Connect with us

വിവാഹശേഷമുള്ള ആദ്യത്തെ ക്രിസ്മസ് ആഘോഷമാക്കി താരദമ്പതികൾ…ക്രിസ്മസ് ട്രീക്കരികിൽ കെട്ടിപ്പിടിച്ച് വിക്കിയും കത്രീനയും

Bollywood

ഡിസംബർ ഒമ്പതിനാണ് വിക്കിയും കത്രീനയും വിവാഹിതരായത്. വിവാഹശേഷമുള്ള ആദ്യത്തെ ക്രിസ്മസ് ആഘോഷമാക്കി താരദമ്പതികൾ. പ്രത്യേക ദിനത്തിൽ വിക്കി തന്റെ ആരാധകരുമായി ഒരു പുതിയ ഫോട്ടോ പങ്കുവച്ചു. നവദമ്പതികൾ ക്രിസ്മസ് ട്രീയുടെ അരികിൽ ആലിംഗനം ചെയ്യുന്ന ചിത്രമാണ് വിക്കി പങ്കുവച്ചത്.

വിക്കി ക്യാമറയിലേക്ക് നോക്കുന്നില്ലെങ്കിലും കത്രീന വളരെ സന്തോഷവാനാണ്. വിക്കി ചിത്രം പോസ്റ്റ് ചെയ്തതിന് പിറകെ അദ്ദേഹത്തിന്റെ ആരാധകർ ഹാർട്ട് ഇമോജികൾ കമന്റ് ചെയ്യുകുയം ഇരുവരെയും “ക്യൂട്ട് കപ്പിൾസ്” എന്ന് ടാഗ് ചെയ്യുകയും ചെയ്തു. കുറച്ച് നാളുകൾക്ക് ശേഷമാണ് കത്രീനയ്‌ക്കൊപ്പമുള്ള വിക്കിയുടെ പുതിയ പോസ്റ്റ്. കത്രീനയൊത്തുള്ള അവസാന പോസ്റ്റ് ഒരാഴ്ച മുമ്പാണ് വിക്കി പങ്കിട്ടത്. ദമ്പതികളുടെ വിവാഹത്തിൽ നിന്നുള്ള ഫോട്ടോ ആയിരുന്നു. “സ്നേഹിക്കാനും ബഹുമാനിക്കാനും വിലമതിക്കാനും” എന്നായിരുന്നു പോസ്റ്റ് പങ്കുവെച്ചുകൊണ്ട് വിക്കി എഴുതിയത്.

കത്രീനയാകട്ടെ ചില ക്യൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. മാലിദ്വീപിലാണ് കത്രീനയും വിക്കിയും ഹണിമൂൺ ചിലവഴിച്ചത്. വിക്കിയുടെ പേരെഴുതിയ മെഹന്ദിയെക്കുറിച്ച് പറഞ്ഞുകൊണ്ട് കൈകളുടെ ചിത്രമാണ് കത്രീന പങ്കുവെച്ചത്. ഇരുവരും പരസ്പരം കൈപിടിച്ച് നിൽക്കുന്ന ചിത്രവും അവർ പങ്കുവെച്ചു.

More in Bollywood

Trending

Recent

To Top