News
ദിലീപിന്റെ വീഴ്ച്ച തുടങ്ങി,തിങ്കളാഴ്ച 10 മണിക്ക് മുന്നേ കിട്ടിയിരിക്കണം.. കടുപ്പിച്ച് ഹൈക്കോടതി,ഇനി രക്ഷയില്ല
ദിലീപിന്റെ വീഴ്ച്ച തുടങ്ങി,തിങ്കളാഴ്ച 10 മണിക്ക് മുന്നേ കിട്ടിയിരിക്കണം.. കടുപ്പിച്ച് ഹൈക്കോടതി,ഇനി രക്ഷയില്ല
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നിര്‍ണായക തെളിവെന്ന് വിലയിരുത്തപ്പെടുന്ന ദിലീപിന്റെ ഫോണുകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി. തിങ്കളാഴ്ച രാവിലെ 10.15 ന് മുന്‍പ് ഫോണുകള്‍ സീല്‍ ചെയ്ത കവറില്‍ ഫോണ്‍ ഹൈക്കോടതി രജിസ്റ്റര്‍ ജനറലിന് മുന്നില്‍ ഹാജറാക്കണമെന്ന് കോടതി പറഞ്ഞു. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം.
എന്നാല്‍, ഫോണ്‍ ഹാജറാക്കാന്‍ കഴിയില്ലെന്നായിരുന്നു ദിലീപിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാമന്‍ പിള്ള കോടതിയില്‍ സ്വീകരിച്ചത്. എന്നാല്‍ ഹാജറാക്കിയേ തീരൂ എന്ന് നിലപാട് കടുപ്പിക്കുയാണ് കോടതി ചെയ്തത്. ഫോണ്‍ ഹാജറാക്കിയേ മതിയാവു എന്ന് അറിയിച്ച കോടതി വിഷയത്തില്‍ ഇടക്കാല ഉത്തരവ് ഇറക്കുകയാണ് എന്നും വേണമെങ്കില്‍ ഉത്തരവിനെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യാമെന്നും വ്യക്തമാക്കുകയായിരുന്നു.
പ്രതികളെല്ലാം ഒറ്റയടിക്ക് ഫോൺ മാറ്റിയത് ഗൂഢാലോചനയ്ക്ക് തെളിവാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അറസ്റ്റിൽ നിന്നുള്ള സംരക്ഷണത്തിന് ദിലീപിന് അർഹതയില്ല. ദിലീപ്, അനൂപ്, സൂരജ് എന്നിവർ 2017ൽ എംജി റോഡിൽ ഗൂഢാലോചന നടത്തി. സ്വന്തം നിലയ്ക്ക് ഫോൺ പരിശോധനയ്ക്ക് നൽകാൻ സാധിക്കില്ല. ഇതിന് അവകാശം കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്ത ഏജൻസികൾക്ക് മാത്രം. അല്ലാത്ത പരിശോധനാ ഫലങ്ങൾക്ക് സാധുതയില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
എല്ലാ ഫോണുകളും കൈമാറാൻ സാധിക്കില്ലെന്നാണ് ദിലീപിന്റെ നിലപാട്. കൈവശമില്ലാത്ത ഫോണുകൾ എങ്ങനെ ഹജരാക്കാനാകുമെന്ന് ദിലീപിന്റെ അഭിഭാഷകർ ചോദിച്ചു. കേരളത്തിലെ ഫൊറൻസിക് ലാബിൽ ഫോണുകൾ പരിശോധിക്കരുതെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ദിലീപ് അറിയിച്ചു. .
ചൊവ്വാഴ്ച ഹാജറാക്കിയാല്‍ മതിയോ എന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ മറ്റൊരു ചോദ്യം ഫോണുകള്‍ മുംബൈയിലാണ് എന്നും ഹാജരാക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നുമായിരുന്നു ദിലീപിന്റെ വാദം. കാരണങ്ങള്‍ കോടതിയെ അറിയിക്കാമെന്നും ദിലീപ് വ്യക്തമാക്കി. പിന്നീടാണ് ചൊവ്വാഴ്ച വരെ സമയം തേടിയത്. എന്നാല്‍ ഇതിന് മറുപടി നല്‍കിയ കോടതി ഇപ്പോള്‍ ശനിയാഴ്ച 12 മണി ആയിട്ടേ ഉള്ളു എന്നായിരുന്നു. ദിലീപിന് മറ്റ് പൗരന്‍മാര്‍ക്ക് ലഭിക്കുന്ന പ്രിവിലേജാണ് ലഭിക്കുന്നത് എന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. കോടതിയില്‍ നടക്കുന്നത് സമൂഹം കാണുന്നുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
