News
മഹേഷ് ബാബുവിന് കൊവിഡ്
മഹേഷ് ബാബുവിന് കൊവിഡ്
തെലുങ്ക് ചലച്ചിത്രതാരം മഹേഷ് ബാബു കൊവിഡ്. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിരുന്നെങ്കിലും കൊവിഡ് സ്ഥിരീകരിക്കപ്പെട്ടുവെന്നും ഹോം ഐസൊലേഷനില്‍ പ്രവേശിച്ചിരിക്കുകയാണെന്നും മഹേഷ് ബാബു സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
“എന്റെ ആരാധകര്‍ക്കും അഭ്യുദയകാക്ഷികള്‍ക്കും, എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിരുന്നുവെങ്കിലും കൊവിഡ് പരിശോധനയില്‍ ഞാന്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ചെറിയ ലക്ഷണങ്ങളേയുള്ളൂ. ഹോം ഐസൊലേഷനില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ പാലിച്ച് കഴിയുന്നു. ഞാനുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരോടും കൊവിഡ് പരിശോധന നടത്തുവാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു. വാക്സിന് എടുക്കാത്ത ഓരോരുത്തരും അത് അത്രയും വേഗം എടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. കാരണം അത് രോഗലക്ഷണങ്ങളും ആശുപത്രിവാസവും കുറയ്ക്കും. കൊവിഡ് മുന്‍കരുതലുകള്‍ പാലിച്ച് സുരക്ഷിതരായി ഇരിക്കുക. എത്രയും വേഗം ഞാന്‍ തിരിച്ചുവരും, സ്നേഹം”, എന്നാണ് ട്വിറ്ററിലൂടെ മഹേഷ് ബാബു പങ്കുവച്ച കുറിപ്പ്.
അനില്‍ രവിപുടിയുടെ സംവിധാനത്തില്‍ 2020ല്‍ പ്രദര്‍ശനത്തിനെത്തിയ ‘സരിലേരു നീകേവ്വരു’വാണ് മഹേഷ് ബാബുവിന്റേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. ശശി കിരണ്‍ ടിക്ക സംവിധാനം ചെയ്ത മേജര്‍, പരശുറാം സംവിധാനം ചെയ്ത സര്‍ക്കാരു വാരി പാട്ട എന്നിവയാണ് അദ്ദേഹത്തിന്റേതായി പുറത്തുവരാനുള്ള ചിത്രങ്ങള്‍. മേജര്‍ ഫെബ്രുവരിയിലും സര്‍ക്കാരുവാരി ഏപ്രിലിലുമാണ് റിലീസ് പറഞ്ഞിരുന്നത്. എന്നാല്‍ പുതിയ കൊവിഡ് സാഹചര്യത്തില്‍ ചിത്രങ്ങള്‍ റിനീസ് നീട്ടാന്‍ സാധ്യതയുണ്ട്.
