Malayalam
രണ്ട് ആൺകുട്ടികളാൽ അനുഗ്രഹിക്കപ്പെട്ടു… ഞാൻ കാണുമ്പോഴെല്ലാം… ഞാൻ അവരുടെ അടുത്തേക്ക് പോകുമ്പോഴെല്ലാം എന്നെ കണ്ണീരിലാഴ്ത്തുന്നു അവർ; മക്കളെ നെഞ്ചോട് ചേർത്ത് വിക്കിയെ ചുംബിച്ച് നയൻതാര!
രണ്ട് ആൺകുട്ടികളാൽ അനുഗ്രഹിക്കപ്പെട്ടു… ഞാൻ കാണുമ്പോഴെല്ലാം… ഞാൻ അവരുടെ അടുത്തേക്ക് പോകുമ്പോഴെല്ലാം എന്നെ കണ്ണീരിലാഴ്ത്തുന്നു അവർ; മക്കളെ നെഞ്ചോട് ചേർത്ത് വിക്കിയെ ചുംബിച്ച് നയൻതാര!
അടുത്തിടെയാണ് സറോഗസിയിലൂടെ നയൻതാരയും വിഘ്നേശ് ശിവനും ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത് . ഉയിർ, ഉലകം എന്നീ പേരുകളാണ് ഇരുവരും മക്കൾക്കിട്ടിരിക്കുന്നത്. ഇപ്പോഴിത 2022 അവസാനിച്ച് പുതുവർഷത്തിലേക്ക് കടന്നതിനാൽ 2022 തങ്ങൾക്ക് സമ്മാനിച്ച സന്തോഷങ്ങൾക്ക് നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് ദമ്പതികൾ.
വിഘ്നേഷ് ശിവൻ മനോഹരമായ കുറിപ്പോടെയാണ് കഴിഞ്ഞുപോയ 2022നെ കുറിച്ച് ഓർമിക്കുന്നത്. ഒപ്പം മക്കൾക്കും നയൻതാരയ്ക്കുമൊപ്പമുള്ള മനോഹരമായ ചിത്രവും വിഘ്നേഷ് ശിവൻ പങ്കുവെച്ചു.
‘എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ വർഷമാണ് 2022. പ്രായമാകുമ്പോൾ എന്റെ ജീവിതത്തിൽ സംതൃപ്തിയും സന്തോഷവും തോന്നുന്ന മിക്ക ഓർമ്മകളും ഈ വർഷം മുതലുള്ളതായിരിക്കണം. എന്റെ ജീവിതത്തിലെ പ്രണയത്തെ വിവാഹം കഴിച്ചു.’
‘എന്റെ തങ്കം നയൻതാര.. അനുഗ്രഹീതമായ രീതിയിൽ. എന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ അവസരത്തിൽ ഇതിഹാസങ്ങളും സൂപ്പർ താരങ്ങളും നിറഞ്ഞ ഒത്തിരി നിമിഷങ്ങൾ ആസ്വദിക്കാൻ എന്റെ കുടുംബത്തിനും ഒരു സ്വപ്നതുല്യമായ വർഷം.
‘രണ്ട് ആൺകുട്ടികളാൽ അനുഗ്രഹിക്കപ്പെട്ടു. ഞാൻ കാണുമ്പോഴെല്ലാം… ഞാൻ അവരുടെ അടുത്തേക്ക് പോകുമ്പോഴെല്ലാം എന്നെ കണ്ണീരിലാഴ്ത്തുന്നു അവർ. എന്റെ കണ്ണുകളിൽ നിന്നുള്ള കണ്ണുനീർ എന്റെ ചുണ്ടുകൾക്ക് മുമ്പേ അവരെ സ്പർശിക്കുന്നു.
‘ഒരുപാട് അനുഗ്രഹീതനായി എന്ന് എനിക്ക് എപ്പോഴും തോന്നുന്നു നന്ദി ദൈവമേ…. ഞാൻ എപ്പോഴും ഇഷ്ടപ്പെട്ട ഒരു കഥ നിർമ്മിക്കുകയും റിലീസ് ചെയ്യുകയും ചെയ്തു…. കാത്തുവാകുലരണ്ടുകാതൽ… എപ്പോഴും ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന സിനിമ. സിനിമയുടെ വാണിജ്യ വിജയത്തിൽ സന്തോഷമുണ്ട്.’
തന്റെ 2022 എങ്ങനെയായിരുന്നുവെന്ന് വിവരിച്ച് വിഘ്നേഷ് ശിവൻ കുറിച്ചു. വരാനിരിക്കുന്ന തന്റെ പ്രതീക്ഷകളെ കുറിച്ചും വിഘ്നേഷ് ശിവൻ താങ്ക്യു നോട്ടിൽ കുറിച്ചിട്ടുണ്ട്. ഒപ്പം മകൾക്കും ഭാര്യ നയൻതാരയ്ക്കുമൊപ്പമുള്ള ചിത്രങ്ങളും വിഘ്നേഷ് ശിവൻ പങ്കുവെച്ചു. നിരവധി പേരാണ് വിഘ്നേഷ് ശിവന്റെ പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ കമന്റുമായി എത്തിയത്. തുടർന്നും നയൻതാരയ്ക്കും മക്കൾക്കുമൊപ്പമുള്ള ജീവിതം സുന്ദരമാകട്ടെ എന്നാണ് ആരാധകരിൽ ഏറെപ്പേരും കമന്റിലൂടെ ആശംസിച്ചത്.
നയൻതാരയും വിഘ്നേശ് ശിവനും ജൂണ്‍ ഒമ്പതിന് ആയിരുന്നു വിവാഹിതരായത്. മഹാബലിപുരത്തായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഷാരൂഖ് ഖാന്‍, കമല്‍ഹാസന്‍, രജനികാന്ത്, സൂര്യ, ജ്യോതിക തുടങ്ങിയ പ്രമുഖരാൽ സമ്പന്നമായിരുന്നു വിവാഹം
