Uncategorized
എനിക്ക് ഭക്ഷണം വേണ്ട സാറേ.. ഒരു ചാൻസ് തരാവോ ?! സുരാജിന്റെയും ആര്യയുടെയും കണ്ണ് നിറച്ച് സ്നൂബർ …[വീഡിയോ കാണാം]
എനിക്ക് ഭക്ഷണം വേണ്ട സാറേ.. ഒരു ചാൻസ് തരാവോ ?! സുരാജിന്റെയും ആര്യയുടെയും കണ്ണ് നിറച്ച് സ്നൂബർ …[വീഡിയോ കാണാം]

എനിക്ക് ഭക്ഷണം വേണ്ട സാറേ.. ഒരു ചാൻസ് തരാവോ ?! സുരാജിന്റെയും ആര്യയുടെയും കണ്ണ് നിറച്ച് സ്നൂബർ …[വീഡിയോ കാണാം]
മഴവില്‍ മനോരമയിലെ മിമിക്രി മഹാമേളയുടെ ഓഡിഷനിടെ സനൂബര്‍ എന്ന ആര്‍ട്ടിസിറ്റ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. പരിപാടിയുടെ അവതാരകരായ നടന് സുരാജ് വെഞ്ഞാറമ്മൂടിന്റെയും ആര്യയുടേയും വരെ കണ്ണുകളെ ഈറനണിയിക്കുന്നതായിരുന്നു സനൂബറിന്റെ വാക്കുകള്‍.
“എല്ലാവര്ക്കും ഭക്ഷണം കഴിക്കാനുള്ള സമയമാണ്. ഇനി ഭക്ഷണത്തിന് ശേഷമായിരിക്കും ഓഡിഷന് നടക്കുക” എന്ന അനൗണ്‍സ്മെന്റ് മുഴങ്ങിയപ്പോൾ, “സാറേ, എനിക്ക് ഭക്ഷണം വേണ്ട ഒരു ചാന്‍സ് തരാമോ.. വര്‍ഷങ്ങളായി സാറെ ഒരു ചാന്‍സിന് വേണ്ടി നടക്കുന്നു.” എന്ന സ്നൂബാറിന്റെ വാക്കുകളാണ് എല്ലാവരുടെയും കണ്ണിനെ ഈറനണിയിച്ചിരിക്കുന്നത്.
ആലപ്പുഴ അരൂക്കുറ്റി സ്വദേശിയായ സനൂബര്‍ ഒട്ടേറെ തവണ ചാന്‍സ് ചോദിച്ച് പലയിടത്തും അലഞ്ഞിട്ടുണ്ട്. ഏകദേശം അറുപത്തിയെട്ടോളം സിനിമാ സെറ്റുകളില്‍ ചെറിയ വേഷം എങ്കിലും ചെയ്യാന്‍ അവസരം തേടി നടന്നതായി സനൂബര്‍ പറയുന്നു.
പക്ഷേ, പലരും പണം വേണമെന്ന് ആവശ്യപ്പെട്ടെന്നും അതുകൊടുക്കാന്‍ ഇല്ലാത്തത് കൊണ്ട് എല്ലായിടത്ത് നിന്നും നിറകണ്ണുകളോടെ ഇറങ്ങിവന്നിട്ടുണ്ടെന്നും അയാള്‍ പറഞ്ഞപ്പോള്‍ കാണികളും അവതാരകരായ സുരാജിന്റെയും ആര്യയുടെയും കണ്ണുനിറഞ്ഞു. മിമിക്രി മഹാമേളയുടെ ഓഡിഷന് നടക്കുന്നത് അറിഞ്ഞെത്തിയതാണ് സനൂബര്‍. പലകുറി ചുണ്ടോളം എത്തിയിട്ട് തട്ടിപ്പോയത് കൊണ്ടാകണം ഭക്ഷണം പോലും വേണ്ട എനിക്ക് ഒരു വേദി തരാമോ എന്ന് ചോദിക്കാന്‍ തോന്നിയതെന്ന് സനൂബര്‍ പറഞ്ഞു.
New video from Mazhavil Manorama Mimicry Mahamela is viral
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീന്‍ ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. ജനുവരി 28 നായിരുന്നു ഇരുവരും വിവാഹിതരായത്....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ ഇഷ്ട്ട താരം നവ്യ നായർ ഇപ്പോൾ സിനിമയിൽ സജീവമാകുകയാണ്. മാത്രമല്ല സമൂഹ മതങ്ങളിൽ സജീവമായ താരത്തിന് നിരവധി വിവാദങ്ങളിലും പെടേണ്ടതായി...
സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. തുടക്കത്തില്‍ താരപുത്രന് എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും...