Connect with us

ഹൈന്ദവ വികാരം വ്രണപ്പെടുത്തി; റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന രാം ചാരണിന്റെ ഭാര്യ ഉപാസനയ്ക്ക് സൈബര്‍ ആക്രമണം

News

ഹൈന്ദവ വികാരം വ്രണപ്പെടുത്തി; റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന രാം ചാരണിന്റെ ഭാര്യ ഉപാസനയ്ക്ക് സൈബര്‍ ആക്രമണം

ഹൈന്ദവ വികാരം വ്രണപ്പെടുത്തി; റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന രാം ചാരണിന്റെ ഭാര്യ ഉപാസനയ്ക്ക് സൈബര്‍ ആക്രമണം

റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന രാം ചാരണിന്റെ ഭാര്യ ഉപാസന പങ്കുവച്ച പോസ്റ്റ് വിവാദമാകുന്നു. ഇതിന് പിന്നാലെ ഉപാസനയ്ക്ക് സൈബര്‍ ആക്രമണം. ഒരു ക്ഷേത്ര ഗോപുരത്തില്‍ ദൈവങ്ങള്‍ക്ക് പകരം മനുഷ്യന്മാര്‍ നില്‍ക്കുന്ന ചിത്രമായിരുന്നു ഉപാസന പങ്കുവച്ചത്.

”പുരോഗമനപരം ആയിട്ടുള്ള, സഹിഷ്ണുതയുള്ള, എല്ലാവരുടെയും പങ്കാളിത്തമുള്ള, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു രാജ്യത്തെ പടുത്തുയര്‍ത്തുവാന്‍ നമുക്ക് എല്ലാവര്‍ക്കും അണിചേരാം, എല്ലാവര്‍ക്കും റിപ്പബ്ലിക് ദിന ആശംസകള്‍ നേരുന്നു” എന്നായിരുന്നു താരം ചിത്രത്തിനൊപ്പം കുറിച്ചത്.

എന്നാല്‍ ചിത്രം പങ്കുവച്ച് ഹൈന്ദവ വികാരം വ്രണപ്പെടുത്തി എന്ന വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയരുന്നത്. ക്ഷേത്ര ഗോപുരത്തെ ഇത്തരത്തില്‍ ഉപയോഗിച്ചത് ശരിയായില്ല, ഹിന്ദു മതാചാരത്തെ അവഹേളിക്കുന്നു എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് വരുന്നത്.

മറ്റു മതങ്ങളുടെ ആരാധനാലയങ്ങളുടെ ഫോട്ടോ വച്ച് നിങ്ങള്‍ ഇങ്ങനെ ചെയ്യുമോ എന്നും കമന്റുകളുണ്ട്. എന്നാല്‍ ഉപാസന വിമര്‍ശനങ്ങളോട് പ്രതികരിച്ചിട്ടില്ല. അമ്മ ശോഭ കാമിനേനി ആണ് ഈ ചിത്രം ഉണ്ടാക്കിയത് എന്നും താരം പിന്നീട് കൂട്ടിച്ചേര്‍ത്തു.

ഒപ്പം ചിത്രം ഉണ്ടാക്കിയതിന് അമ്മയെ ഉപാസന അഭിനന്ദിക്കുകയും ചെയ്തു. ഉപാസന അപ്പോളോ ഹോസ്പിറ്റല്‍സ് ബോര്‍ഡ് മെമ്പറും ബി പൊസിറ്റീവ് എന്ന മാഗസിന്റെ ചീഫ് എഡിറ്ററുമാണ്. അതേസമയം അനാവശ്യമായ വിവാദങ്ങളിലൊന്നും നിങ്ങള്‍ തളരരുത് എന്നും ഒരു വിഭാഗം ആരാധകര്‍ പറയുന്നുണ്ട്.

More in News

Trending