News
നൃത്ത സംവിധായകനായ കൂൾ ജയന്ത് അന്തരിച്ചു,അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്
നൃത്ത സംവിധായകനായ കൂൾ ജയന്ത് അന്തരിച്ചു,അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്

നൃത്ത സംവിധായകനായ കൂൾ ജയന്ത് അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്.
പ്രഭുദേവ, രാജു സുന്ദരം എന്നിവരോടൊപ്പം സിനിമാലോകത്തെത്തിയ അദ്ദേഹം അറിയപ്പെടുന്ന ഫിലിം കോറിയോഗ്രഫറാണ് കൂൾ ജയന്ത്. ജയരാജ് എന്നാണ് കൂൾ ജയന്തിന്റെ യഥാർഥ നാമം.
96-ൽ കാതൽദേശം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം സിനിമാജീവിതം ആരംഭിച്ചത്. ഇതിനകം മലയാളം ഉള്‍പ്പെടെ എണ്ണൂറോളം സിനിമകളുടെ ഭാഗമായിട്ടുള്ള ഇദ്ദേഹം ചില സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്.
മുസ്തഫ മുസ്തഫ, കല്ലൂരി സാലൈ എന്നീ പാട്ടുകള്‍ ഹിറ്റായതോടെ കൂൾ ജയന്ത് ശ്രദ്ധേയനായി. മലയാളത്തിൽ ബാംബു ബോയ്സ്, മയിലാട്ടം, കല്യാണകുറിമാനം, മായാവി, അണ്ണാറക്കണ്ണനും തന്നാലായത്, പാച്ചുവും കോവാലനും, എബ്രഹാം ലിങ്കൺ, ഗൃഹനാഥൻ, 101 വെഡ്ഡിങ്സ്, ഏഴാം സൂര്യൻ, ലക്കി സ്റ്റാർ, കൊന്തയും പൂണൂലും, നല്ല വിശേഷം തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായിട്ടുമുണ്ട് ഇദ്ദേഹം.
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ...
സിനിമയെ കഴിഞ്ഞ 48 വർഷമായി ഒരു ധ്യാനമായി, തപമായി കൊണ്ടുനടക്കുകയാണ് മമ്മൂട്ടി. ഇന്നും ഒരു പുതുമുഖനടൻറെ ആവേശത്തോടെയാണ് ഓരോ കഥാപാത്രത്തിലേക്കും അദ്ദേഹം...
മോഹൻലാലിനെയും സുചിത്രയെയും പോലെ തന്നെ പ്രേക്ഷകർക്കേറെ പ്രിയങ്കരാണ് അവരുടെ മക്കളായ പ്രണവും വിസ്മയയും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....