Malayalam
‘വാള്‍ട്ട് ഡിസ്നി’ ചിന്തിക്കുന്ന പോലെ ആണ് മിക്കപ്പോഴും മോഹന്‍ലാൽ;ലക്ഷ്മി ഗോപാലസ്വാമി!
‘വാള്‍ട്ട് ഡിസ്നി’ ചിന്തിക്കുന്ന പോലെ ആണ് മിക്കപ്പോഴും മോഹന്‍ലാൽ;ലക്ഷ്മി ഗോപാലസ്വാമി!
By
മലയാള സിനിമയിലെ താരരാജാവിനെ ആര്ക്കാണ് ഇഷ്ടമാവാത്തത്.എല്ലാവരും ഇഷ്ട്ടപെടുന്ന അസൂയ പെടുത്തുന്ന ഒരു താരം കൂടെയാണ് നടന വിസ്മയം മോഹൻലാൽ.മലയാള സിനിമയിൽ വന്നുപോയ എല്ലാ നായികമാരും അദ്ദേഹത്തിനൊപ്പം അഭിനയിച്ചവരാണ്.ഇപ്പോഴിതാ മോഹൻലാലിൻറെ നായിക ലക്ഷ്മി ഗോപാലസ്വാമി അദ്ദേഹത്തെ കുറിച്ച് പറയുകയാണ്.
മലയാളത്തില്‍ മോഹന്‍ലാലിന്‍റെ നായികയായി അഭിനയിക്കാത്ത നടിമാര്‍ വിരളമാണ്, ശോഭന മുതല്‍ പുതു തലമുറയിലെ നായികമാര്‍ വരെ മോഹന്‍ലാലിന്‍റെ നായികയായി വേഷമിട്ടുണ്ട്, ശോഭന, ഉര്‍വശി, പാര്‍വതി എന്നിവരെക്കൂടാതെ മോഹന്‍ലാലിന്‍റെ മറ്റൊരു ഭാഗ്യ ജോഡിയാണ് ലക്ഷ്മി ഗോപാലസ്വാമി. മോഹന്‍ലാലിന്‍റെ മികച്ച ചിത്രങ്ങളില്‍ വേഷമിട്ട നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. മോഹന്‍ലാലിന്‍റെ ഹിറ്റ് ചിത്രങ്ങളായിരുന്നു ലക്ഷ്മി ഗോപാലസ്വാമിയെ കൂടുതലായും തേടിയെത്തിയത്. സിനിമയിലെ തന്റെ ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ഒരാളാണ് മോഹന്‍ലാലെന്നു തുറന്നു പറയുകയാണ് താരം.
മോഹന്‍ലാലിനെക്കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി
‘ലാലേട്ടനൊപ്പം ഒരുപാട് സിനിമകള്‍ ചെയ്യാനായത് ഭാഗ്യമാണ്. പത്ത് സിനിമകളില്‍ കൂടുതല്‍ അദ്ദേഹത്തിനൊപ്പം അഭിനയിച്ചു. ലാലേട്ടനൊപ്പം സംസാരിച്ചിരിക്കാന്‍ നല്ല രസമാണ്. അദ്ദേഹത്തിന്റെ കണ്ണില്‍ എല്ലാവരും കഥാപാത്രങ്ങളാണ്. ഒരു മരമായിക്കോട്ടേ, പൂവായിക്കോട്ടേ, കാര്‍മേഘങ്ങളാകട്ടെ, സൂര്യനായിക്കോട്ടേ എല്ലാം ജീവനുള്ള ഓരോ കഥാപാത്രങ്ങള്‍.
മഴയെപോലും ഒരു വ്യക്തിയായാണ് അദ്ദേഹം മനസ്സില്‍ ചിത്രീകരിക്കുക. ‘വാള്‍ട്ട് ഡിസ്നി’ ചിന്തിക്കുന്ന പോലെ ഭാവന ലോകത്താണ് മിക്കപ്പോഴും. എന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാളാണ് അദ്ദേഹം’. നൃത്ത രംഗത്ത് തന്നെ ഏറെ ആകര്‍ഷിച്ചിട്ടുള്ളത് ശോഭനയുടെ നൃത്തമാണെന്നും ലക്ഷ്മി ഗോപാലസ്വാമി പറയുന്നു. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.
lakshmi gopala swami talk about mohanlal