Connect with us

നൃത്ത സംവിധായകനായ കൂൾ ജയന്ത് അന്തരിച്ചു,അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്

News

നൃത്ത സംവിധായകനായ കൂൾ ജയന്ത് അന്തരിച്ചു,അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്

നൃത്ത സംവിധായകനായ കൂൾ ജയന്ത് അന്തരിച്ചു,അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്

നൃത്ത സംവിധായകനായ കൂൾ ജയന്ത് അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്.

പ്രഭുദേവ, രാജു സുന്ദരം എന്നിവരോടൊപ്പം സിനിമാലോകത്തെത്തിയ അദ്ദേഹം അറിയപ്പെടുന്ന ഫിലിം കോറിയോഗ്രഫറാണ് കൂൾ ജയന്ത്. ജയരാജ് എന്നാണ് കൂൾ ജയന്തിന്‍റെ യഥാ‍ർഥ നാമം.

96-ൽ കാതൽദേശം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം സിനിമാജീവിതം ആരംഭിച്ചത്. ഇതിനകം മലയാളം ഉള്‍പ്പെടെ എണ്ണൂറോളം സിനിമകളുടെ ഭാഗമായിട്ടുള്ള ഇദ്ദേഹം ചില സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്.

മുസ്തഫ മുസ്തഫ, കല്ലൂരി സാലൈ എന്നീ പാട്ടുകള്‍ ഹിറ്റായതോടെ കൂൾ ജയന്ത് ശ്രദ്ധേയനായി. മലയാളത്തിൽ ബാംബു ബോയ്സ്, മയിലാട്ടം, കല്യാണകുറിമാനം, മായാവി, അണ്ണാറക്കണ്ണനും തന്നാലായത്, പാച്ചുവും കോവാലനും, എബ്രഹാം ലിങ്കൺ, ഗൃഹനാഥൻ, 101 വെഡ്ഡിങ്സ്, ഏഴാം സൂര്യൻ, ലക്കി സ്റ്റാ‍ർ, കൊന്തയും പൂണൂലും, നല്ല വിശേഷം തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായിട്ടുമുണ്ട് ഇദ്ദേഹം.

More in News

Trending