ഒരുപാട് അവഗണനയിൽ നിന്നും വേദനയിൽ ഇന്നും പിടിച്ച് കയറി- നസീര്‍ സംക്രാന്തി
By
മിനിസ്‌ക്രീനിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ ഹാസ്യനടനാണ് നസീര്‍ സംക്രാന്തി. നസീര്‍ എന്ന പേരിനേക്കാള്‍ കമലാസനന്‍ എന്ന് പറഞ്ഞാലാവും ഈ കലാകാരനെ പലരും അറിയുക. വേദികളിലും ചാനലുകളിലും പല വേഷങ്ങളും ചെയ്തെങ്കിലും ആളുകൾ തിരിച്ചറിയുന്നത് ‘തട്ടീം മുട്ടീം’ എന്ന ഹാസ്യ പരമ്പരയിലൂടെയാണ്. അതുകൊണ്ട് തന്നെ നസീര്‍ എന്ന പേരിനേക്കാള്‍ കമലാസനന്‍ എന്ന് പറഞ്ഞാലാവും ഈ കലാകാരനെ പലരും അറിയുക.
ടെലിവിഷനിലെ മികച്ച ഹാസ്യതാരത്തിനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ഉള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ നസീര്‍ നേടിയിട്ടുണ്ട്. ഇപ്പോള്‍ സിനിമയിലും നസീര്‍ സജീവമാണ്. കരിയറിന്റെ തുടക്ക കാലത്ത് ഒരുപാട് അവഗണന നേരിട്ടുവെന്ന് നസീര്‍ പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കി അഭിമുഖത്തിലാണ് ജീവിതത്തിലെ വിഷമകരമായ നിമിഷങ്ങളെക്കുറിച്ച് വാചാലനായത്. ഏഴ് വയസ്സുള്ളപ്പോഴാണ് വാപ്പ മരിച്ചത്. വീട്ടിലെ സാഹചര്യം മോശമായതുകൊണ്ട് എന്നെ മലപ്പുറത്ത് തിരൂരങ്ങാടിയിലുള്ള ഒരു യത്തീംഖാനയില്‍ പഠിക്കാന്‍ അയച്ചു.
ഒരിക്കല്‍ വീട്ടിലേക്ക് വന്നതിന് ശേഷം തിരിച്ചുപോകാന്‍ പണമില്ലായിരുന്നു. അങ്ങനെ ആറാം ക്ലാസില്‍ പഠനം നിര്‍ത്തി. മീന്‍ കച്ചവടം, ലോട്ടറി വില്‍പന, പത്രം ഇടല്‍, ഹോട്ടല്‍ സപ്ലെയര്‍ അങ്ങനെ ചെയ്യാനാവുന്ന ജോലിയെല്ലാം ചെയ്തു. മംഗളം, ജനനി, വീണാ വോയസ്, കലാഭവന്‍ തുടങ്ങിയ ട്രൂപ്പുകളിലെല്ലാം പ്രവര്‍ത്തിച്ചു. തുടക്കത്തില്‍ ഗല്‍ഫില്‍ നടക്കുന്ന പരിപാടികള്‍ക്കൊന്നും എന്നെ കൊണ്ടുപോകില്ലായിരുന്നു. പരിപാടിയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് പതിവായിരുന്നു. പകരം താരമൂല്യം ഉള്ള ആളുകളെ കൊണ്ടുപോകും. അന്ന് ഒരുപാട് വേദനിച്ചിട്ടുണ്ട്. പിന്നീട് 1995ലാണ് ആദ്യമായി ഗള്‍ഫില്‍ പരിപാടി അവതരിപ്പിക്കാന്‍ പോകുന്നത്. തുടര്‍ന്ന് പതുക്കെ ചാനലുകളിലെ കോമഡി പരിപാടികളില്‍ അവസരം കിട്ടി തുടങ്ങി. ഇന്ന് ഞാന്‍ കമലാസനനാണ്. ഒരു ദിവസത്തേക്ക് അഭിനയിക്കാന്‍ പോയ ഞാന്‍ സീരിയലിലെ സ്ഥിരം സാന്നിധ്യമായി.
Nazeer Sankranthi
