Malayalam Breaking News
പുതുവർഷത്തിൽ നയൻതാരയുടെയും വിഘ്നേഷിന്റെയും കല്ല്യാണം?
പുതുവർഷത്തിൽ നയൻതാരയുടെയും വിഘ്നേഷിന്റെയും കല്ല്യാണം?
പുതുവർഷത്തിൽ നയൻതാരയുടെയും വിഘ്നേഷിന്റെയും കല്ല്യാണം?
വിഘ്നേശ് ശിവനുമായി ക്രിസ്മസ് ആഘോഷിച്ച് തെന്നിന്ത്യന്‍ താരം നയന്‍താര. ഇരുവരുടെയും കല്യാണം എപ്പോഴാണെന്നാണ് ഇപ്പോൾ ആരാധകർ തിരക്കുന്നത്. സംവിധായകനായ വിഘ്നേശ് ശിവനുമൊത്തുള്ള ക്രിസ്മസ് ആഘോഷ ചിത്രങ്ങള്‍ നയൻതാരയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്.ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറൽ ആയി. വിഘ്നേശ് ശിവനുമായുള്ള നയന്‍താരയുടെ വിവാഹം ഉടന്‍ ഉണ്ടാകും എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മലയാളത്തിൽ നിന്ന് തമിഴിലേക്ക് പോയി ലേഡി സൂപ്പർ സ്റ്റാർ ആയ നടിയാണ് നയൻതാര. സൂര്യ നായകനായ ‘താനാ സേര്‍ന്ത കൂട്ടം’, നയന്‍താര-വിജയ് സേതുപതി എന്നിവര്‍ നായികാ നായകന്മാരായ ‘നാനും റൌഡി താന്‍’ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് വിഘ്നേഷ്.
കോളിവുഡിന്റെ പ്രിയപ്പെട്ട പ്രണയ ജോഡികളാണ് നയന്‍താരയും വിഘ്നേശ് ശിവനും. തങ്ങള്‍ക്കിടയിലെ പ്രണയം ഇരുവരും പരസ്യമായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പല സന്ദര്‍ഭങ്ങളിലായി പറയാതെ പറഞ്ഞിട്ടുണ്ട്. നയന്‍സുമായുള്ള ബന്ധത്തെക്കുറിച്ച് ഒരവസരത്തില്‍ വിഘ്നേശ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതിങ്ങനെ.
“ഈ സ്നേഹത്തില്‍ ഒരുപാട് സൗഹൃദമുണ്ട്. ഈ സൗഹൃദത്തില്‍ അതിലധികം സ്നേഹവും,” നയന്‍സിനൊപ്പം ചേര്‍ന്നു നില്ക്കുന്ന ചിത്രം പങ്കുവച്ചു കൊണ്ടാണ് വിഘ്നേശ് ഇങ്ങനെ കുറിച്ചത്.
nayanthara and vignesh affairs
