Connect with us

ഉയിരിനും ഉലകിനുമൊപ്പം ​ഗ്രീസിൽ വേക്കേഷൻ ആഘോഷിച്ച് നയൻസ്; വൈറലായി ചിത്രങ്ങൾ

Actress

ഉയിരിനും ഉലകിനുമൊപ്പം ​ഗ്രീസിൽ വേക്കേഷൻ ആഘോഷിച്ച് നയൻസ്; വൈറലായി ചിത്രങ്ങൾ

ഉയിരിനും ഉലകിനുമൊപ്പം ​ഗ്രീസിൽ വേക്കേഷൻ ആഘോഷിച്ച് നയൻസ്; വൈറലായി ചിത്രങ്ങൾ

നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി തിളങ്ങി നിൽക്കുകയാണ് ആരാധകരുടെ സ്വന്തം നയൻസ്. സിനിമ പോലെ തന്നെ നയൻതാരയുടെ വ്യക്തിജീവിതവും എന്നും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.

വിവാഹം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് ഇരുവരും ഇരട്ടകുഞ്ഞുങ്ങൾ പിറന്ന വിവരം പുറം ലോകത്തെ അറിയിച്ചത്. നയൻതാര വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങളെ സ്വീകരിച്ചപ്പോൾ ഇത് വലിയ തോതിൽ വാർത്തയായിരുന്നു.

നിരവധി വിമർശനങ്ങളും വിവാദങ്ങളുമൊക്കെ വന്നിട്ടും അതിനെയെല്ലാം ഒഴിവാക്കി തന്റെ മക്കൾക്കൊപ്പം ചെലവഴിക്കുകയാണ് നയൻസ് ഇപ്പോൾ. അവരുടെ സന്തോഷം കഴിഞ്ഞിട്ടെ സിനിമ പോലും നയൻതാരയ്ക്കുള്ളു. സെലിബ്രിറ്റി ജാഡകളൊന്നുമില്ലാതെ തന്റെ മാതൃത്വം ആഘോഷമാക്കുന്ന നയൻസിനെ അടുത്തിടെയായി വിഘ്‌നേഷ് പങ്കുവെക്കുന്ന ചിത്രങ്ങളിലും വീഡിയോകളിലുമെല്ലാം കാണാമായിരുന്നു.

ഉയിരിന്റെയും ഉലകത്തിന്റെയും വിശേഷങ്ങൾ സ്ഥിരമായി പങ്കുവയ്‌ക്കാറുണ്ട്. ഇപ്പോഴിതാ ​ഗ്രീസിൽ വേക്കേഷൻ ആഘോഷിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരം​ഗമാകുന്നത്. ‘My Heart’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. താരത്തിനോടും കുടുംബത്തിനോടുമുള്ള സ്നേഹം പങ്കുവെച്ച് നിരവധി പേരാണ് ചിത്രത്തിന് കമൻ്റ് ചെയ്തിരിക്കുന്നത്.

ഇതിനോടകം തന്നെ 15 ലക്ഷത്തിലേറെ പേരാണ് ചിത്രത്തിന് ലൈക്ക് ചെയ്തിരിക്കുന്നത്. അതേസമയം, വിവാഹശേഷം കുടുംബത്തിനാണ് നയൻതാര ഏറ്റവും കൂടുതൽ പ്രധാന്യം കൊടുക്കുന്നത്. മക്കൾ കൂടി വന്നതോടെ അവർക്കൊപ്പം സമയം ചിലവഴിക്കുന്നതിലാണ് നയൻതാര സന്തോഷം കണ്ടെത്തുന്നത്. അതിനാൽ സിനിമകളുടെ കാര്യത്തിൽ പോലും നയൻതാര വളരെ സെലക്ടീവാണ്. ഏറ്റവും മികച്ച കഥയ്ക്കും കഥാപാത്രങ്ങൾക്കും മാത്രമാണ് നയൻതാര സമ്മതം മൂളുന്നത്.

More in Actress

Trending