News
കാവ്യയുടെ ‘ഇക്ക’ ഒളിച്ചിരിക്കുന്ന VIPയെ തിരിച്ചറിഞ്ഞു,കോട്ടയം സ്വദേശി പ്രവാസി വ്യവസായി, ഇനി രക്ഷയില്ല, ദിലീപ് അടിമുടി വീണു
കാവ്യയുടെ ‘ഇക്ക’ ഒളിച്ചിരിക്കുന്ന VIPയെ തിരിച്ചറിഞ്ഞു,കോട്ടയം സ്വദേശി പ്രവാസി വ്യവസായി, ഇനി രക്ഷയില്ല, ദിലീപ് അടിമുടി വീണു
നടിയെ ആക്രമിച്ച കേസിൽ പ്രതിപ്പട്ടികയിലുള്ള ദിലീപിനൊപ്പം നിന്ന നിർണായക സാന്നിധ്യം, സാക്ഷികളെ സ്വാധീനിച്ചു, അന്വേഷണ ഉദ്യോദഗസ്ഥരെ വകവരുത്താൻ പദ്ധതിയിട്ടു, നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന് എത്തിച്ച് നൽകി തുടങ്ങി നിരവധി വെളിപ്പെടുത്തലുകളാണ് ഇതിനകം നടി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വിഐപിക്കെതിരെ പുറത്തു വന്നിട്ടുള്ളത്. കേസ് വീണ്ടും ചർച്ചകളിൽ എത്തിയപ്പോൾ മുതൽ ഉയർന്ന് കേട്ട പേരായിരുന്നു ഒരു വിഐപിയുടേത്.
അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ ആറാം പ്രതി അജ്ഞാതനായ വിഐപിയെ സംവിധാകൻ ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞിരിക്കുകയാണ് . 2017 നവംബർ 15ന് ദിലീപിന്റെ വീട്ടിലെത്തി എന്നു പറയുന്നയാൾ ദിലീപിന്റെ അടുത്ത സുഹൃത്തായ വ്യവസായിയെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഇയാൾ വരുമ്പോൾ അവിടെയുണ്ടായിരുന്ന കുട്ടി ശരത് അങ്കിൾ വന്നു എന്നും കാവ്യ ഇക്ക എന്നു വിളിച്ചെന്നുമാണ് മൊഴിയിലുള്ളത്. ശരത് അങ്കിൾ കുട്ടിക്ക് മാറിയതാണ് എന്നായിരുന്നു സംശയിച്ചതെങ്കിലും അത് അല്ലെന്നാണ് വ്യക്തമാകുന്നത് എന്നാണ് വിവരം. നടൻ ദിലീപിന് ദൃശ്യങ്ങൾ നൽകയതിന്റെ അടുത്ത ദിവസം ഇയാൾ വിമാന യാത്ര നടത്തിയെന്നും സംവിധായകന്റെ മൊഴിയിലുണ്ട്. ഈ യാത്രയുടെ വിവരങ്ങൾ കൂടി ശേഖരിച്ച ശേഷമാണ് വിഐപിയെ തിരിച്ചറിഞ്ഞിക്കുന്നത് എന്നാണ് വിവരം.
ദിലീപിന്റെ വീട്ടിൽ ഉണ്ടായിരുന്ന വിഐപി കോട്ടയത്തെ പ്രവാസി വ്യവസായിയാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാൻ ശബ്ദ സാമ്പിൾ പരിശോധന നടത്തും.
ബൈജു കെ പൗലോസ് അടക്കമുള്ള അഞ്ച് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ വി ഐ പി ദിലീപിനൊപ്പം കൂട്ടുപ്രതിയാണ്. എന്നാൽ കേസിൽ രജിസ്റ്റർ ചെയ്ത് എഫ്ഐആറിലും ഇദ്ദേഹത്തിന്റെ പേരില്ല അജ്ഞാതനായ ആൾ എന്നാണുള്ളത്. വിഐപിയാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അവിടെ എത്തിച്ചതെന്നും അത് ദിലീപ് ഉള്‍പ്പെടെയുള്ളവർ കണ്ടുവെന്നതുമാണ് ബാലചന്ദ്ര കുമാര്‍ നല്കിയ മൊഴി. അന്വേഷണത്തിന്റെ ഭാഗമായി ചില ശബ്ദരേഖകളും ഫോട്ടോകളും പൊലീസ് കാണിച്ചുവെന്നും ഇതില്‍ ഒരു ഫോട്ടോ കണ്ടപ്പോള്‍ അദ്ദേഹമായിരിക്കാമെന്ന് താന്‍ പറഞ്ഞതായും ബാലചന്ദ്ര കുമാര്‍ വ്യക്തമാക്കിയിരുന്നു.
നാല് വര്‍ഷം മുമ്പ് നടന്ന സംഭവമാണ്. ഒരിക്കല്‍ മാത്രമാണ് ഈ വിഐപിയെ കണ്ടിട്ടുള്ളത് അദ്ദേഹം എന്റെ അടുത്ത് ഇരുന്നിട്ടുള്ളതുകൊണ്ട് തന്നെ കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുംമെന്നും പൊലീസ് ഫോട്ടോ കാണിച്ചപ്പോള്‍ അത് അദ്ദേഹമാണെന്ന് സ്ഥിരീകരിച്ചെന്നും ബാലചന്ദ്ര കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ദിലീപിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് ഈ വിഐപി. കാവ്യ മാധവന് അദ്ദേഹത്തെ ‘ഇക്ക’ എന്നാണ് വിളിച്ചത്. അദ്ദേഹം വന്നിരുന്നിരുന്നപ്പോള്‍ എല്ലാവർക്കും നല്ല പരിചയം ഉള്ളതായി തന്നെയാണ് തോന്നിയത്. അദ്ദേഹത്തിന്റെ പേര് പ്രതിപാദിക്കുന്ന ഒരു ശബ്ദരേഖയുണ്ടെന്നും അത് പരിശോധിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു
