പാകിസ്താനി സാമൂഹ്യ പ്രവര്‍ത്തകയും സമാധാന നൊബേല്‍ പുരസ്കാര ജേതാവുമായ മലാല യൂസഫ്സായ് വിവാഹിതയായി. അസർ മാലികാണ് വരന്. സമൂഹമാധ്യങ്ങളിലൂടെ മലാല തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്.
വരന്റെ പേര് മാത്രമാണ് മലാല പങ്കുവച്ചത്. മറ്റു വിവരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ വരൻ അസർ പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജർ ആണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
ബ്രിട്ടണിലെ ബെര്‍മിങ്ഹാമിലുള്ള വീട്ടില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങ്. 24-കാരിയായ മലാലയും കുടുംബവും ബ്രിട്ടണിലാണ് നിലവില്‍ താമസിക്കുന്നത്.
“ഇന്ന് എന്റെ ജീവിതത്തിലെ വിലപ്പെട്ട ദിവസമാണ്. ഞാനും അസ്സറും ജീവിത പങ്കാളികളാകാന്‍ തീരുമാനിച്ചു. ബര്‍മിങ്ഹാമിലെ വീട്ടില്‍ കുടുംബത്തോടൊപ്പം ലളിതമായ ചടങ്ങില്‍ നിക്കാഹ് നടത്തി. ഞങ്ങള്‍ക്കായി പ്രാര്‍ഥിക്കണം,” വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് മലാല ട്വിറ്ററിൽ കുറിച്ചു.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ശബ്ദിച്ച മലാലയ്ക്ക് സ്വന്തം നാടായ പാകിസ്താനില്‍ വെച്ച് 2012-ല്‍ താലിബാനികളുടെ വെടിയേറ്റിരുന്നു. തിനഞ്ചാം വയസിലായിരുന്നു അത്. ഇംഗ്ലണ്ടിലെ ചികിത്സയ്ക്ക് ശേഷം സുഖം പ്രാപിച്ച മലാല അവിടെ നിന്നും തന്നെ ബിരുദം നേടി. 2014 ൽ പതിനേഴാം വയസിലാണ് മലാലയ്ക്ക് നൊബേൽ സമ്മാനം ലഭിച്ചത്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...