Connect with us

സൽമാൻ ഇപ്പോൾ ഫാം ഹൗസിൽ തിരിച്ചെത്തി, അവൻ തികച്ചും നോർമലും സന്തോഷവാനുമാണ്; സമാൻഖാന്റെ പിതാവ് പറയുന്നു

Bollywood

സൽമാൻ ഇപ്പോൾ ഫാം ഹൗസിൽ തിരിച്ചെത്തി, അവൻ തികച്ചും നോർമലും സന്തോഷവാനുമാണ്; സമാൻഖാന്റെ പിതാവ് പറയുന്നു

സൽമാൻ ഇപ്പോൾ ഫാം ഹൗസിൽ തിരിച്ചെത്തി, അവൻ തികച്ചും നോർമലും സന്തോഷവാനുമാണ്; സമാൻഖാന്റെ പിതാവ് പറയുന്നു

കഴിഞ്ഞ ദിവസം ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന് പാമ്പിന്റെ കടിയേറ്റിരുന്നു. പൻവേലിലെ ഫാം ഹൗസിൽ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. വിഷമില്ലാത്ത പാമ്പാണ് കടിച്ചത്. നടനെ ഉടൻ തന്നെ കാമോത്തെയിലെ എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണിക്കൂറുകളോളം നിരീക്ഷണത്തിൽ കഴിഞ്ഞ നടനെ ഞായറാഴ്ച ഡിസ്ചാർജ് ചെയ്തു.

ഇപ്പോഴിതാ ഈ സംഭവുമായി ബന്ധപ്പെട്ട് സൽമാൻ “തികച്ചും നോർമലായ അവസ്ഥയിലും സന്തോഷവാനുമാണ്” എന്ന് അദ്ദേഹത്തിന്റെ പിതാവും മുതിർന്ന തിരക്കഥാകൃത്തുമായ സലിം ഖാൻ ആരാധകരോട് പറഞ്ഞു.

“അവൻ മുറിക്കുള്ളിൽ ആയിരുന്നു, പെട്ടെന്ന് അവന്റെ കൈയിൽ വേദന അനുഭവപ്പെട്ടു. ചില വിടവുകൾ ഴഴി വീട്ടിലേക്ക് കടന്ന പാമ്പായിരുന്നു അത്,” സലിം ഖാൻ ഐ‌എ‌എൻ‌എസിനോട് പറഞ്ഞു.

നടനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു, അവിടെ അദ്ദേഹത്തിന് പ്രഥമശുശ്രൂഷയും മരുന്നുകളും നൽകി. അത്തരത്തിലുള്ള എല്ലാ കേസുകളിലും എടുക്കുന്ന മുൻകരുതൽ എന്ന നിലയിൽ, അവർ അവനെ ഏകദേശം മൂന്ന് മണിക്കൂറോളം നിരീക്ഷണത്തിലാക്കി, തുടർന്ന് ഡിസ്ചാർജ് ചെയ്തു. സൽമാൻ ഇപ്പോൾ ഫാം ഹൗസിൽ തിരിച്ചെത്തി, അവൻ തികച്ചും നോർമലും സന്തോഷവാനുമാണ്,” സലിം ഖാൻ പറഞ്ഞു.

പിറന്നാൾ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് സൽമാൻ ഖാനും കുടുംബവും. ഡിസംബർ 27 ന് സൽമാന് 56 വയസ്സ് തികയും. സൽമാന്റെ ജന്മദിനത്തിനായുള്ള കുടുംബത്തിന്റെ പ്ലാൻ സലിം ഖാൻ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സൽമാൻറെ ബിഗ് ബോസ് 15ന്റെ വീക്കെൻഡ് കാ വാർ എപ്പിസോഡ് അടുത്തിടെ ഷൂട്ട് ചെയ്തു. എപ്പിസോഡിനിടെ, ആലിയ ഭട്ട്, രാം ചരൺ, ജൂനിയർ എൻടിആർ, എസ്എസ് രാജമൗലി എന്നിവരുൾപ്പെടെയുള്ള ആർആർആർ ടീമിനൊപ്പം കേക്ക് മുറിച്ച് സൽമാൻ ജന്മദിനം ആഘോഷിച്ചു.

More in Bollywood

Trending

Recent

To Top