Connect with us

മോഹൻലാലിന്റെ രണ്ടാമൂലമല്ല കുട്ടീ.. രണ്ടാമൂഴം !! സിനിമയുടെ പേര് തെറ്റി ഉച്ചരിച്ച അവതാരികക്ക് ട്രോൾ പെരുമഴ…

Malayalam Breaking News

ആയിരം കോടി ബജറ്റിൽ മോഹൻലാലിനെ നായകനാക്കി വി.എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് രണ്ടാമൂഴം. എം.ടി വാസുദേവൻ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന രണ്ടാമൂഴം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ്. ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളെല്ലാം ഒന്നിക്കുന്ന ചിത്രത്തെക്കുറിച്ച് മറ്റു ഭാഷകളിലെ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുകയുണ്ടായി.

ഈയിടെ ഒരു തെലുങ്ക് മാധ്യമം രണ്ടാമൂഴത്തെ കുറിച്ച് റിപ്പോർട്ട് ചെയ്‌ത വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. റിപ്പോർട്ടിൽ രണ്ടാമൂഴം എന്നുള്ളത് തെറ്റിച്ച് രണ്ടാമൂലം എന്ന് പറയുന്ന അവതാരകയെ കളിയാക്കി കൊണ്ട് താഴെ കമെന്റുകൾ വന്നു തുടങ്ങിയിട്ടുണ്ട്. എന്നാൽ അവതാരിക തെറ്റിച്ചതല്ലെന്നും, അവരുടെ ഭാഷയിൽ ‘ഴ’ എന്ന് ഉപയോഗിക്കാറില്ല എന്നതാണ് കാരണമെന്നും പറഞ്ഞും ആളുകൾ രംഗത്ത് വരുന്നുണ്ട്.

എന്നിരുന്നാലും മോഹൻലാലിൻറെ രണ്ടാമൂഴം ഇന്ത്യയൊട്ടാകെ തരംഗമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ വലിയ മാധ്യമങ്ങളെല്ലാം തന്നെ ചിത്രത്തെ കുറിച്ച് വളരെയധികം പ്രതീക്ഷകൾ അർപ്പിച്ചു കൊണ്ട് റിപ്പോർട്ടുകൾ ഇട്ടിരുന്നു.

Reporter gets funny comments because she wrongly pronounced

More in Malayalam Breaking News

Trending

Recent

To Top