Malayalam Breaking News
പുലിമുരുകൻ ടീം വീണ്ടും ഒന്നിക്കുന്നു.. പുലിമുരുകന് രണ്ടാം ഭാഗം എത്തുന്നു ?
പുലിമുരുകൻ ടീം വീണ്ടും ഒന്നിക്കുന്നു.. പുലിമുരുകന് രണ്ടാം ഭാഗം എത്തുന്നു ?
By
പുലിമുരുകൻ ടീം വീണ്ടും ഒന്നിക്കുന്നു.. പുലിമുരുകന് രണ്ടാം ഭാഗം എത്തുന്നു ?
പുലിമുരുകൻ എന്ന മോഹൻലാൽ ചിത്രം മലയാളത്തിലെ ഇതുവരെയുള്ള പണംവാരി ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്തുണ്ട്.അത്രക്ക് വലിയ ഹിറ്റായി മാറുകയായിരുന്നു വൈശാഖ് സംവിധാനം ചെയ്ത ചിത്രം. പീറ്റർ ഹെയ്‌നിന്റെ സംഘട്ടനവും പുളിയും മോഹൻലാലിൻറെ അസാധ്യ പ്രകടനവും എല്ലാം ചേർന്ന് ഒരു മികച്ച എന്റെർറ്റൈനെർ ആയാണ് പുലി മുരുകൻ അവതരിച്ചത്.
ഇപ്പോൾ വീണ്ടും അതെ ടീം ഒന്നിക്കുന്നു എന്ന് ചില ഓൺലൈൻ സൈറ്റുകൾ പറയുന്നു. വൈശാഖിന്റെ സംവിധാനത്തിൽ മോഹൻലാൽ തന്നെ എത്തുന്ന ചിത്രം ടോമിച്ചൻ മുളക്പാഠമാണ് നിർമിക്കുന്നത്. 2020 ൽ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് പറയുന്ന ചിത്രം ഇനി പുലിമുരുകന്റെ രണ്ടാം ഭാഗമാണോ എന്നാണ് അറിയേണ്ടത്.
മോഹൻലാലിന് കരിയറിൽ ഒട്ടേറെ കയ്യടി വാങ്ങി കൊടുത്ത പുലിമുരുകന് ഒരു രണ്ടാം ഭാഗം ഒരുക്കുന്നത് അസംഭവ്യമായ കാര്യമല്ല. എങ്കിലും ചിത്രത്തെ പറ്റി കൂടുതൽ വ്യക്തതയുമില്ല. നിലവില്‍ മമ്മൂട്ടി ചിത്രം മധുര രാജയുടെ അവസാനവട്ട ഷൂട്ടിംഗിലാണ് വൈശാഖ്. നെല്‍സണ്‍ ഐപ്പാണ് നിര്‍മാണം. നിവിന്‍ പോളിയെ നായകനാക്കി ഒരു ചിത്രവും വൈശാഖ് പ്രഖ്യാപിച്ചിട്ടുണ്ട്.
new project by pulimurukan team
