News
‘ഒന്നു രണ്ട് തവണ മണിരത്നത്തിനൊപ്പം സിനിമ ചെയ്യേണ്ടതായിരുന്നു’, അന്ന് സാധിക്കാതെ പോയത് ഇതുകൊണ്ട് തുറന്ന് പറഞ്ഞ് നയന്‍താര
‘ഒന്നു രണ്ട് തവണ മണിരത്നത്തിനൊപ്പം സിനിമ ചെയ്യേണ്ടതായിരുന്നു’, അന്ന് സാധിക്കാതെ പോയത് ഇതുകൊണ്ട് തുറന്ന് പറഞ്ഞ് നയന്‍താര
തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരമാണ് നയന്‍താര. നിരവധി ആരാധകരാണ് നടിയ്ക്കുള്ളത്. ഇപ്പോഴിതാ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. മണിരത്നത്തിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചെങ്കിലും അതിന് സാധിച്ചില്ലെന്നാണ് നയന്‍താര പറയുന്നത്.
ബിഹൈന്‍ഡ് വുഡ്സ് ഗോള്‍ഡ് ഐക്കണ്‍സ് അവാര്‍ഡ്സില്‍ ആണ് നയന്‍താര സംസാരിച്ചത്. അവാര്‍ഡ് വാങ്ങിയതിന് ശേഷമാണ് താരം സംസാരിച്ചത്. നെട്രികണ്‍, ഇമൈക്കനൊടികള്‍, കോലമാവ് കോകില, നാനും റൗഡി താന്‍, രാജാ റാണി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് തമിഴ് സിനിമയിലെ ദശാബ്ദത്തിലെ മികച്ച നടിക്കുള്ള അവാര്‍ഡ് നയന്‍താരക്ക് നല്‍കിയത് മണിരത്നമായിരുന്നു.
‘ഈ അവാര്‍ഡ് എനിക്ക് വളരെയധികം സ്പെഷ്യലാണ്. കാരണം മണി സാറാണ് ഈ അവാര്‍ഡ് എനിക്ക് തന്നത്. നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ് അദ്ദേഹം. ഇവിടെയുള്ള എല്ലാ സംവിധായകര്‍ക്കും അഭിനേതാക്കള്‍ക്കും ഒരേയൊരു സ്വപ്നമായിരിക്കും ഉണ്ടാവുക.’
‘ഇന്ന് മണി സാറിനെ പോലെ ഒരു സംവിധായകനാവണം. അല്ലെങ്കില്‍ മണി സാറിന്റെ സിനിമയില്‍ അഭിനയിക്കണം. ഇന്ഡസ്ട്രിയിലെ എല്ലാവരുടെയും ആഗ്രഹമാണ് ഇത്. ഇതിന് മുമ്പ് ഒന്നു രണ്ട് തവണ അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യേണ്ടതായിരുന്നു.’
‘എന്നാല്‍ അതിന് പറ്റിയില്ല. പക്ഷേ എങ്ങനെയെങ്കിലും സാര്‍ ചെയ്യുന്ന സിനിമയില്‍ അഭിനയിച്ച് അവാര്‍ഡ് വാങ്ങുകയാണെങ്കില്‍ വളരെ വളരെ സന്തോഷമാവും. ഈ അവാര്‍ഡ് മണി സാറിന്റെ കൈയില്‍ നിന്നും വാങ്ങിയതില്‍ വളരെയധികം സന്തോഷമുണ്ട്’ എന്നാണ് നയന്‍താര പറഞ്ഞത്.
