Connect with us

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങൾ സ്റ്റുഡിയോയിൽ എത്തിച്ച് 20 ഇരട്ടി ശബ്ദവർധന നടത്തിയെന്ന ആരോപണം നിഷേധിച്ച് കൊച്ചിയിലെ സ്റ്റുഡിയോ

News

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങൾ സ്റ്റുഡിയോയിൽ എത്തിച്ച് 20 ഇരട്ടി ശബ്ദവർധന നടത്തിയെന്ന ആരോപണം നിഷേധിച്ച് കൊച്ചിയിലെ സ്റ്റുഡിയോ

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങൾ സ്റ്റുഡിയോയിൽ എത്തിച്ച് 20 ഇരട്ടി ശബ്ദവർധന നടത്തിയെന്ന ആരോപണം നിഷേധിച്ച് കൊച്ചിയിലെ സ്റ്റുഡിയോ

ഒരിടവേളയ്ക്ക് ശേഷം നടിയെ ആക്രമിച്ച കേസ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ പങ്കിനെ കുറിച്ച് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായിരുന്നു. കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള സാധ്യതയുമുണ്ട്. ഡിസംബര്‍ 25 നാണ് സംവിധായകനായ ബാലചന്ദ്ര കുമാര്‍ ദിലീപിനെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്.

ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ, പീഡനദൃശ്യങ്ങൾ സ്റ്റുഡിയോയിൽ എത്തിച്ച് 20 ഇരട്ടി ശബ്ദവർധന നടത്തിയെന്ന ആരോപണം നിഷേധിച്ച് കൊച്ചിയിലെ സ്റ്റുഡിയോ. ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായതായി അറിയില്ലെന്നും കഴിഞ്ഞ ആറു വർഷത്തിനിടെ ഒരിക്കൽ പോലും, വെളിപ്പെടുത്തലുമായി എത്തിയ സംവിധായകനെ സ്റ്റുഡിയോയിൽ കണ്ടിട്ടില്ലെന്നും സ്റ്റുഡിയോയുടെ ചുമതല വഹിക്കുന്ന വനിത ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു

ഇക്കാര്യത്തിൽ തെളിവെടുപ്പിനു പൊലീസ് എത്തുന്നതിനെക്കുറിച്ച് ഇതുവരെ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല. പൊലീസ് അന്വേഷണമുണ്ടായാൽ സഹകരിക്കുമെന്നും അവർ വ്യക്തമാക്കി. കേസിലെ ഒന്നാം പ്രതി പൾസർ സുനി പകർത്തിയ ദൃശ്യങ്ങൾ നടൻ ദിലീപ് തന്റെ മുന്നിലിരുന്നു കണ്ടെന്ന് അവകാശപ്പെട്ട് സംവിധായകൻ ബാലചന്ദ്ര കുമാറാണ് രംഗത്തെത്തിയത്.

‘പൾസർ സുനിയുടെ ക്രൂരകൃത്യങ്ങൾ’ കാണണോയെന്നു ചോദിച്ചാണു ദൃശ്യങ്ങൾ കാണാൻ ദിലീപ് തന്നെ ക്ഷണിച്ചതെന്നും ഭയവും സങ്കടവും തോന്നിയതിനാൽ കാണാൻ തയാറായില്ലെന്നും എന്നാൽ അതിലെ ശബ്ദം അതേപടി തന്റെ ടാബിൽ റെക്കോർഡ് ചെയ്തു സൂക്ഷിച്ചെന്നും ബാലചന്ദ്രകുമാർ പൊലീസിനു മൊഴി നൽകിയിരുന്നു. ഈ ശബ്ദത്തിന്റെ പകർപ്പ് അന്വേഷണ സംഘത്തിനു കൈമാറിയിട്ടുമുണ്ട്.

More in News

Trending

Recent

To Top