News
ഫോൺ കേരളം വിട്ടു, മിറർ ഇമേജ് എടുക്കാൻ ഓടി ക്രൈംബ്രാഞ്ച്, കോടതിയിൽ നാടകീയ രംഗങ്ങൾ, ദിലീപ് തകർന്നു
ഫോൺ കേരളം വിട്ടു, മിറർ ഇമേജ് എടുക്കാൻ ഓടി ക്രൈംബ്രാഞ്ച്, കോടതിയിൽ നാടകീയ രംഗങ്ങൾ, ദിലീപ് തകർന്നു
നടൻ ദിലീപിന്‍റെ കൈവശമുളള മൊബൈൽ ഫോണുകൾ ഉടൻ അന്വേഷണസംഘത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കുകയാണ്. അതിനിടെ ഉദ്യോഗസ്ഥര്‍ക്കെതിരായ ഗൂഢാലോചന കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചിരിക്കുകയാണ് അന്വേഷണ സംഘം. പ്രതികള്‍ ഉപയോഗിച്ചിരുന്ന ഫോണുകള്‍ സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിയെന്ന നിഗമനത്തിലാണ് നിലവില്‍ സംഘം. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് ഇത്തരത്തില്‍ ഫോണ്‍ കടത്തിയത്. പ്രതികള്‍ 2021 മുതല്‍ 2022 വരെ ഉപയോഗിച്ച ഫോണുകളാണ് മാറ്റിയത്.
കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ അഭിഭാഷകര്‍ പോലും ഇടപെട്ടിട്ടുണ്ടെന്നാണ് സൂചന. ഇതിന്റെ തെളിവുകള്‍ ഉള്‍പ്പെടെ ഫോണില്‍ ഉള്ളതിനാലാണ് പ്രതികളുടെ ഫോണ്‍ കൈമാറാത്തത്. തെളിവുകള്‍ ലഭിച്ചാല്‍ അന്വേഷണം അഭിഭാഷകരിലേക്ക് നീണ്ടേക്കും, പരിശോധന ഉള്‍പ്പെടെ വേണ്ടിവന്നേക്കും.
വധ ഗൂഢാലോചനക്കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള മൂന്ന് പ്രതികൾ ‘മുക്കിയ” സ്‌മാർട്ട് ഫോണുകൾ പിടിച്ചെടുക്കാൻ കരുക്കൾ നീക്കുകയാണ് ക്രൈംബ്രാഞ്ച്. ഇതുസംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥർ നിയമോപദേശം തേടി. അഞ്ച് ഫോണുകളുടേയും മിറർ ഇമേജെടുക്കാനാണ് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്. ഇതിലൂടെ ഡിലീറ്റ് ചെയ്‌ത ഫയലും മറ്റ് വിവരങ്ങളും തിരിച്ചെടുക്കാനാകുമെന്നാണ് പ്രതീക്ഷ. ശാസ്ത്രീയ പരിശോധനയിൽ ഈ ഫോണുകളിലൂടെ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം കയറിയിറങ്ങിപ്പോയിട്ടുണ്ടോയെന്നും അറിയാനാകും. പ്രധാനമായും കാൾ റെക്കാഡുകളും വോയ്സ് മെസേജുകളും ചാറ്റുകളുമാകും തിരിച്ചെടുക്കാൻ ശ്രമിക്കുക.
തന്ത്രപൂർവം മാറ്റിയ ഫോണുകൾ ഹൈക്കോടതയിൽ ഹാജരാക്കിയേക്കില്ലെന്ന വിലയിരുത്തിലാണ് നീക്കം. അഥവാ, അന്വേഷണവുമായി സഹകരിച്ച് മൊബൈലുകൾ ഹാജരാക്കിയാൽ ഉടൻ ശാസ്ത്രീയ പരിശോധനാ നടപടികളിലേക്ക് കടക്കും. നിർണായക തെളിവായ അഞ്ച് ഫോണുകളുടെ പരിശോധനയിൽ സുപ്രധാന വിവരങ്ങൾ ലഭിക്കുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രതീക്ഷ. നടൻ ദിലീപ്, സഹോദരൻ അനൂപ്, ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജ് എന്നിവർ ഉപയോഗിച്ചിരുന്ന ഫോണുകളാണ് തിരിമറി നടത്തിയത്. മാറ്റിയവ ആവശ്യപ്പെട്ടെങ്കിലും പ്രതികൾ നൽകിയില്ല. ഇതോടെയാണ് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്.ചാറ്റുകളും മറ്റും വീണ്ടെടുക്കാൻ ഫോണുകൾ സ്വകാര്യ ഫോറൻസിക് ഏജൻസിക്ക് നൽകിയിരിക്കുകയാണെന്നും, ഇതിന്റെ ഫലവും ഫോണുകളും കോടതിയിൽ സമർപ്പിക്കാമെന്നുമാണ് ദിലീപിന്റെ അഭിഭാഷകന്റെ വാദം. ഗൂഢാലോചനക്കേസിൽ പ്രതികളുടെ മൊബൈൽഫോൺ പരിശോധന ആവശ്യമാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. കഴിഞ്ഞ 13ന് നടത്തിയ റെയ്ഡിനിടെയാണ് ഫോണുകൾ ക്രൈംബ്രാഞ്ചിന് കൈമാറിയത്. മൂവരുടെയും ഒരു വർഷത്തെ ഫോൺകാൾ വിവരങ്ങളുടെ പരിശോധയ്ക്കിടെ ഐ.എം.ഇ.ഐ നമ്പറുകളിലെ വ്യത്യാസം കണ്ടെത്തിയതോടെയാണ് തിരിമറി വ്യക്തമായത്.
ചൊവ്വാഴ്ചത്തെ മൂന്നാംഘട്ട ചോദ്യംചെയ്യലിൽ ഫോൺ ഹാജരാക്കാൻ നോട്ടീസ് നൽകുകയും മൊബൈൽഫോൺ മാറ്റിയതിനെക്കുറിച്ച് ആരായുകയും ചെയ്തിരുന്നു. ദിലീപടക്കമുള്ള പ്രതികൾ വ്യക്തമായ ഉത്തരം നൽകിയിരുന്നില്ല.
ഫോണുകള്‍ ഹാജരാക്കാത്ത പ്രതികളുടെ നടപടി കഴിഞ്ഞ ദിവസം കോടതി ചോദ്യം ചെയ്തിരുന്നു. ബാലചന്ദ്രകുമാറുമായുള്ള ആശയ വിനിമയങ്ങള്‍ അടങ്ങുന്ന ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കിയിരിക്കുകയാണെന്നും ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതിക്ക് ഫോണുകള്‍ കൈമാറണമെന്നുത്തരവിടാന്‍ അധികാരമില്ലെന്നുമാണ് ദിലീപിന്റെ നിലപാട്. എന്നാല്‍ ദിലീപ്, സഹോദരന്‍ അനൂപ്, ബന്ധു സൂരജ് എന്നിവരുടെ ഫോണുകള്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ഒരുമിച്ച് മാറ്റിയെന്നും ഇത് ഗൂഢാലോചനയ്ക്ക് തെളിവാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.