Connect with us

മമ്മൂക്കയുടെ വിനയം ഒത്തിരിയിഷ്ടം. എന്നാൽ ലാലേട്ടന്റെ ആ സംഭവമുണ്ടല്ലോ അത്…. മനസുതുറന്ന് നേഹ സക്സേന..

Malayalam

മമ്മൂക്കയുടെ വിനയം ഒത്തിരിയിഷ്ടം. എന്നാൽ ലാലേട്ടന്റെ ആ സംഭവമുണ്ടല്ലോ അത്…. മനസുതുറന്ന് നേഹ സക്സേന..

മമ്മൂക്കയുടെ വിനയം ഒത്തിരിയിഷ്ടം. എന്നാൽ ലാലേട്ടന്റെ ആ സംഭവമുണ്ടല്ലോ അത്…. മനസുതുറന്ന് നേഹ സക്സേന..

തുളു, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചതിന് ശേഷം ‘കസബ’യില്‍ മമ്മൂട്ടിയുടെ നായികയായി കടന്നു വന്ന താരമാണ് നേഹ സക്സേന.പിന്നീട് മോഹൻലാലിന്റെ മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ അഭിനയിച്ച് മലയാളികളുടെ മനസ്സിൽ ഇടം നേടി.ധമാക്ക,​ പടയോട്ടം എന്നീ ചിത്രങ്ങളിലും താരം സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.ഇപ്പോഴിത സൂപ്പർ സ്റ്റാറുകളുടെ ഒപ്പമുള്ള അഭിനയ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് നേഹ.ഒരു പ്രമുഖ മാധ്യമത്തിന് നക്കിയ അഭിമുഖത്തിലാണ് താരം വിശേഷങ്ങൾ പങ്കുവെച്ചത്.

മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാൻ പേടിയായിരുന്നു. വിറച്ചുകൊണ്ട് ദൈവമേ എന്നു വിളിച്ചാണ് അടുത്ത് ചെന്നത്. ആദ്യംകാണുമ്പോൾ വളരെ സീരിയസാണ്. എന്നാൽ അടുത്തറിയുമ്പോൾ നിറയെ സ്നേഹത്തോടെയാണ് പെരുമാറുന്നത്. ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ലൊക്കേഷനിലെല്ലാവർക്കും ബിരിയാണി വിളമ്പി കൊടുക്കുന്നത് കണ്ടപ്പോൾ ‌ഞെട്ടിത്തരിച്ചു നിന്നിട്ടുണ്ട്.നിഷ്കളങ്കനായ കുട്ടിയുടെ ചിരിയാണ് ലാലേട്ടന്.

എപ്പോഴും ചിരിച്ച് സ്നേഹത്തോടെ ഇടപെടും. കാണുമ്പോൾ തന്നെ എല്ലാ വിശേഷങ്ങളും അന്വേഷിക്കും. ഉള്ളിൽ നിറയെ സ്നേഹമുള്ള ആളാണ് ലാലേട്ടൻ.ലാലേട്ടനാണോ മമ്മൂക്കയാണോ കൂടുതൽ മികച്ച നടൻ എന്ന ചോദ്യം പോലും ശരിയല്ല. രണ്ട് പേരുടെയും കൂടെ സിനിമയിൽ അഭിനയിക്കാൻ ഇഷ്ടമാണ്. മനസ് തുറന്ന് വി‌ശേഷങ്ങൾ പങ്ക് വയ്ക്കുകയാണ് നേഹ സക്‌സേന.

neha saxena about mohanlal mammootty

More in Malayalam

Trending

Recent

To Top