Malayalam
കാത്തിരിപ്പുകൾക്ക് വിരാമം! താരദമ്പതികളുടെ വിവാഹ തിയ്യതി തീരുമാനിച്ചു
കാത്തിരിപ്പുകൾക്ക് വിരാമം! താരദമ്പതികളുടെ വിവാഹ തിയ്യതി തീരുമാനിച്ചു
കാത്തിരിപ്പുകൾക്കും അഭ്യൂങ്ങൾക്കും വിരാമം… തെന്നിന്ത്യന്‍ സിനിമാലോകം കാത്തിരിക്കുന്ന താരവിവാഹത്തിന് ഇനി മാസങ്ങൾ മാത്രം…
നയന്‍താരയും വിഘ്നേഷ് ശിവനും വിവാഹിതരാവാന്‍ പോവുന്നുവെന്ന വാര്‍ത്ത ഇടയ്ക്കിയക്ക് പുറത്തുവരാറുണ്ട്. ലോക് ഡൗണ്‍ സമയത്ത് ഇവരുടെ വിവാഹം കഴിഞ്ഞെന്നും പ്രചരിച്ചിരുന്നു. എന്നാൽ പ്രചരിക്കുന്ന വാർത്തകൾ വ്യജമാണെന്ന് ഇവരോട് ബന്ധമുള്ള അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഇതാ നവംബറില്‍ വിവാഹിതരാവാനുള്ള തയ്യാറെടുപ്പിലാണ് ഇവരെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സിനിമാലോകവും ആരാധകരും അക്ഷമയോടെ കാത്തിരിക്കുന്ന താരവിവാഹങ്ങളിലൊന്ന് കൂടിയാണിത്. വിവാഹത്തീയതി സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവിടുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
ചിമ്പുവും പ്രഭുദേവയുമൊക്കെയായുള്ള ബന്ധവും ബ്രേക്കപ്പുമൊക്കെയായിരുന്നു ഒരുകാലത്ത് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്. വിവാദങ്ങള്‍ കൊടുമ്പിരിക്കൊള്ളുമ്പോഴും മൗനം പാലിക്കാറാണ് നയന്‍സ്. 4 വര്‍ഷം മുന്‍പായിരുന്നു നയന്‍സും സംവിധായകന് വിഘ്നേഷ് ശിവനും തമ്മില്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. നാനും റൗഡി താന്‍ എന്ന ചിത്രത്തിനിടയിലായിരുന്നു ഇരുവരും പരിചയത്തിലായത്. .പ്രണയത്തിലാണെന്ന കാര്യം വിഘ്നേഷ് ശിവന് നേരത്തെ തന്നെ സ്ഥിരീകരിച്ചതാണ്. ഇടയ്ക്കിടയ്ക്ക് ഒരുമിച്ചുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവെക്കാറുണ്ട്. വിശേഷ ദിനങ്ങളിലെല്ലാം ആശംസയുമായെത്താറുണ്ട്. നയന്‍താരയും കാമുകനൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ട്. എല്ലാവരേയും അറിയിച്ച് തന്നെയായിരിക്കും വിവാഹമെന്നും ഒളിച്ചോട്ടത്തിന് താല്പര്യമില്ലെന്നും താരം നേരത്തെ തന്നെ പറഞ്ഞിരുന്നു.
