Connect with us

‘സ്ത്രീയെ രക്ഷിച്ച് ശിക്ഷിക്കപ്പെട്ടു’ ദിലീപിന്റെ കൈവിട്ട് പോയ വാക്ക്! ആ മാഡത്തിലേക്ക്, കളികൾ മാറുന്നു

Malayalam

‘സ്ത്രീയെ രക്ഷിച്ച് ശിക്ഷിക്കപ്പെട്ടു’ ദിലീപിന്റെ കൈവിട്ട് പോയ വാക്ക്! ആ മാഡത്തിലേക്ക്, കളികൾ മാറുന്നു

‘സ്ത്രീയെ രക്ഷിച്ച് ശിക്ഷിക്കപ്പെട്ടു’ ദിലീപിന്റെ കൈവിട്ട് പോയ വാക്ക്! ആ മാഡത്തിലേക്ക്, കളികൾ മാറുന്നു

കേരള പോലീസിനെ ഏറെ വട്ടം കറക്കിയതിന് പിന്നാലെ കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ‘വി.ഐ.പി യെ തിരച്ചറിഞ്ഞിരിക്കുകയാണ്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം ദിലീപിന് കൈമാറിയ അജ്ഞാതനായ ‘വി.ഐ.പി’ ദിലീപിന്റെ സുഹൃത്തും ആലുവയിലെ സൂര്യാ ഹോട്ടൽ-ട്രാവൽസ് ഉടമയുമായ ശരത് ജി. നായരാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ, സംവിധായകൻ ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദ സാമ്പിളിൽ പരാമർശിക്കുന്ന സ്ത്രീയെ കണ്ടെത്താൻ കരുക്കൾ നീക്കി ക്രൈം ബ്രാഞ്ച്.

നടി ആക്രമിക്കപ്പെട്ട കേസില്‍ സ്ത്രീ സാന്നിധ്യമുണ്ടെന്ന് ഉറപ്പിച്ച് വീണ്ടും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ എത്തിയിരിക്കുകയാണ്. ദിലീപിന്റെ വീട്ടിലെ സംസാരത്തില്‍ നിന്നാണ് മാഡം എന്നൊരു വ്യക്തിയുടെ സാന്നിധ്യം തനിക്ക് തോന്നിയതെന്ന് ബാലചന്ദ്രകുമാര്‍ ഒരു ചാനൽ ചർച്ചയിൽ പറയുകയാണ്. ആര്‍ക്കും വിശ്വസിക്കാന്‍ സാധിക്കാത്ത രീതിയിലുള്ള കുറ്റകൃത്യങ്ങള്‍ സ്ത്രീകള്‍ ചെയ്യുന്ന കാലഘട്ടമാണിതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ബാലചന്ദ്രകുമാറിന്റെ വാക്കുകളിലേക്ക്

”പഴയതിനെക്കാള്‍ ഗൗരവത്തോടെയാണ് പൊലീസ് ഇപ്പോള്‍ നടി ആക്രമിക്കപ്പെട്ട കേസിനെ കാണുന്നത്. കേസുമായി ബന്ധപ്പെട്ടൊരു മാഡം ഉള്ളതായി എനിക്കും തോന്നിയിട്ടുണ്ട്. ടേപ്പില്‍ കിട്ടാത്ത പല സംസാരങ്ങളും അവിടെ നടന്നിട്ടുണ്ട്. ആ സംസാരത്തില്‍ നിന്നാണ് മാഡത്തിന്റെ സാന്നിധ്യം തോന്നിയത്. സംസാരം പലതും റെക്കോര്‍ഡ് ചെയ്യാന്‍ സാധിച്ചിട്ടില്ല.”

”നമുക്ക് വിശ്വസിക്കാന്‍ പറ്റാത്ത രീതിയിലുള്ള പല കുറ്റകൃതൃങ്ങളും സ്ത്രീകള്‍ ചെയ്തതായി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നമ്മള്‍ കണ്ടിട്ടുണ്ട്. ഇതൊക്കെ ഒരു സ്ത്രീ ചെയ്യുമോ എന്ന് നമുക്ക് തോന്നുന്ന കാലഘട്ടം മാറി. പുതിയ കാലഘട്ടത്തില്‍ സ്ത്രീകള്‍ ഇതൊക്കെ ചെയ്യുന്ന അവസ്ഥയിലേക്കാണ് പോയി കൊണ്ടിരിക്കുന്നത്. അടുത്ത സുഹൃത്തായ ബൈജുവിനോടാണ് ദിലീപ്, ‘സ്ത്രീയെ രക്ഷിച്ച് ശിക്ഷിക്കപ്പെട്ട’ കാര്യം പറഞ്ഞത്. കുറെ നേരം നിശബ്ദനായി ഇരുന്ന ശേഷം വിഷമത്തോടെയാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്. ദിലീപിന്റെ വ്യക്തിപരമായ എല്ലാ കാര്യങ്ങളും അറിയുന്ന വ്യക്തിയാണ് ബൈജുവെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

കേസില്‍ നിര്‍ണായകമായ വിഐപി ആലുവ സ്വദേശി ശരത്ത് നായര്‍ തന്നെയാണെന്നും ബാലചന്ദ്രകുമാര്‍ സ്ഥിരീകരിച്ചു. ശബ്ദ സാമ്പിളുകള്‍ കേട്ടതോടെയാണ് ശരത്തിനെ താന്‍ തിരിച്ചറിഞ്ഞതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. ”കേള്‍പ്പിച്ചത് എവിടെ നിന്ന് ശേഖരിച്ച ശബ്ദ സാമ്പിളാണെന്ന് അറിയില്ല. പക്ഷെ കേട്ട ഉടന്‍ തന്നെ ഞാന്‍ തിരിച്ചറിഞ്ഞു. ശരത്തിനെ ഇക്ക എന്ന് പലരും വിളിക്കാറുണ്ടെന്ന് അറിഞ്ഞതും ഇപ്പോഴാണ്. ആലുവയിലെ ഒരു രാഷ്ട്രീയ നേതാവിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ശരത്. അദ്ദേഹത്തോടൊപ്പം ശരത്് സ്ഥിരമായി യാത്ര ചെയ്യാറുണ്ട്. അദ്ദേഹത്തെ പലരും ഇക്കയെന്നാണ് വിളിക്കുന്നത്. അങ്ങനെയായിരിക്കാം വര്‍ഷങ്ങള്‍ കൊണ്ട് ശരത്തും ഇക്കയായത്.” ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ശരത്തിനെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കവും അന്വേഷണ സംഘം തുടങ്ങികഴിഞ്ഞിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ മൊഴിയെടുക്കാൻ വിളിച്ചപ്പോൾ മുങ്ങിയ ശരത്ത് മുൻകൂർ ജാമ്യത്തിനു നീക്കവും തുടങ്ങി. ഇയാളുടെ ബിസിനസുകളിൽ ദിലീപിന്റെ സഹോദരൻ അനൂപിനു മുതൽമുടക്കുണ്ടെന്നതിന്റെ തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചു. കേസിന്റെ തുടരന്വേഷണ റിപ്പോർട്ട് നാളെ വിചാരണക്കോടതി മുൻപാകെ ക്രൈംബ്രാഞ്ച് സമർപ്പിക്കും. അതേസമയം നടിയെ പീഡിപ്പിച്ച സംഭവത്തിനു ശേഷം ഒളിവിൽ പോയ തനിക്കു നേരെ വധശ്രമമുണ്ടായെന്ന ഒന്നാം പ്രതി എൻ.എസ്. സുനിൽകുമാറിന്റെ (പൾസർ സുനി) വെളിപ്പെടുത്തലുകൾ സംബന്ധിച്ച് മൊഴിനൽകാൻ സുനിലിന്റെ മാതാവ് ശോഭന തയാറായെങ്കിലും ആലുവ മജിസ്ട്രേട്ടിനു കോവിഡ് ബാധിച്ചതിനാൽ രഹസ്യമൊഴി രേഖപ്പെടുത്തിയില്ല. പൾസർ സുനി കടുത്ത മാനസിക സമ്മർദത്തിലാണെന്ന് ഇന്നലെ ജയിലിൽ സന്ദർശിച്ച മാതാവ് ശോഭന സ്ഥിരീകരിച്ചു

Continue Reading
You may also like...

More in Malayalam

Trending

Recent

To Top