News
ഇന്ന് അതിനിർണ്ണായകം ദിലീപിന് ചങ്കിടിപ്പ്, ആ 5 പേർ! നെഞ്ചുരുകി കാവ്യ… എന്തും സംഭവിക്കാം….
ഇന്ന് അതിനിർണ്ണായകം ദിലീപിന് ചങ്കിടിപ്പ്, ആ 5 പേർ! നെഞ്ചുരുകി കാവ്യ… എന്തും സംഭവിക്കാം….
ദിലീപിന് ഇന്ന് നിർണ്ണായകം… നെഞ്ചിടിപ്പോടെ നടൻ. ദിലീപ് പ്രതിയായ ക്വട്ടേഷന് പീഡനക്കേസില്‍ തുടരന്വേഷണത്തിന്‍റെ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് വിചാരണക്കോടതിയില്‍ സമര്‍പ്പിക്കും. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് കേസിൽ തുടരന്വേഷണം നടക്കുന്നത്. അന്വേഷണം കഴിയും വരെ വിചാരണ നിര്‍ത്തിവയ്ക്കണം എന്നാണ് പ്രോസിക്യൂഷന്‍റെ ആവശ്യം.
അഞ്ചു പുതിയ സാക്ഷികളെ വിസ്തരിക്കുന്നതിന്‍റെ തീയതിയും ഇന്ന് തീരുമാനിക്കും. വിചാരണക്കോടതി ഈ ആവശ്യം തള്ളിയതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചാണ് അന്വേഷണ സംഘം അനുകൂല വിധി നേടിയത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന‍്റെ കൈവശമുള്ള നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപും ഹർജി നല്‍കിയിട്ടുണ്ട്. ഇതും ഇന്ന് പരിഗണിക്കുകയാണ്
തുടരന്വേഷണത്തിന്‍റെ ഭാഗമായി പൾസർ സുനിയെ ജയിലിൽ ചോദ്യം ചെയ്യുന്നതിന് അനുമതി തേടി വിചാരണകോടതിയിൽ അന്വേഷണ സംഘം ഹര്‍ജി നല്‍കിയിട്ടുണ്ട്. തന്നെ ചോദ്യം ചെയ്യുന്നത് അഭിഭാഷകന്‍റെ സാന്നിദ്ധ്യത്തില്‍ വേണം എന്നാണ് സുനില്‍ കോടതിയോട് അഭ്യർഥിച്ചിട്ടുള്ളത്. രണ്ട് ഹര്‍ജികളും ഇന്ന് പരിഗണിക്കും. സ്പെഷ്യൽ പ്രോസിക്യൂട്ടര്‍ രാജി നല്‍കിയതിനാല്‍ അഭിഭാഷക ടീമിലുള്ള കെ ബി സുനില്‍ കുമാറാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരാകുക.
അതോടൊപ്പം തന്നെ നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ ആറ് പ്രതികളെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞിരുന്നു. ആലുവയിലെ വ്യവസായി ശരത് ആണ് ആറാം പ്രതിയെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ദിലീപിന്‍റെ വീട്ടിൽ നവംബർ 15 ന് നടത്തിയ ഗൂഢാലോചനയിൽ പങ്കാളിയായ ആറാം പ്രതി ആലുവയിലെ വ്യവസായി ശരത് ആണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ മൊഴിയിൽ അഞ്ച് പേരുകൾ ഉണ്ടായിരുന്നു. ആറാമാൻ വിഐപിയെ പോലെ പെരുമാറിയ വ്യക്തിയാണെന്നും അദ്ദേഹം അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. ആറാമന്‍റെ റെക്കോർഡ് ചെയ്ത ശബ്ദം ശരത്തിന്‍റെതാണെന്ന് ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞു. ശബ്ദം ശരത്തിന്‍റെതാണെന്ന് സുഹൃത്തുകളും സ്ഥിരീകരിച്ചിട്ടുണ്ട്.
കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കുകയാണ് . പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റിയത്. ദിലീപ് സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരാജ്, വിഐപി എന്നിവര്‍ ഉള്‍പ്പെടെ ആറ് പേരാണ് ഗൂഢാലോചന കേസിലെ പ്രതികള്‍.
ഏതായാലും ഒരിടവേളയ്ക്ക് ശേഷം കേസ് വീണ്ടും പൊങ്ങിയതോടെ നടിയെ ആക്രമിച്ച കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഇനിയും ഉണ്ടാകുമോയെന്നാണ് കേരളക്കര ഉറ്റുനോക്കുന്നത്. പുനർ വിസ്താരണത്തിൽ പുതുതായി എത്തുന്ന അഞ്ച് പേർ ദിലീപിന്റെ ഭാവി നിർണയിക്കുന്നവരാണ് എന്നാണ് പുറത്ത് വരുന്ന സൂചനകൾ ഇവർക്ക് പറയാനുള്ളത് എന്തൊക്കെയാകാം. ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങൾ ഇന്നും സമൂഹത്തിന്റെ മുന്നിൽ ഉയർന്ന് നിൽക്കുകയാണ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് എത്ര വലിയ ഉന്നതനായാലും ശിക്ഷ അനുഭവിച്ചേ മതിയാവു…
