News
2019 ഡിസംബര്‍ 20 നടിയുടെ ദൃശ്യങ്ങള്‍ ചോര്‍ന്നു! പരിശോധനയിൽ കണ്ടത്തിയത്! നടുക്കത്തോടെ…. കൂടുതൽ വിവരങ്ങൾ പുറത്ത്
2019 ഡിസംബര്‍ 20 നടിയുടെ ദൃശ്യങ്ങള്‍ ചോര്‍ന്നു! പരിശോധനയിൽ കണ്ടത്തിയത്! നടുക്കത്തോടെ…. കൂടുതൽ വിവരങ്ങൾ പുറത്ത്
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടി പീഡിപ്പിക്കപ്പെട്ട ദൃശ്യങ്ങൾ ജില്ലാ സെഷന്‍സ് കോടതിയിൽ നിന്നും ചോർന്നായിട്ടുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ദൃശ്യം കോടതിയിൽ വെച്ച് ചോർന്നതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവരുകയാണ്.
2019 ഡിസംബര്‍ 20നാണ് ദൃശ്യങ്ങൾ ചോർന്നതായി വിചാരണ കോടതിയിൽ സ്ഥിരീകരിച്ചത്. എറണാകുളം ജില്ലാ സെഷന്‍ കോടതിയില്‍ വെച്ചാണ് ഇവ ചോര്‍ന്നത്. സംസ്ഥാന ഫോറന്‍സിക് വിഭാഗമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ അക്കാലയളവില്‍ കൈമാറിയിരുന്നെന്നുമാണ് വിവരം. ദിവസങ്ങള്‍ക്ക് മുമ്പേ ഇത് സംബന്ധിച്ച സൂചനകള്‍ ഒരു പ്രമുഖ ചാനലിന് ലഭിച്ചിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. അന്വേഷണ സംഘം സീൽ ചെയ്ത കവറിൽ കോടതിയിൽ സമർപ്പിച്ച ദൃശ്യങ്ങൾ എങ്ങനെയാണ് അനുമതിയില്ലാതെ മറ്റൊരാൾ കണ്ടതെന്ന സംശയമാണ് ഈ ഘട്ടത്തിൽ ഉയരുന്നത്
കോടതിയിലേക്ക് ദൃശ്യങ്ങളെത്തിച്ച സമയത്തിന് മുന്‍പ് വീഡിയോ ഫയലില്‍ ചില സാങ്കേതിക മാറ്റങ്ങള്‍ സംഭവിച്ചുവെന്നാണ് വിവരം. പെന്‍ഡ്രൈവിലെ ഹാഷ് വാല്യൂ മാറിയെന്നും സൂചനയുണ്ട്. അതിജീവിതയുടെ സ്വകാര്യതെ ഹനിക്കുന്ന ഗുരുതര സുരക്ഷാ പിഴവാണ് ഉണ്ടായിരിക്കുന്നത്.
ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഒന്നാം പ്രതി നടന്‍ ദിലീപ് അടക്കമുള്ള 6 പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നും ഹൈക്കോടതി വാദം കേള്‍ക്കും. പ്രതിഭാഗത്തിന്റെ വാദം ഏറെക്കുറെ പൂര്‍ത്തിയായ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്റെ വാദമാണ് ഇന്ന് നടക്കുക. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്നും കസ്റ്റഡി അനിവാര്യമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. കേസില്‍ പ്രോസിക്യൂഷന്‍ കൂടുതല്‍ തെളിവുകളും ഹാജരാക്കാന്‍ സാധ്യതയുണ്ട്.
