Actress
ആ രംഗങ്ങൾ അനുവാദമില്ലാതെ ഡ്യൂപ്പിനെ വെച്ച് ചെയ്തു, തന്റെ കമ്മ്യൂണിറ്റിയും കുടുംബവും ഈ സീനിൽ ഹാപ്പിയല്ല; വീണ്ടും ചർച്ചയായി നസ്രിയയുടെ വാക്കുകൾ
ആ രംഗങ്ങൾ അനുവാദമില്ലാതെ ഡ്യൂപ്പിനെ വെച്ച് ചെയ്തു, തന്റെ കമ്മ്യൂണിറ്റിയും കുടുംബവും ഈ സീനിൽ ഹാപ്പിയല്ല; വീണ്ടും ചർച്ചയായി നസ്രിയയുടെ വാക്കുകൾ
ടെലിവിഷൻ ഷോകളിൽ ആങ്കർ ആയി തുടക്കം കുറിച്ച് നായികയായി വളർന്ന താരമാണ് നസ്രിയ നസിം. 2006ൽ ബ്ലെസ്സി സംവിധാനം ചെയ്ത ‘പളുങ്ക്’ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായാണ് സിനിമയിലെത്തിയത്. നിരവധി ചിത്രങ്ങളിൽ തന്റെ കഴിവ് തെളിയിച്ച നസ്രിയ നസീം എന്ന നടിയുടെ ഉദയം സിനിമാ പ്രേക്ഷകർ കണ്ടത് ഏറെ പ്രതീക്ഷയോടെയാണ്. തെന്നിന്ത്യയിലെ മുൻനിര നായിക നടിയാകാനുള്ള ആരാധകവൃന്ദം ചുരുങ്ങിയ കാലം കൊണ്ട് നസ്രിയക്ക് ലഭിച്ചു.
ഇപ്പോഴിതാ ഹേമം കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പല നടിമാരും ഞെട്ടിപ്പിക്കുന്ന തുറന്ന് പറച്ചിലുമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മലയാള സിനിമകളുടെ സെറ്റിൽ കാരവാനിൽ ഒളി ക്യാമറ വെച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തിയെന്ന് നടി രാധിക ശരത്കുമാറും ആരോപണമുന്നയിച്ചിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് രജനികാന്തും മലയാള സിനിമയിൽ മാത്രമാണ് പ്രശ്നം തമഴ് സിനിമയിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് നടൻ ജീവയും പറയുമ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ട് പോലെ പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക സമിതി ഉണ്ടാക്കാനുള്ള തീരുമാനത്തിലാണ് തമിഴ് സിനിമാ ലോകവും.
മലയാളത്തിലേത് പോലെ തന്നെ തമിഴകത്തും തെലുങ്ക് സിനിമാ ലോകത്തും നടിമാർ വലിയ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നതും. ഈ വേളയിൽ തമിഴ് ചിത്രമായ നയ്യാണ്ടിയിൽ അഭിനയിക്കുമ്പോൾ നസ്രിയയ്ക്കുണ്ടായ ദുരനുഭവും ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. 2017 ൽ ആണ് നസ്രിയക്ക് ദുരനുഭവം ഉണ്ടായത്.
ധനുഷിനൊപ്പമുള്ള ഒരു രംഗം നടിയുടെ അനുവാദമില്ലാതെ ഡ്യൂപ്പിനെ വെച്ച് ചെയ്തു. മാത്രവുമല്ല, നസ്രിയയെന്ന പേരിൽ ഈ രംഗം ട്രെയ്ലറിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇതോടെ നടി പരാതിയുമായി രംഗത്ത് വരികയായിരുന്നു. പോസ്റ്ററുകളിൽ ഉൾപ്പെടെ ഈ ഫോട്ടോ ഉപയോഗിച്ചതിന് നസ്രിയ സംവിധായകനെതിരെ തുറന്നടിച്ചു. പരാതി നൽകിയ നടി ഇതുനായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനവും നടത്തിയിരുന്നു.
ഇങ്ങനെയൊരു ഡ്യൂപ്പ് ഷോട്ട് വെച്ചിട്ടുണ്ടോ എന്ന് സംവിധായകൻ സർഗുണൻ സാറിനോട് ഞാൻ ചോദിച്ചിരുന്നു. നിങ്ങൾ ചെയ്യില്ലെന്ന് പറഞ്ഞു, അതുകൊണ്ട് ഡ്യൂപ്പിനെ വെച്ച് ചെയ്തു എന്നാണ് അദ്ദേഹം പറഞ്ഞത്. ഷൂട്ടിംഗിന്റെ സമയത്തേ ഇത്തരം ഷോട്ടുകളിൽ ഞാൻ അൺ കംഫർട്ടബിൾ ആണെന്ന് പറഞ്ഞതാണ്. എന്നോട് അനുവാദം ചോദിക്കേണ്ടതല്ലേ എന്ന് ഞാൻ ചോദിച്ചു.
തനിക്ക് കൺവിൻസിംഗ് ആയ മറുപടിയല്ല ഡ്യൂപ്പിനെ വെച്ച് ഷോട്ടെടുത്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ ലഭിച്ചത്. താൻ ഒരു മുസ്ലിം പെൺകുട്ടിയാണ്. തന്റെ കുടുംബവും കമ്മ്യൂണിറ്റിയും ഇത്തരമാെരു സീനിൽ അസംതൃപ്തരാണെന്നും നസ്രിയ പറഞ്ഞിരുന്നു. ഇതേക്കുറിച്ചും നസ്രിയ പത്രസമ്മേളനത്തിൽ വിശദീകരിച്ചു.
മുസ്ലിം പെൺകുട്ടിയായതിനാൽ ഇത്തരം സീനുകൾ ചെയ്യരുത് എന്നല്ല പറഞ്ഞത്. തന്റെ കമ്മ്യൂണിറ്റിയും കുടുംബവും ഈ സീനിൽ ഹാപ്പിയല്ല എന്നാണ് പറഞ്ഞത്. കാരണം ആ സീൻ താൻ ചെയ്തതല്ലെന്നും നസ്രിയ ചൂണ്ടിക്കാട്ടി. തമിഴ് താര സംഘടനയായ നടികർ സംഘത്തിലാണ് നസ്രിയ അന്ന് പരാതി നൽകിയത്.
വിവാദങ്ങളിലകപ്പെട്ട നയ്യാണ്ടി ബോക്സ് ഓഫീസിൽ പരാജയപ്പെടുകയാണുണ്ടായത്. നയ്യാണ്ടി പരാജയമായതിൻറെ ഉത്തരവാദിത്തം നസ്രിയയുടെ ചുമലിൽ കെട്ടിവച്ച് രക്ഷപ്പെടാനും നസ്രിയയെ തമിഴ് സിനിമാലോകത്തുനിന്ന് നീക്കാനുമുള്ള ശ്രമങ്ങൾ ഇടയ്ക്ക് നടന്നിരുന്നു. തമിഴകത്ത് കുറച്ച് സിനിമകളിലേ നസ്രിയ അഭിനയിച്ചിട്ടുള്ളൂ. രാജ റാണി എന്ന സിനിമയാണ് നടിയുടെ വമ്പൻ ഹിറ്റായ തമിഴ് സിനിമ.
വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിന്ന നസ്രിയ അഞ്ജലി മേനോന്റെ ‘കൂടെ’ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തിയിരുന്നു. വിവാഹ ശേഷം ചുരുക്കം സിനിമകളിലേ നസ്രിയ അഭിനയിച്ചിട്ടുള്ളൂ. ഒരുപക്ഷെ ഇന്നും കരിയറിൽ സജീവമായിരുന്നെങ്കിൽ വലിയ ഖ്യാതികൾ നസ്രിയയെ തേടി വന്നേനെ. കൈ നിറയെ അവസരങ്ങളുള്ളപ്പോഴാണ് ഇതൊന്നും വേണ്ടെന്ന് വെച്ച് നസ്രിയ വിവാഹ ജീവിതത്തിലേയ്ക്ക് കടക്കുന്നത്.