Malayalam
ശല്യം തുടർന്നപ്പോൾ വേറെയൊന്നും നോക്കിയില്ല ഒരിടി വച്ചുകൊടുത്തു
ശല്യം തുടർന്നപ്പോൾ വേറെയൊന്നും നോക്കിയില്ല ഒരിടി വച്ചുകൊടുത്തു
Published on
പൂമരത്തിലൂടെ മലയാള സിനിമയിലേക്ക് തുടക്കം കുറിച്ച നടിയാണ് നീത പിള്ള. ബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ സിനിമയായ ദി കുങ്ഫു മാസ്റ്ററാണ് നീതയുടെ റിലീസിനെത്തിയ സിനിമ. സിനിമയിൽ നീതയുടെ കുങ്ഫു പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിക്ക് വേണ്ടി മാത്രം ഒരു വർഷത്തോളം കുങ്ഫു പരിശീലിച്ചിട്ടുണ്ട്
സിനിമയിൽ മാത്രമല്ല ജീവിതത്തിലും താൻ ശല്യം ചെയ്തവരെ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് കൗമുദി ടിവിയുടെ താരപ്പകിട്ടിലൂടെ താരം വെളിപ്പെടുത്തിയിരിക്കുകയാണ്.’ഞാൻ അമ്പലത്തിൽ പോയപ്പോൾ ഒരാൾ ശല്യം ചെയ്യുന്നതായി തോന്നി. നമുക്ക് മനസിലാകുമല്ലോ. മാക്സിമം ഒഴിഞ്ഞുമാറി. കുറച്ച് കഴിഞ്ഞപ്പോഴും ശല്യം തുടർന്നുകൊണ്ടിരുന്നു. പുറത്തേക്ക് ഇറങ്ങിക്കഴിഞ്ഞപ്പോൾ ഞാൻ ഒരിടി വച്ചുകൊടുത്തു. വേറൊരാളോട് അയാൾ ഇത് ചെയ്യാൻ പാടില്ല’-നിത പറഞ്ഞു.
neetha pilla
Continue Reading
Related Topics:neetha pilla
