Malayalam Breaking News
നയൻതാരയാണോ ഇത്? താരത്തിന്റെ പുതിയ മെയ്ക്ക് ഓവർ കണ്ട് ഞെട്ടി ആരാധകർ !!
നയൻതാരയാണോ ഇത്? താരത്തിന്റെ പുതിയ മെയ്ക്ക് ഓവർ കണ്ട് ഞെട്ടി ആരാധകർ !!
മലയാളത്തിൽ അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ ആയ നായികയാണ് നയൻതാര. തെലുങ്കിലും തമിഴിലുമായി നിരവധി സിനിമകളിൽ മാറി മാറി അഭിനയിച്ചുകൊണ്ടരിക്കുകയായാണ് താരം. ഇപ്പോള്‍ ഇതാ നടിയുടെ ഏറ്റവും പുതിയ തമിഴ് ചിത്രം അയ്റയിലെ മേക്കോവര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഒരു ഹൊറര്‍ ത്രില്ലര്‍ സിനിമയുമായിട്ടാണ് നടി ഇത്തവണയെത്തുന്നത്.
അയ്റയ്ക്കു വേണ്ടിയുളള നയന്‍സിന്റെ കിടിലന്‍ മേക്ക് ഓവര്‍ സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ലിറിക്കല്‍ വീഡിയോയിലാണ് നയന്‍സിന്റെ മേക്ക് ഓവര്‍ കാണിച്ചിരുന്നത്. സര്‍ജുന്‍ കെഎം ആണ് നയന്‍സിന്റെ അയ്റ സംവിധാനം ചെയ്യുന്നത്.
കെജെആര്‍ സ്റ്റുഡിയോസ് ചിത്രം നിര്‍മ്മിക്കുന്നു.കലൈയരസന്‍, യോഗി ബാബു, പ്രവീണ്‍ രംഗനാഥന്‍, ജയപ്രകാശ്, ലീലാവതി, മാതീവന്‍ ത്യാഗരാജന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍.
അയ്റക്കു പുറമെ ദളപതി 63,നിവിന്‍ പോളിയുടെ നായികയായി ലവ് ആക്ഷന്‍ ഡ്രാമ,തെലുങ്കില്‍ സയ്റാ നരസിംഹ റെഡ്ഡി,കൊലൈയത്തൂര്‍ കാലം, മിസ്റ്റര്‍ ലോക്കല്‍ തുടങ്ങിയ സിനിമകളും നയന്‍സിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്.
nayanthara new movie review
