Malayalam Breaking News
ഫഹദിന്റെ ഈ പിറന്നാളിന് നസ്രിയ നല്കിയ സ്പെഷ്യല്‍ സമ്മാനം യൂട്യൂബില്‍ ഹിറ്റ്….
ഫഹദിന്റെ ഈ പിറന്നാളിന് നസ്രിയ നല്കിയ സ്പെഷ്യല്‍ സമ്മാനം യൂട്യൂബില്‍ ഹിറ്റ്….
ഫഹദിന്റെ ഈ പിറന്നാളിന് നസ്രിയ നല്കിയ സ്പെഷ്യല്‍ സമ്മാനം യൂട്യൂബില്‍ ഹിറ്റ്….
കഴിഞ്ഞ ദിവസം ഫഹദ് ഫാസിലിന്റെ 36ാം പിറന്നാളായിരുന്നു. പിറന്നാള്‍ ദിനത്തില്‍ സുഹൃത്തുക്കളും ബന്ധുക്കളും നസ്രിയയും ചേര്‍ന്ന് ഫഹദിന് ആശംസകളും ആഘോഷങ്ങളുമായി എത്തിയിരുന്നു. ഫഹദിന്റെ ഈ പിറന്നാള്‍ ആഘോഷം ഇപ്പോള്‍ സോഷയല്‍ മീഡിയയില്‍ വൈറലാണ്…
ഈ പിറന്നാളിന് ഭാര്യ കൂടിയായി നസ്രിയ ഫഹദിന് മികച്ചൊരു സമ്മാനമാണ് നല്‍കിയിരിക്കുന്നത്. ഈ സമ്മാനം ഫഹദിന് ഏറെ സ്പെഷ്യലായ സമ്മാനം തന്നെയായിരുന്നു. നസ്രിയ നിര്‍മ്മിച്ച ഫഹദ് സംവിധായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ വരത്തന് എന്ന ചിത്രത്തില്‍ നസ്രിയ പാടിയ പാട്ടാണ് നസ്രിയ ഫഹദിന് നല്കിയ സമ്മാനം. സുഷിന് ശ്യാമിന്റെ സംവിധാനത്തില്‍ നസ്രിയ പാടിയ ഈ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ഫഹദിന് പിറന്നാള്‍ ആശംസകള്‍ അര്‍പ്പിക്കുന്നതിനൊപ്പം നസ്രിയ ഈ ഗാനം ഫെയ്സ്ബുക്കിലൂടെയും പങ്കുവെച്ചിട്ടുണ്ട്. ഹാപ്പി ബെര്‍ത്ത്ഡേ ബേബി എന്നാണ് ന്സ്രിയ ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഈ ഗാനമിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.. ഒരു ദിവസം കൊണ്ട് തന്നെ 122,936 പേര് കണ്ടു കഴിഞ്ഞു.
സമൂഹിക മാധ്യമങ്ങളിലൂടെ നിരവധി പേരാണ് ഇത്തവണ ഫഹദിന് ആശംസകളുമായി എത്തിയത്. ഇത്തവണയും നസ്രിയയ്ക്കൊപ്പം തന്നെയാണ് ഫഹദിന്റെ പിറന്നാള്‍ ആഘോഷം. ഫഹദിനായി പ്രത്യേക കേക്കും നസ്രിയ ഒരുക്കിയിരുന്നു. ഇരുവരും പിറന്നാള്‍ ആഘോഷിക്കുന്ന വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഫഹദിന് പിറന്നാള്‍ സര്‍പ്രൈസ് ഒരുക്കി നസ്രിയ
ഫഹദിന് പിറന്നാള്‍ സര്‍പ്രൈസുമായി നസ്രിയ. ഫഹദ് ഫാസിലിന് ഇന്ന് 36ാം പിറന്നാളാണ്. സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേരാണ് ഫഹദിന് ആശംസകളുമായി എത്തിയിരിക്കുന്നത്. അക്കൂട്ടത്തില്‍ ഫഹദിന്റെ പ്രിയ ഭാര്യയും ഫഹദിന് ആശംസകളുമായി എത്തിയിട്ടുണ്ട്.
ഇത്തവണയും നസ്രിയയ്ക്കൊപ്പം തന്നെയാണ് ഫഹദിന്റെ പിറന്നാള്‍ ആഘോഷം. ഫഹദിനായി പ്രത്യേക കേക്കും നസ്രിയ ഒരുക്കിയിരുന്നു. ഇരുവരും പിറന്നാള്‍ ആഘോഷിക്കുന്ന വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഫഹദുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന നസ്രിയ അഞ്ജലി മേനോന്റെ കൂടെ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തുന്നത്. ഫഹദിന്റെ വരാനിരിക്കിന്ന അമല്‍ നീരദ് ചിത്രം വരത്തിന്റെ നിര്‍മാണം നസ്രിയ ആണ് നിര്‍വഹിക്കുന്നത്.
