News
മയില്‍ കുഞ്ഞുങ്ങളെയും കയ്യിലേന്തി ഉലകും ഉയിരും; ആരാധിക നയന്‍താരയ്ക്ക് നല്കിയ സമ്മാനം കണ്ടോ!
മയില്‍ കുഞ്ഞുങ്ങളെയും കയ്യിലേന്തി ഉലകും ഉയിരും; ആരാധിക നയന്‍താരയ്ക്ക് നല്കിയ സമ്മാനം കണ്ടോ!
നയന്‍താരയേയും വിഘ്നേഷിനെയും പോലെ തന്നെ അവരുട ഇരട്ടക്കുട്ടികളായ ഉയിരും ഉലകും ഇന്ന് സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതരാണ്. മക്കളുടെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ വിഘ്നേഷും നയന്‍താരയും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാറുണ്ട്.
നയന്‍താരയുടെ ഫാന്‍സ് പേജുകളില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ഒരു ആരാധിക സമ്മാനിച്ച ഉലകിന്റെയും ഉയിരിന്റെയും മനോഹരമായൊരു പെയിന്റിംഗ് ഏറ്റുവാങ്ങുകയാണ് നയന്‍താര.
മുരുകനെപോലെ അണിഞ്ഞൊരുങ്ങി ആഭരണങ്ങളും അണിഞ്ഞ് മയില്‍ കുഞ്ഞുങ്ങളെയും കയ്യിലേന്തി നില്ക്കുന്ന ഉയിരിനെയും ഉലകിനെയുമാണ് പെയിന്റിംഗില്‍ കാണാനാവുക.
സെപ്റ്റംബറിലായിരുന്നു ഉയിരിന്റെയും ഉലകത്തിന്റെയും ഒന്നാം പിറന്നാള്‍. മലേഷ്യയിലാണ് താരദമ്പതികള്‍ മക്കളുടെ ജന്മദിനം ആഘോഷിച്ചത്.
ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷം 2022 ജൂണ്‍ 9 നാണ് വിഘ്നേഷ് നയന്‍താരയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. 2022 ജൂണില്‍ മഹാബലിപുരത്ത് വച്ചായിരുന്നു വിവാഹം. 2022 ഒക്ടോബറില്‍, വാടക ഗര്‍ഭധാരണത്തിലൂടെ തന്റെ ഇരട്ട ആണ്‍കുഞ്ഞുങ്ങളെ സ്വീകരിച്ചതായി വിഘ്നേഷ് പ്രഖ്യാപിച്ചു.
ഉയിര് രുദ്രോനീല്‍ എന്‍ ശിവന്, ഉലക്, ദൈവിക് എന്‍ ശിവന് എന്നിങ്ങനെയാണ് കുഞ്ഞുങ്ങളുടെ പേരുകള്‍ . ‘എന്‍’ എന്ന അക്ഷരം ലോകത്തെ ഏറ്റവും നല്ല അമ്മയെ സൂചിപ്പിക്കുന്നു എന്നാണ് വിഘ്നേഷ് പറഞ്ഞത്. നയന്‍താരയുടെ ആദ്യ അക്ഷരമായ എന്‍ ആണ് പേരുകള്‍ക്കൊപ്പം ചേര്‍ത്തിരിക്കുന്നത്.
