Social Media
ദുബായിയില്‍ ഒരു രാത്രിയിലേക്ക് കിട്ടുമോ ‘ഞരമ്ബുരോഗിക്ക് കിടിലന്‍ പണി കൊടുത്ത് പ്രമുഖ നടി
ദുബായിയില്‍ ഒരു രാത്രിയിലേക്ക് കിട്ടുമോ ‘ഞരമ്ബുരോഗിക്ക് കിടിലന്‍ പണി കൊടുത്ത് പ്രമുഖ നടി
ഞരമ്പു രോഗികളുടെ സ്ഥിരം പരിപാടിയാണ് നടിയുടെയും മറ്റും നമ്പർ ഒപ്പിച്ചു അവരോടു ഈ രീതിയിൽ സംസാരിക്കുക എന്നത് .എന്നാൽ തന്റെ പിആര്‍ മാനേജറോട് തന്നെ കുറിച്ച് മോശം ചോദ്യം ചോദിച്ച യുവാവിന് കിടിലന്‍ പണി കൊടുത്ത് നടി നേഹ സക്സേന
ദുബായില്‍ ഒരു രാത്രിയിലേക്ക് താരത്തെ ലഭിക്കുമോ എന്നും അങ്ങനെ ആണെങ്കിൽ അതൊന്നു പറയാമോ എന്നുമായിരുന്നു ഇയാളുടെ ചോദ്യം .വാട്സ് അപ്പിലൂടെയാണ് യുവാവ് ഇത്തരത്തില്‍ ചോദിച്ചത്.
എന്നാൽ നേഹ ഇതിനോട് പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു – എന്തായാലും ഞാൻ താങ്കളെ കുറച്ചു പ്രസിദ്ധൻ ആക്കി തരാം .ഇതിന്റെ സ്ക്രീൻ ഷോട്ട് നിങ്ങളുടെ നമ്പർ സഹിതം എടുത്തിട്ട് ഉണ്ടെന്നും നിങ്ങൾ സ്ത്രീകളോട് പെരുമാറുന്ന രീതി എല്ലാവരും അറിയട്ടെ എന്നുമായിരുന്നു നേഹയുടെ മറുപടി .
വാട്സ് ആപ്പ് മെസേജിന്റെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് നേഹ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. യുഎഇയിലുള്ള സുഹൃത്തുക്കള്‍ ഇയാളെ തിരിച്ചറിയണമെന്നാണ് നേഹ പറയുന്നത്. ഇത്തരത്തിലുള്ള ആളുകള്‍ ശിക്ഷിക്കപ്പെടണം. സ്ത്രീകളോടുള്ള ഇയാളുടെ പെരുമാറ്റം എന്താണെന്ന് ഇയാളുടെ കുടുംബം തിരിച്ചറിയണമെന്നും നേഹ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
neha saxena facebook post
