Connect with us

ലൊക്കേഷൻ, ദിലീപ് ചിത്രം… ആ സംവിധായകർ റൂമിലേക്ക് വിളിച്ചു വരുത്തി; വെളിപ്പെടുത്തി നീന കുറിപ്പ്

Malayalam

ലൊക്കേഷൻ, ദിലീപ് ചിത്രം… ആ സംവിധായകർ റൂമിലേക്ക് വിളിച്ചു വരുത്തി; വെളിപ്പെടുത്തി നീന കുറിപ്പ്

ലൊക്കേഷൻ, ദിലീപ് ചിത്രം… ആ സംവിധായകർ റൂമിലേക്ക് വിളിച്ചു വരുത്തി; വെളിപ്പെടുത്തി നീന കുറിപ്പ്

മലയാള സിനിമയിലെ മികച്ച കഥാപാത്രങ്ങൾ കൈകാര്യം ചെയിത നടിയാണ് നീന കുറിപ്പ് അവതാരികയായും മിനിസ്ക്രീനിലൂടെയും ജനമനസുകളിൽ ഇടം നേടി. മിനിസ്‌ക്രീന്‍ പരമ്ബരകളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ചേക്കേറിയ താരം സിനിമയിലെത്തിയപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. നായികയുടെ സഹോദരിയായും കൂട്ടുകാരിയായുമൊക്കെ എത്തുന്ന നീനയേയും പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്നു.

വേഷത്തിലും ഭാവത്തിലും അടിമുടി സംസാര രീതിയിൽ പോലും അഹങ്കാരിയായ മലയാളി മങ്കയുടെ യാതൊരു ഗുണവുമില്ലാത്ത തനി അമേരിക്കക്കാരി. ഒരു പക്ഷേ ഒരു മലയാളി പുതുമുഖത്തിന്‌ കിട്ടാവുന്നതിൽ വെച്ച് ഏറ്റവും മികച്ച തുടക്കം കിട്ടിയ നായികയായിരുന്നു നീനാ കുറുപ്പ്. മലയാളിയുടെ മെഗാസ്റ്റാർ മമ്മൂക്കയുടെ നായികയായി അരങ്ങേറ്റം, കൂടാതെ വളരെ വ്യത്യസ്തമായ കഥാപാത്രം മികച്ച സംവിധായകൻ. എന്നിട്ടും നീനയെ നമ്മൾ അധികം സിനിമകളിൽ കണ്ടിട്ടില്ല. എന്നാൽ ടെലിവിഷനുകളിൽ ഒട്ടേറെ സീരിയലുകളിൽ നായികയായെത്തിയ നീന കുറുപ്പ് വളരെ കുറച്ച് സിനിമകളിൽ മാത്രമേ അഭിനയിച്ചുള്ളൂ അതും സഹ താരമായി

ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു നീന കുറുപ്പ് അഭിനയ ജീവിതത്തിന് തുടക്കമിട്ടത്.നീന കുറുപ്പ് നേരിട്ട കാസ്റ്റിംഗ് കൗച്ചിന്ന് തോന്നിപ്പിക്കുന്ന രസകരമായ സംഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത ദിലീപ് ചിത്രം പഞ്ചാബി ഹൗസിന്റെ ലൊക്കേഷനിൽ വച്ചാണ് നീനകുറിപ്പിന്റെ ഈ രസകരമായ ഈ സംഭവം അരങ്ങേറിയത്.

നീന കുറുപ്പ് സിനിമ ജീവിതം അവസാനിപ്പിക്കാനിരിക്കെയാണ് പുതിയൊരു ചിത്രത്തിലേക്ക് ക്ഷണം വരുന്നത്. സാധാരണ റോളുകൾ പറഞ്ഞ് വിളിച്ചു ചെല്ലുമ്പോൾ രണ്ടാം നിര റോളുകളാകും നീനയ്ക്ക് നൽകുക ഒന്നുകിൽ നടന്റെ അനിയത്തിയായി അല്ലെങ്കിൽ നായികയുടെ കൂട്ടുകാരിയായി എന്തായാലും വിളി വന്നതിനാൽ നീന സംവിധായകനെ കാണാൻ ചെന്നു. ഒരു ദിവസം രാത്രിയാണ് നീനാകുറുപ്പ് ലൊക്കേഷനിൽ എത്തുന്നത് സാധാരണ ലഭിക്കാറുള്ള വേഷം പോലെ പ്രാധാന്യമുള്ള വേഷമാകില്ല എന്ന് മനസിലുറപ്പിച്ചാണ് നീന ലൊക്കേഷനിൽ എത്തിയതും, ചെറിയ എന്ത് കാരണം ഉണ്ടായാലും റോൾ ഉപേക്ഷിച്ച് സ്ഥലം വിടാൻ തയാറായി നിന്ന നീനയോട് പ്രൊഡക്ഷൻ കൺട്രോളർ സംവിധായകൻ തൊട്ടടുത്ത റൂമിൽ ഉണ്ടെന്നും അങ്ങോട്ട് ചെല്ലാനും ആവശ്യപ്പെട്ടു.

പ്രൊഡക്ഷൻ കൺട്രോളറുടെ വാക്ക് കേട്ട് ദേഷ്യമാണ് വന്നത് രാത്രി സംവിധായകൻ റൂമിലേക്ക് വിളിക്കുന്നത് നല്ല ഏർപ്പാടിനല്ല എന്ന് കരുതി അയാളോട് രണ്ട് വർത്താനം കൂടി പറയാൻ വേണ്ടി മടിച്ചാണെങ്കിലും റൂമിലേക്ക് താൻ ചെന്നെന്നും നീന കുറുപ്പ് പറയുന്നു.

പക്ഷെ പേടിച്ചാണ് റൂമിലെത്തിയതെങ്കിലും അവിടെ കണ്ടത് പാവങ്ങളായ രണ്ട് സംവിധായകരെയാണ് റാഫിയെയും മെക്കാർട്ടിനെയും. വിളിച്ച കാര്യം അറിഞ്ഞപ്പോഴാണ് ശരിക്കും ഞെട്ടുന്നത് യാത്രയൊക്കെ സുഖമായിരുന്നില്ലേ റൂമിൽ അസൗകര്യമൊന്നും ഇല്ലല്ലോ എന്നുമായിരുന്നു ഇവരുടെ ചോദ്യം. ഇവരുടെ സിനിമയിൽ എന്ത് വേഷമായാലും ചെയ്യും എന്ന് അപ്പോൾ തന്നെ മനസിലുറപ്പിച്ചതായും നീന കുറുപ്പ് പറയുന്നു.

നീന സിനിമയിൽ അവസരമില്ലാതെ ഫീൽഡ് ഔട്ട് ആവുകയായിരുന്നു എന്നാൽ നീന സംവിധായകർക്ക് വഴങ്ങി കൊടുക്കാത്തതിനാലാണ് കൂടുതൽ സിനിമകൾ ലഭിക്കാത്തതെന്നാണ് സിനിമ മേഖലയിലുള്ള അടക്കം പറച്ചിൽ.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top