Tamil
നയൻതാരയെ അപമാനിച്ച് ട്വീറ്റ്; വനിതയെ നിർത്തിപൊരിച്ച് ആരാധകർ; ട്വിറ്റർ അക്കൗണ്ട് പൂട്ടി നടി സ്ഥലം വിട്ടു
നയൻതാരയെ അപമാനിച്ച് ട്വീറ്റ്; വനിതയെ നിർത്തിപൊരിച്ച് ആരാധകർ; ട്വിറ്റർ അക്കൗണ്ട് പൂട്ടി നടി സ്ഥലം വിട്ടു
വനിത വിജയകുമാറിന്റെ ബന്ധപ്പെട്ടുള്ള വിവാദാഹം കനക്കുകയാണ്. ഇപ്പോൾ നയൻതാരയെ പറഞ്ഞ് പുലിവാല് പിടിച്ചിരിക്കുകയാണ് ഇവർ. നയൻതാരക്കെതിരെ നടത്തിയ ട്വീറ്റ് വിവാദമായതോടെ ആരാധകര്‍ വനിതയ്ക്കു നേരെ സൈബർ ആക്രമണം അഴിച്ച് വിടുകയായിരുന്നു. ഇത് രൂക്ഷമായതോടെ ട്വിറ്റർ അക്കൗണ്ട് പൂട്ടി നടി സ്ഥലം വിട്ടു. മൂന്നാം വിവാഹത്തെ തുടര്‍ന്ന് വീണ്ടും വിവാദങ്ങളില്‍ നിറയുകയാണ് നടി വനിത വിജയകുമാര്‍. ഭര്‍ത്താവ് പീറ്റര്‍ പോളിന്റെ ആദ്യ ഭാര്യ എലിസബത്ത് ഹെലന് വിവാഹത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇതോടെയായിരുന്നു വിവാദങ്ങള്‍ കൊഴുത്തത് . വിവാഹവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ കഴിഞ്ഞ ദിവസം ലൈവ് അഭിമുഖത്തിനിടെ നടിയും സംവിധായികയുമായ ലക്ഷ്മി രാമകൃഷ്ണനെ വനിത ചീത്ത വിളിച്ചിരുന്നു. ഇപ്പോഴിതാ ലക്ഷ്മിയുമായുള്ള പോരിനിടെ നയൻതാരയുടെ പേര് വലിച്ചിഴച്ച് പുതിയ വിവാദങ്ങൾ കൂടി ഉണ്ടായിരിക്കുന്നു
ഈ വിവാദങ്ങളിലേക്ക് നയന്‍താരയുടെയും പ്രഭുദേവയുടെയും പേരുകളും കൂടി ചേര്‍ത്തിരിക്കുകയാണ് വനിത. ലക്ഷ്മി നാരയണന്, കസ്തൂരി ശങ്കര്‍ എന്നിവരെ ടാഗ് ചെയ്താണ് വനിത ട്വീറ്റ് ചെയ്തത്. ‘ലക്ഷ്മി നാരായണന്, കസ്തൂരി ശങ്കര്‍ നിങ്ങളോടാണ് ചോദ്യം. അങ്ങനെയെങ്കില്‍ പ്രഭുദേവയ്ക്കൊപ്പം താമസിച്ചിരുന്നപ്പോള്‍ നയന്‍താരയും മോശം സ്ത്രീ ആയിരുന്നില്ലേ; അദ്ദേഹത്തിന്റെ ഭാര്യയും മൂന്ന് കുട്ടികളുടെ അമ്മയുമായ റംലത്ത് കോടതിയിലും മാധ്യമങ്ങള്‍ക്ക് മുമ്പിലും എത്തിയപ്പോള്‍ നിങ്ങള്‍ എന്തുകൊണ്ട് ശബ്ദിച്ചില്ല.’ എന്നാണ് വനിത ട്വീറ്റ് ചെയ്തത്.
ഇതോടെ നയന്‍താര ആരാധകർ വനിതയ്ക്കു നേരെ തിരിയുകയായിരുന്നു . വേറെ ആരെ വേണമെങ്കിലും പറഞ്ഞോ, നയൻതാരയെ തൊട്ടാൽ കളിമാറുമെന്നായിരുന്നു ആരാധകരുടെ കമന്റുകൾ. സംഭവം കൈവിട്ടുപോയതോടെ ഈ ട്വീറ്റ് വനിത നീക്കം ചെയ്യുകയും ചെയ്തു. ഇക്കാര്യങ്ങളിലേക്ക് അനാവശ്യമായി നയന്‍താരയെ വലിച്ചിഴച്ചതിന് താരത്തിനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് ആരാധകര്‍ രംഗത്തെത്തി . എന്തായാലും സൈബർ ആക്രമണം രൂക്ഷമായതോടെയാണ് നടി ട്വിറ്റർ അക്കൗണ്ട് താൽക്കാലികമായി ഡിലീറ്റ് ചെയ്തിരിക്കുകയാണ്.
