Malayalam Breaking News
ബൈജു പൗലോസിനേയും, സംഘത്തേയും കൊല്ലാൻ നീക്കം! ജാമ്യമില്ലാ കേസെടുത്തു! തൂക്കിയെടുക്കാൻ പോലീസ്…ദിലീപ് വീണ്ടും ജയിലിലേക്കോ?
ബൈജു പൗലോസിനേയും, സംഘത്തേയും കൊല്ലാൻ നീക്കം! ജാമ്യമില്ലാ കേസെടുത്തു! തൂക്കിയെടുക്കാൻ പോലീസ്…ദിലീപ് വീണ്ടും ജയിലിലേക്കോ?
കാര്യങ്ങളെല്ലാം കൈവിട്ടുപോയി…. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഓരോ ദിവസവും നിർണ്ണായക വിവരങ്ങളാണ് പുറത്തുവരുന്നത്. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന വെളിപ്പെടുത്തലില്‍ നടന് ദിലീപിന് എതിരെ കേസെടുത്തു.
ഒരു ചാനൽ പുറത്ത് വിട്ട ശബ്ദ രേഖകളുടെ അടിസ്ഥാനത്തിലാണ് നടപടി. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ മറ്റെന്നാള്‍ ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. ശബ്ദ രേഖ തെളിയിക്കാന്‍ കേസുമായി ബന്ധപ്പെട്ട് ദിലീപിന്റേയും സഹോദരന്റയും ശബ്ദ സാമ്പിളുകള്‍ ശേഖരിക്കും. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. ‘എസ്.പി കെ.എസ് സുദർശന്റെ കൈ വെട്ടണം’ എന്ന ദിലീപിന്റെ പരാമർശത്തിലാണ് കേസ്.
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെയും ഒന്നാം പ്രതി പള്‍സര്‍ സുനിയെയും വകവരുത്താന്‍ ദീലിപ് പദ്ധതിയിട്ടതിന് തെളിവുകളും പുറത്ത് വന്നിരുന്നു. ദിലീപിന്റെയും ഇപ്പോഴും അന്വേഷണ സംഘത്തിന് കണ്ടെത്താനാവാത്ത കേസിലെ വിഐപിയുടെയും ശബ്ദരേഖകളായിരുന്നു പുറത്ത് വന്നത്. ദിലീപിന്റെ സഹോദരന് അനൂപ്, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരും സംസാരിക്കുന്നത് ശബ്ദരേഖയില്‍ വ്യക്തമായിരുന്നു. കേസിലെ അഞ്ച് ഉദ്യോഗസ്ഥര്‍മാര്‍ അനുഭവിക്കുമെന്ന് ദിലീപ് പറയുന്നത് ശബ്ദരേഖയില്‍ കേള്‍ക്കാമായിരുന്നു..
‘കോപ്പന്മാര് ഒക്കെ ഇറങ്ങിയാല്‍ അല്ലേ നമുക്ക് വൈരാഗ്യം കാണിക്കാന്‍ പറ്റത്തുള്ളൂവെന്ന് വിഐപി പറയുമ്പോൾ ”ബൈജു പൗലോസിന്റെ സൈഡില്‍ ട്രക്കോ ലോറിയോ കയറിയാല്‍ ഒരു ഒന്നരക്കോടി കൂടി നമ്മള് കാണേണ്ടി വരുമെന്ന് ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് പറഞ്ഞു. : ‘നമുക്ക് അറിയാം നിങ്ങളിത് ചെയ്തിട്ടുണ്ടെന്ന്. ഇനിയിപ്പോള്‍ ചെയ്തതിന്റെ ആണെങ്കില്‍ തന്നെ 90 ദിവസം കിട്ടിയില്ലേ. ചെയ്തതിന്റെ അനുഭവിച്ചില്ലേ നിങ്ങളെന്ന് വിഐപിയും പറയുന്ന ഷാബാധ രേഖകളും ബാലചന്ദ്രകുമാർ പുറത്ത് വിട്ടിരുന്നു.
ദിലീപ് ജാമ്യത്തിലിറങ്ങിയതിനു ശേഷം ടെലിവിഷന്‍ സ്ക്രീനില്‍ അറസ്റ്റ് ചെയ്തു കൊണ്ടു പോവുന്ന ദൃശ്യങ്ങള്‍ പോസ് ചെയ്ത് അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ ചൂണ്ടിക്കാണിച്ച് ഇവര്‍ അനുഭവിക്കും എന്ന് ദിലീപ് പറഞ്ഞതിന് താന്‍ സാക്ഷിയാണെന്ന് ബാലചന്ദ്രകുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന കോടതി നിര്‍ദേശത്തിന് പിന്നാലെ ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിഷയം ചര്‍ച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോലീസുകാരെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്.
