News
തെരുവില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് സമ്മാനപ്പൊതികളുമായി നയന്‍താരയും വിഘ്‌നേഷ് ശിവനും
തെരുവില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് സമ്മാനപ്പൊതികളുമായി നയന്‍താരയും വിഘ്‌നേഷ് ശിവനും
ചെന്നൈയില്‍ തെരുവില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് സമ്മാന വിതരണവുമായി നയന്‍താരയും വിഘ്‌നേഷ് ശിവനും. സമ്മാനം വിതരണം ചെയ്യുന്ന നയന്‍താരയുടെയും വിഘ്‌നേഷിന്റെയും വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
ചെന്നൈയിലെ തെരുവോരത്ത് ജീവിക്കുന്നവര്‍ക്കാണ് വസ്ത്രങ്ങളും മറ്റും നയന്‍താര വിതരണം ചെയ്തത്. പേപ്പർ ബാഗുകളിൽ സമ്മാനപ്പൊതികളുമായാണ് ഇരുവരും എത്തിയത്. പുതിയ വസ്ത്രങ്ങളാണ് സമ്മാനിച്ചതെന്നാണ് റിപ്പോർട്ട്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായാണ് നയനും വിഘ്നേഷും സമ്മാനങ്ങളുമായെത്തിയത്. നയന്‍സിനെയും വിഘ്‌നേഷിനെയും അഭിനന്ദിച്ച് നിരവധിപ്പേരാണ് വിഡിയോയില്‍ കമന്റ് ചെയ്യുന്നത്.
കണക്റ്റ് ആണ് ഒടുവിൽ റിലീസിനെത്തിയ നയൻതാര ചിത്രം. വിഘ്‍നേശ് ശിവന്റേയും നയൻതാരയുടെയും നിര്‍മാണ കമ്പനിയായ റൗഡി പിക്ചേഴ്സാണ് ‘കണക്റ്റി’ന്റെ നിർമാതാക്കൾ. അശ്വിൻ ശരവണനാണ് തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്തത്. അനുപം ഖേര്‍, സത്യരാജ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്.
