News
വീട്ടുജോലിക്കാരിയുടെ ആ ത്മഹത്യാ ശ്രമം; യുവതിയുടെ മകളുടെ പരാതിയില്‍ ‘കങ്കുവ’ നിര്‍മാതാവിനെതിരെ കേസ്
വീട്ടുജോലിക്കാരിയുടെ ആ ത്മഹത്യാ ശ്രമം; യുവതിയുടെ മകളുടെ പരാതിയില്‍ ‘കങ്കുവ’ നിര്‍മാതാവിനെതിരെ കേസ്
മോഷണാരോപണം നേരിട്ടതിനെ തുടര്‍ന്ന് ആ ത്മഹത്യാ ശ്രമം നടത്തിയ യുവതിയുടെ മകളുടെ പരാതിയില്‍ നിര്‍മ്മാതാവും ഗ്രീന്‍ സ്റ്റുഡിയോസ് ഉടമയുമായ കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്. ജ്ഞാനവേലിന്റെ വീട്ടിലെ ജോലിക്കാരിയായ ലക്ഷമിയുടെ മകളാണ് പരാതി നല്‍കിയത്. നടന്‍ സൂര്യയുടെ ബന്ധു കൂടിയാണ് ജ്ഞാനവേല്‍ രാജ.
ചെന്നൈയിലെ വസതിയില്‍ നിന്നും ഭാര്യ നേഹയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയെന്ന് ആരോപിച്ച് ജ്ഞാനവേല്‍രാജ ലക്ഷ്മിക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയും, തുടര്‍ന്ന് ലക്ഷ്മിയെ പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍ ആഭരണങ്ങള്‍ മോഷ്ടിച്ചിട്ടില്ലെന്നാണ് ലക്ഷ്മി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ലക്ഷ്മിയുടെ ആ ത്മഹത്യാ ശ്രമം.
നേരത്തെ സംവിധായകന്‍ അമീര്‍ സുല്‍ത്താനെതിരെ ജ്ഞാനവേല്‍ രാജ ആരോപണം ഉന്നയിച്ചത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് ജ്ഞാനവേല്‍ രാജ അമീര്‍ സുല്‍ത്താനോട് മാപ്പ് പറഞ്ഞിരുന്നു.
അതേസമയം സൂര്യ നായകനായയെത്തുന്ന ശിവ ചിത്രം ‘കങ്കുവ’യാണ് ജ്ഞാനവേല്‍ രാജ നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രം. വിക്രം നായകനാവുന്ന പാ രഞ്ജിത്ത് ചിത്രം തങ്കലാന്‍ നിര്‍മ്മിക്കുന്നതും ജ്ഞാനവേല്‍ രാജയുടെ ഗ്രീന്‍ സ്റ്റുഡിയോസ് ആണ്.