരത്തെ ദിലീപ് അദ്ദേഹത്തെ സഹായിച്ച കാര്യം കൊല്ലം തുളസി പറഞ്ഞിട്ടുണ്ട്. അസുഖ ബാധിതനായി സിനിമയില്‍ നിന്നും കുറച്ച് നാള് മാറി നില്‍ക്കേണ്ടി വന്നപ്പോള്‍ ദിലീപ് പല സിനിമാക്കാരോടും പറഞ്ഞ് എന്നെ വിടുമായിരുന്നു. അങ്ങനെ കുറച്ച് സിനിമകളില്‍ ചാന്‍സ് കിട്ടി. അതിലൂടെ ചികിത്സയ്ക്കും മറ്റുമുള്ള പണം കിട്ടിയെന്നും കൊല്ലം തുളസി പറഞ്ഞതായും ബാലചന്ദ്രകുമാർ അഭിപ്രായപ്പെടുന്നു.
ഇത് ഞാന്‍ അനുഭവിക്കേണ്ടതല്ല, മറ്റൊരു പെണ്ണ് അനുഭവിക്കേണ്ടതാണ് എന്ന് ദിലീപ് പറയുന്നതാണ് ഞാന്‍ ആദ്യമായി റെക്കോർഡ് ചെയ്യുന്നത്. അവിടുന്നാണ് തുടക്കം. പിന്നീലേക്ക് കൈ ചൂണ്ടിയിട്ടാണ് ദിലീപ് അക്കാര്യം പറയുന്നത്. മറ്റൊരു പെണ്ണ് അനുഭവിക്കേണ്ട കാര്യമായിരുന്നു ഇത്. അവരെ നമ്മള് രക്ഷിച്ച്, രക്ഷിച്ച് കൊണ്ടുപോയിട്ട് അവസാനം ഞാന്‍ അനുഭവിക്കേണ്ടി വന്നു. ഭയങ്കര വിഷമത്തിലായിരുന്നു പുള്ളി അത് പറഞ്ഞത്. ഒന്നുകില്‍ ദിലീപ് കുറ്റം ചെയ്തിട്ടുണ്ട്, അല്ലെങ്കില്‍ കുറ്റം ചെയ്ത ആള് ദിലീപിന്റെ കൂടെയുണ്ട്. ഇക്കാര്യമാണ് മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിയിലും ഞാന്‍ പറഞ്ഞിട്ടുള്ളത്.
അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടത്തിയ ഭീഷണി വെറും ശാപവാക്കുകളാണെന്നാണ് ദിലീപും കൂട്ടരും ഇപ്പോള്‍ പറയുന്നത്. അതൊക്കെ കേട്ടപ്പോള്‍ എനിക്ക് വലിയ കൌതുകം തോന്നി. സുദർശന് എന്ന ഉദ്യോഗസ്ഥന്റെ കൈ വെട്ടും എന്നാണ് അദ്ദേഹം എന്റെ മുന്നിലിരുന്ന് പറഞ്ഞിട്ടുള്ളത്. അതൊന്നും ഒരു ശാപവാക്കായിട്ട് എനിക്ക് തോന്നിയിട്ടില്ല. ആ സമയത്തെ പുള്ളിയുടെ ഒരു മൂഡ് കണ്ടിട്ടുള്ള ഒരാളാണ് ഞാന്‍. ശാപവാക്കുകള്‍ക്ക് പക തീർക്കാന്‍ പറയുന്നതിനും വ്യത്യസ്ത മൂഡാണ്. ഇക്കാര്യം ചെയ്യണമെന്ന ഉദേശത്തോടെയാണ് അദ്ദേഹം പറഞ്ഞത്.
കേസിലെ സാക്ഷിയായിരുന്ന സാഗറിനെ മൊഴിമാറ്റിച്ച കാര്യങ്ങള്‍ മൊത്തം ഫോണിലുണ്ട്. പ്രോസിക്യൂഷന് സാക്ഷിയായ സാഗർ ഫിലിപ്പ് വക്കീലിനെ കാണാന്‍ പോയിരുന്നു. സാധാരണ അങ്ങനെ പോവാന്‍ പാടില്ല. അദ്ദേഹം അവിടെ പോയി മുന്നോട്ട് വെച്ച ഡിമാന്‍ഡ് അറിഞ്ഞത് മുതലാണ് ദിലീപിന് ടെന്‍ഷനായത്. ആ ടെന്ഷനില് നില്‍ക്കുമ്പോഴാണ് ബൈജും പിന്നീട് അനുപും സുരാജും എത്തുന്നത്. അവരോട് ആക്രോഷിച്ചുകൊണ്ട് നടത്തിയ സംഭാഷണങ്ങളാണ് പിന്നീട് അവിടെ നടന്നത്. സാഗറിനെ എന്ത് ചെയ്തുവെന്ന് അനൂപ് വ്യക്തമാക്കുന്നതാണ് പ്രധാനം. 5 ലക്ഷം സാഗറിന് നേരത്തെ കൊടുത്തിരുന്നു. വീണ്ടും ഒരു 5 ലക്ഷം കൂടി വേണമെന്ന് ആവശ്യപ്പെട്ടാണ് സാഗർ ഫിലിപ്പ് വക്കീലിന്റെ അടുത്തേക്ക് പോയതെന്നും ബാലചന്ദ്ര കുമാർ പറഞ്ഞു
