Connect with us

ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ FM Radio സര്‍വ്വീസ്…. ഇനി പാകിസ്താനികള്‍ക്കും ഇന്ത്യന്‍ പരിപാടികള്‍ കേള്‍ക്കാം….

Malayalam Breaking News

ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ FM Radio സര്‍വ്വീസ്…. ഇനി പാകിസ്താനികള്‍ക്കും ഇന്ത്യന്‍ പരിപാടികള്‍ കേള്‍ക്കാം….

ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ FM Radio സര്‍വ്വീസ്…. ഇനി പാകിസ്താനികള്‍ക്കും ഇന്ത്യന്‍ പരിപാടികള്‍ കേള്‍ക്കാം….

ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ FM Radio സര്‍വ്വീസ്…. ഇനി പാകിസ്താനികള്‍ക്കും ഇന്ത്യന്‍ പരിപാടികള്‍ കേള്‍ക്കാം….

ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ എഫ്.എം റേഡിയോ സര്‍വ്വീസ്. അതിര്‍ത്തിയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ഗരിന്‍ഡ ഗ്രാമത്തിലാണ് ഇന്ത്യ 20 കിലോവാട്ട് എഫ്.എം ട്രാന്‍സ്മിറ്റര്‍ സ്ഥാപിച്ചിരിക്കുന്നത്. ഇത് അമൃത്സറില്‍നിന്നുള്ള ആദ്യ എഫ്എം പ്രക്ഷേപണം കൂടിയാണ്. തിങ്കളാഴചയാണ് എഫ്.എം സര്‍വ്വീസ് ആരംഭിക്കുക.

പഴയ സാങ്കേതിക വിദ്യയായ ആംപ്ലിറ്റിയൂഡ് മൊഡ്യുലേറ്റഡ് (എഎം) റേഡിയോ സര്‍വീസ് ആയിരുന്നു ഇന്ത്യ ഇതുവരെ ഉപയോഗിച്ചിരുന്നത്. എന്നാല്‍ പാകിസ്ഥാനില്‍ നിന്നുള്ള പരിപാടികള്‍ ഇന്ത്യന്‍ ഗ്രാമങ്ങളിലും ലഭിക്കുന്നുണ്ടായിരുന്നു. പാക്കിസ്ഥാന്‍ തങ്ങളുടെ റേഡിയോയിലൂടെ ഇന്ത്യാ വിരുദ്ധ പരിപാടികള്‍ നടത്തുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് ഇന്ത്യയുടെ ഈ നടപടി. പാക് റേഡിയോ പരിപാടിയായ പഞ്ചാബി ദര്‍ബാറില്‍ ഇന്ത്യയ്ക്കെതിരായി ഖലിസ്ഥാന്‍ വിഷയം ഉള്‍പ്പെടെ പല വിഷയങ്ങളും പ്രമേയമാക്കുന്നുണ്ട്. കഴിഞ്ഞ 30 വര്‍ഷമായി പഞ്ചാബി ദര്‍ബാര്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. 1984ലെ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറില്‍ ഇന്ത്യ വധിച്ച ജര്‍ണയില്‍ സിങ് ബിന്ദ്രന്‍വാലയുടെ പ്രസംഗങ്ങള്‍ പഞ്ചാബി ദര്‍ബാറിലൂടെ പാക്കിസ്ഥാന്‍ സംപ്രേഷണം ചെയ്യുന്നുണ്ട്.

ഇന്ത്യയ്‌ക്കെതിരെ ജനവികാരം ഇളക്കിവിടുന്ന പരിപാടികളാണ് പാക് സര്‍ക്കാര്‍ റേഡിയോ വഴി പ്രക്ഷേപണം ചെയ്തിരുന്നത്. എന്നാല്‍ 20 കിലോവാട്ട് ഫ്രീക്വന്‍സി മോഡുലേഷന്‍ ട്രാന്‍സ്മിറ്റര്‍ സ്ഥാപിച്ചതോടെ 90 കിലോമീറ്റര്‍ ചുറ്റളവില്‍ ലഭ്യമാകുന്ന പരിപാടികള്‍ പാകിസ്ഥാനിലും ലഭ്യമാകും. ഷെയ്ഖ് പുര, മുരിദ് കെ, കസൂര്‍ തുടങ്ങിയ ഗ്രാമങ്ങളിലാകും ഇന്ത്യന്‍ പരിപാടികള്‍ ലഭ്യമാകുക.എഫ്.എം റേഡിയോ ഉപയോഗിച്ചുള്ള സംപ്രേഷണം പാക്കിസ്ഥാനിലെ ഷെയ്ഖ്പുര, മുരിദ്കെ, കസൂര്‍ തുടങ്ങിയ ഗ്രാമങ്ങളില്‍ ലഭിക്കും.


പഞ്ചാബി ദര്‍ബാറിന് മറുപടിയായിട്ടാണ് ഇന്ത്യ സര്‍വ്വീസ് തുടങ്ങുന്നതെന്ന് പറയപ്പെടുന്നു. 1984 ല്‍ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറില്‍ വധിച്ച ജര്‍ണയില്‍ സിംഗ് ബിന്ദ്രന്‍ വാലയുടെ പ്രസംഗങ്ങള്‍ പോലും ഇപ്പോഴും പാക് റേഡിയോ പ്രക്ഷേപണം ചെയ്യാറുണ്ട്. രണ്ടര മണിക്കൂറാണ് ഇന്ത്യയുടെ ദേശ് പഞ്ചാബ് പരിപാടിയുടെ സമയം.അതിര്‍ത്തിക്കപ്പുറവും തടസ്സങ്ങളിലാതെ പരിപാടികള്‍ എത്തിക്കാന്‍ സാധിക്കുക എന്നതാണ് ലക്ഷ്യം. എന്നാല്‍ പഞ്ചാബി ദര്‍ബാറിന് മറുപടിയായിട്ടല്ല സര്‍വ്വീസ് തുടങ്ങുന്നതെന്ന് എ.ഐ.ആര്‍ ജലന്ധര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സന്തോഷ് ഋഷി വ്യക്തമാക്കി. പാക്കിസ്ഥാനിലെ ശ്രോതാക്കളില്‍ നിന്നും മുമ്പ് ഇന്ത്യയ്ക്ക് കത്തുകള്‍ ലഭിക്കാറുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നിലവാരമുള്ള പരിപാടികളായിരിക്കും പുതിയ എഫ്.എം സര്‍വ്വീസിലൂടെ സംപ്രേഷണം ചെയ്യുക എന്നും അദ്ദേഹം പറഞ്ഞു.

New fm radio services in India Pakistan border

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top