Connect with us

ആ ഉറപ്പ് സുനിലേട്ടനു പാലിക്കാനായില്ല ; അവസാനമായി ആ കണ്ണാടിക്കൂട്ടിലൂടെ ഒരു അദ്ഭുതജീവിയെ ഞാൻ പോലെ നോക്കി;- നീന പറയുന്നു

Malayalam

ആ ഉറപ്പ് സുനിലേട്ടനു പാലിക്കാനായില്ല ; അവസാനമായി ആ കണ്ണാടിക്കൂട്ടിലൂടെ ഒരു അദ്ഭുതജീവിയെ ഞാൻ പോലെ നോക്കി;- നീന പറയുന്നു

ആ ഉറപ്പ് സുനിലേട്ടനു പാലിക്കാനായില്ല ; അവസാനമായി ആ കണ്ണാടിക്കൂട്ടിലൂടെ ഒരു അദ്ഭുതജീവിയെ ഞാൻ പോലെ നോക്കി;- നീന പറയുന്നു

‘യൂണിവേഴ്സിറ്റി കോളജില്‍ തന്റെ സീനിയറായിരുന്നു സുനില്‍, യൂണിവേഴ്സിറ്റി കോളജില്‍ ഡിഗ്രിക്കു പഠിക്കുമ്ബോഴാണ് എനിക്ക് കലാതിലകപ്പട്ടം കിട്ടുന്നത്. അന്നെനിക്കു കോളജില്‍ സമ്മാനം തന്നത് സുനിലായിരുന്നു. ഞാനാണെങ്കില്‍ നൃത്തമേ ഉലകം എന്നു ചിന്തിച്ചു നടക്കുന്നൊരു പെണ്‍കുട്ടിയും. സമ്മാനം തരുന്ന ഫോട്ടോയിലെ ഞങ്ങള്‍ തമ്മിലുള്ള പൊക്കത്തിന്റെ അന്തരം കണ്ട് കൂട്ടുകാര്‍ കളിയാക്കിത്തുടങ്ങിയതാണ്. അന്നൊന്നും ഞങ്ങള്‍ക്കിടയില്‍ പ്രേമമില്ല. കോളജ് വിട്ടതിനുശേഷമാണ് അങ്ങനെയൊരു തീപ്പൊട്ട് ഞങ്ങളുടെയുള്ളില്‍ വീണത് തിരിച്ചറിയുന്നത്.

അന്നത്തെ സ്വപ്നങ്ങളൊന്നും ഒരുമിച്ചുള്ള ജീവിതത്തിലേക്കെത്തിയില്ല. രണ്ടു മതവിഭാഗങ്ങളായതുകൊണ്ട് എതിര്‍പ്പുകളുണ്ടായിരുന്നു. അന്നു വിവാഹം കഴിച്ചിരുന്നുവെങ്കില്‍ രണ്ടുപേരുടേയും ജീവിതം ഇതാകുമായിരുന്നില്ല. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം വിവാഹം കഴിച്ച്‌ ഒരുമിച്ചു ജീവിച്ചതിന്റെ സന്തോഷം ഉണ്ടെങ്കിലും ആ സങ്കടമൊരിക്കലും വിട്ടു പോയില്ല.’ നീന പങ്കുവച്ചു.

മലയാളികളുടെ പ്രിയനര്‍ത്തകിയാണ് നീനാ പ്രസാദ്. പതിനൊന്നു വര്‍ഷത്തെ ദാമ്ബത്യം പൂര്‍ത്തിയാക്കി ഒരാഴ്ചയ്ക്കുള്ളില്‍ ഭര്‍ത്താവ് സുനില്‍ ജീവിതത്തോട് വിടപറഞ്ഞതിനെക്കുറിച്ച്‌ നീനാ പ്രസാദ് പങ്കുവയ്ക്കുന്നു. എസ്‌എഫ്‌ഐ നേതാവും സിഎംപി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന അഡ്വ. സുനില്‍ സി കുര്യന്‍ ആണ് നീനയുടെ ഭര്‍ത്താവ്. സുനിലിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ നീന പറയുന്നതിങ്ങനെ..

വിവാഹം കഴിഞ്ഞ് രണ്ടു വര്‍ഷം കഴിയുമ്ബോഴാണ് സുനിലിന് കരള്‍രോഗമാണെന്ന് തിരിച്ചറിയുന്നത്. ‘ഒരു ദിവസം മാങ്ങ ചെത്തുമ്ബോള്‍ കൈയൊന്നു മുറിഞ്ഞു. എന്തെല്ലാം ചെയ്തിട്ടും രക്തമൊഴുകുന്നത് നിര്‍ത്താന്‍ പറ്റുന്നില്ല. പിന്നീടുള്ള പരിശോധനയിലാണ് രോഗം തിരിച്ചറിയുന്നത്. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു ചികിത്സ. കരള്‍ മാറ്റി വയ്ക്കണമെന്ന് പറഞ്ഞെങ്കിലും ഇണങ്ങുന്നത് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടി. ഒടുവില്‍ എല്ലാം ശരിയായപ്പോള്‍ ലാഘവത്തോടെയാണ് ഓപ്പറേഷന്‍ തിയറ്ററിലേക്കു പോയതും. തിയറ്ററിന്റെ വാതിലടയുന്നതിനു മുന്‍പ് ഉറപ്പോടെ പറഞ്ഞു. ‘പേടിക്കേണ്ട, ഞാന്‍ വരും.’

രാത്രി ഓപ്പറേഷന്‍ കഴിഞ്ഞ് വരുമ്ബോള്‍ ഓര്‍മയുണ്ടെങ്കിലും മയക്കത്തില്‍ തന്നെയാണ്.പിറ്റേന്നു ഒബ്സര്‍വേഷനിലായതുകൊണ്ട് കാണാന്‍ കഴിഞ്ഞില്ല. രണ്ടാം ദിവസം രാവിലെ ഒരു ഫോണ്‍.’ ഞാനാണ്, നീ ഒരു നമ്ബര്‍ എഴുതിയെടുക്കണം’ ഞാനാകെ അമ്ബരന്നു. ‘ഇതാരുടെ ഫോണ്‍?’എന്നു ചോദിച്ചു. നഴ്സിന്റെയാണ്. ഏതോ കേസിന്റെ നമ്ബറാണ് പറയുന്നത്. അത് ആര്‍ക്കോ കൈമാറണം. ഞാന്‍ ആ കണ്ണാടിക്കൂട്ടിലൂടെ ഒരു അദ്ഭുതജീവിയെ പോലെ നോക്കി. അതായിരുന്നു സുനില്‍, മരണത്തിനു മുന്നിലും നിര്‍ഭയനായി നിന്ന ഒരാള്‍.’ നീന പറഞ്ഞു.

neena talks about her personal life

Continue Reading
You may also like...

More in Malayalam

Trending

Recent

To Top