Connect with us

ഈ ലോകത്തിലെ ഏറ്റവും മികച്ച അച്ഛന്‍; വിഘ്‌നേശ് ശിവന് ഫാദേഴ്‌സ് ഡേ ആശംസകളുമായി നയന്‍താര

Actress

ഈ ലോകത്തിലെ ഏറ്റവും മികച്ച അച്ഛന്‍; വിഘ്‌നേശ് ശിവന് ഫാദേഴ്‌സ് ഡേ ആശംസകളുമായി നയന്‍താര

ഈ ലോകത്തിലെ ഏറ്റവും മികച്ച അച്ഛന്‍; വിഘ്‌നേശ് ശിവന് ഫാദേഴ്‌സ് ഡേ ആശംസകളുമായി നയന്‍താര

നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് വിഘ്‌നേശ് ശിവനും നയന്‍താരയും. ഇരുവരുടെയും വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. മക്കളായ ഉയിരിനും ഉലകിനുമൊപ്പമുള്ള എല്ലാ നിമിഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ ഫാദേഴ്‌സ് ഡേയോടനുബന്ധിച്ച് നയന്‍താര പങ്കുവച്ചിരിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഉയിരും ഉലകും വിഘ്‌നേഷുമുള്ള ഒരു ക്യൂട്ട് വിഡിയോയാണ് നയന്‍താര പങ്കുവച്ചത്.

ഈ ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ. ഞങ്ങളുടെ ലോകം മുഴുവന്‍ നിങ്ങളെ ചുറ്റിപ്പറ്റിയാണ്. നിങ്ങളാണ് ഞങ്ങളുടെ എല്ലാം. ഞങ്ങളോടുള്ള നിങ്ങളുടെ നിരുപാധികമായ സ്‌നേഹം, നിങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി ചെയ്യുന്നതെല്ലാം അര്‍ഥവത്താക്കുന്നു.

നിങ്ങളുടേതാകാന്‍ ഞങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവരാണ്. ഞങ്ങള്‍ നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു അപ്പാ… ഉയിര്‍, ഉലക് എന്നാണ് ഹൃദ്യമായ വിഡിയോ പങ്കുവച്ച് നയന്‍താര കുറിച്ചിരിക്കുന്നത്. എന്റെ ജീവിതത്തിലെ എല്ലാ സന്തോഷത്തിനും കാരണം എന്റെ ലോകമായ ഈ രണ്ട് കുട്ടികളാണ്, ഞാന്‍ അവരെ വളരെയധികം സ്‌നേഹിക്കുന്നു എന്നാണ് വിഘ്‌നേശ് ശിവന്‍ കുറിച്ചത്.

അതേസമയം, വിഎല്‍ഐസി എന്ന ചിത്രമാണ് വിഘ്‌നേഷ് ശിവന്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. പ്രദീപ് ആന്റണിയും എസ് ജെ സൂര്യയും ചിത്രത്തിലുണ്ട്. ചിത്രീകരണം ഏകദേശം പൂര്‍ത്തിയായ ചിത്രമിപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

2022 ജൂണ്‍ ഒമ്പതിനായിരുന്നു നയന്‍താര സംവിധായകന്‍ വിഘ്‌നേഷ് ശിവനെ വിവാഹം ചെയ്തത്. ഏഴ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഇന്ത്യന്‍ സിനിമ ഒന്നാകെ ഒഴുകിയെത്തിയ ആഘോഷമായിരുന്നു ഇരുവരുടെയും വിവാഹം.

വിവാഹം കഴിഞ്ഞ് അഞ്ച് മാസം തികയും മുമ്പാണ് തങ്ങള്‍ ഇരട്ടക്കുഞ്ഞുങ്ങളുടെ അച്ഛനമ്മമാരായ സന്തോഷവാര്‍ത്ത താരദമ്പതികള്‍ പങ്കുവെച്ചത്. വാടക ഗര്‍ഭധാരണം വഴിയാണ് നയന്‍താര അമ്മ ആയത്. ഇപ്പോള്‍ സിനിമാ രംഗത്തും ബിസിനസ് രംഗത്തും മുന്നേറുകയാണ് നയന്‍സ്.

More in Actress

Trending

Recent

To Top