Malayalam Breaking News
ബാംഗ്ലൂർ ഡേയ്‌സിന്റെ റീമേയ്ക്കിൽ അഭിനയിച്ചതിൽ പശ്ചാത്തപിക്കുന്നു – റാണ ദഗ്ഗുബതി
ബാംഗ്ലൂർ ഡേയ്‌സിന്റെ റീമേയ്ക്കിൽ അഭിനയിച്ചതിൽ പശ്ചാത്തപിക്കുന്നു – റാണ ദഗ്ഗുബതി
By
” ബാംഗ്ലൂർ ഡേയ്‌സിന്റെ റീമേയ്ക്കിൽ അഭിനയിച്ചതിൽ പശ്ചാത്തപിക്കുന്നു ” – റാണ ദഗ്ഗുബതി
മലയാളത്തിലെ വമ്പൻ ഹിറ്റാണ് ബാംഗ്ലൂർ ഡേയ്സ്. യുവത്വത്തിന്റെ ആഘോഷങ്ങളും പ്രശ്നങ്ങളും കുടുംബ ബന്ധങ്ങളുടെ മൂല്യങ്ങളുമെല്ലാം പങ്കു വച്ച ബാംഗ്ലൂർ ഡേയ്‌സിൽ ദുൽഖർ സൽമാൻ , നിവിൻ പോളി , ഫഹദ് ഫാസിൽ , നസ്രിയ , നിത്യ മേനോൻ തുടങ്ങിയവരാണ് അഭിനയിച്ചത്. എന്നാൽ തമിഴിൽ ബാംഗ്ലൂർ ഡെയ്‌സിന്റെ റീമേയ്ക്ക് വൻ പരാജയമായി . ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ വേഷം ചെയ്തത് റാണ ദഗ്ഗുബതിയാണ് . അത് വേണ്ടിയിരുന്നില്ലന്നു ഇപ്പോൾ തോന്നുന്നതായി റാണാ പറയുന്നു.
‘ബാംഗ്ലൂർ െഡയ്സിന്റെ തമിഴ് റീമേയ്ക്കില്‍ ഞാൻ അഭിനയിച്ചിരുന്നു. അത് ബോക്സ്ഓഫീസിൽ വലിയ പരാജയമായി. സത്യത്തിൽ ഇത്രയും മനോഹരമായൊരു സിനിമ റീമേയ്ക്ക് ചെയ്യേണ്ട കാര്യമില്ലായിരുന്നുവെന്ന് ഞാൻ ആഗ്രഹിച്ചുപോകുന്നു. എന്നാൽ ഫഹദ് അഭിനയിച്ച ആ വേഷം ചെയ്യണമെന്നത് വലിയൊരു ആഗ്രഹവുമായിരുന്നു.’–റാണ പറഞ്ഞു.
ആര്യ, റാണ ദഗുപതി, ശ്രീദിവ്യ, ബോബി സിംഹ, റായ് ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങളെ അവതരിപ്പിച്ചത്.
ദുല്‍ഖര്‍ സല്‍മാന്‍ ചെയ്ത വേഷത്തില്‍ ആര്യയും നസ്രിയ ചെയ്ത വേഷത്തില്‍ ശ്രീദിവ്യയും ചിത്രത്തിലെത്തി. ആര്‍ജെ സേറയുടെ വേഷത്തില്‍ പാര്‍വതി തന്നെയാണ് അഭിനയിച്ചത്. നിത്യ മേനോന്‍ അവതരിപ്പിച്ച നടാഷ എന്ന കഥാപാത്രത്തെ സമാന്ത അവതരിപ്പിച്ചു.
തമിഴില്‍ അര്‍ജുന്‍ ദിവ്യ മട്രും കാര്‍ത്തിക് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ബോമരുലു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഭാസ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്.
rana daggubati about bangalore days remake
